HOME
DETAILS

ഡെങ്കിപ്പനി വര്‍ധിക്കുന്നു: പ്ലേറ്റ്‌ലെറ്റ് നല്‍കാന്‍ ജീവനക്കാരില്ലാതെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്

  
backup
June 06 2017 | 05:06 AM

%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8

തിരുവനന്തപുരം: ഡങ്കിപ്പനിക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോഴും പ്ലേറ്റലറ്റ് നല്‍കാന്‍ ജീവനക്കാരില്ലാതെ തലസ്ഥാന ജില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ്ബാങ്കിലാണ് ഈ ദുരവസ്ഥ. ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി തുടങ്ങി പല വിധ പനിക്കാരുടെ എണ്ണം വര്‍ധിക്കുമ്പോഴും പ്ലേറ്റ്‌ലറ്റ് നല്‍കി ചികിത്സ സുഗമമാക്കാന്‍ അധികൃതര്‍ക്കു സാധിക്കുന്നില്ല. ഇതിനെതിരെ പ്രതിഷേധം വ്യാപകമായി. 

തിരുവനന്തപുരത്ത് ഇരുപതിലധികം ബ്ലഡ് ബാങ്കുകളുണ്ടെങ്കിലും മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കാവശ്യമായ രക്തവും രക്തഘടകങ്ങളും മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുള്ള ബ്ലഡ് ബാങ്കില്‍ നിന്നു മാത്രമേ സ്വീകരിക്കുകയുള്ളൂ. മാത്രമല്ല, പുറത്തുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ക്കും ആര്‍.സി.സി. ഉള്‍പ്പെടെയുള്ള രോഗികള്‍ക്കും ആവശ്യമെങ്കില്‍ ഇവിടുന്ന് രക്തവും രക്തഘടകങ്ങളും നല്‍കണമെന്നാണ് വ്യവസ്ഥ. മറ്റ് സേവനങ്ങള്‍ക്ക് സ്വകാര്യ മേഖലയെ ആശ്രയിക്കാന്‍ കഴിയുമെങ്കിലും ബ്ലഡ് ബാങ്ക് സേവനത്തിന് അതിനു സാധിക്കുകയുമില്ല.


ആശുപ്രതിയില്‍ എത്തുന്ന കിടപ്പുരോഗികളില്‍ ഏറെയും ഡെങ്കിപ്പനി ബാധിതരാണ്. അതുകൊണ്ടുതന്നെ രക്തത്തിലെ പ്ലേറ്റ്‌ലറ്റിന്റെ അളവ് ക്രമാതീതമായി കുറഞ്ഞ് രക്തസ്രാവമുണ്ടായി മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലും നിരവധി രോഗികള്‍ ആശുപത്രിയില്‍ എത്തുന്നുണ്ട്. പ്ലേറ്റ്‌ലറ്റ് കുറയുമ്പോള്‍ രോഗിക്ക് രക്തത്തിലെ പ്ലേറ്റ്‌ലറ്റ് വേര്‍തിരിച്ച് നല്‍കുക എന്നതുമാത്രമാണ് ആകെയുള്ള ചികിത്സ. ദിവസവും ശരാശരി 100 പേരില്‍ നിന്നും രക്തം സ്വീകരിക്കുകയും (പ്രതിവര്‍ഷം 36000 ) അത് ഘടകങ്ങളാക്കി ഇരട്ടിയിലധികം രോഗികള്‍ക്ക് നല്‍കുകയുമാണ് മെഡിക്കല്‍ കോളേജിലെ രക്ത ബാങ്ക് ചെയ്തുകൊണ്ടിരിക്കുന്നത്.


ശേഖരിക്കുന്ന മുഴുവന്‍ രക്തത്തിലും എയ്ഡ്‌സ്, മഞ്ഞപ്പിത്തം-ബിയും സിയും, സിഫിലിസ്, മലേറിയ എന്നീരോഗാണുക്കള്‍ ഇല്ലെന്നുറപ്പുവരുത്തി പ്ലേറ്റ്‌ലറ്റ് ഉള്‍പ്പെടെയുള്ള രക്തഘടകങ്ങളാക്കിയാണ് എം.എസി.എച്ച്., എസ്.എ.റ്റി., ആര്‍.സി.സി, പുറത്തുള്ള മറ്റാശുപത്രികള്‍ക്കും നല്‍കി വന്നിരുന്നത്. ആവശ്യത്തിന് ടെക്‌നീഷ്യന്മാരില്ലാതെ ദീര്‍ഘകാലമായി ബുദ്ധിമുട്ടുകയാണ് മെഡിക്കല്‍ കോളേജ് ബ്ലഡ്ബാങ്ക്. ബ്ലഡ്ബാങ്ക് ജീവനക്കാര്‍ തന്നെ ഇക്കാര്യം അധികൃതരെ പല തവണ അറിയിച്ചെങ്കിലും ഒരു തീരുമാനവും ഉണ്ടായില്ല.


പനിക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ചികിത്സ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് അറിയാനാവാത്ത അവസ്ഥയിലാണ് ജിവനക്കാര്‍. നിലവിലുള്ള ജീവനക്കാര്‍ തന്നെ അവധിയെടുക്കാതെ ജോലി ചെയ്തിട്ടും തീര്‍ക്കാന്‍ കഴിയാത്തത്രയും ജോലിഭാരമാണ് ഇപ്പോഴുള്ളത്. 100 പേരില്‍ നിന്നും രക്തം ശേഖരിച്ച സ്ഥാനത്ത് ഇപ്പോള്‍ പ്രതിദിനം 250 പേര്‍ എത്തുന്നുണ്ട്. സമയ നിഷ്ടയില്ലാതെ രക്തമെടുക്കുന്നതിന് ട്രെയിനികളായ ജീവനക്കാരെയാണുപയോഗിക്കുന്നത്. ശേഖരിക്കുന്ന രക്തം ഘടകങ്ങളാക്കുന്നതിനോ നിര്‍ബ്ബന്ധിത പരിശോധന കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനോ ഇവ മുഴുവന്‍ ക്രോസ് മാര്‍ച്ച് ചെയ്ത് രോഗികള്‍ക്കു നല്‍കുന്നതിനോ ആവശ്യത്തിന് ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്മാരോ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് ഉള്‍പ്പെടെ അനുബന്ധ ജീവനക്കാരോ ഇവിടെയില്ല..

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago