HOME
DETAILS

മിനിക്രോസ് ബാറുകള്‍ പ്രയോജനപ്പെടുന്നില്ല; ഉപ്പുവെള്ളം കയറുന്നത് തടയാന്‍ നടപടി വേണം

  
backup
October 17, 2018 | 7:06 AM

%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0

തൃക്കരിപ്പൂര്‍: അധികൃതരുടെ അനാസ്ഥ കാരണം തൃക്കരിപ്പൂരും പരിസര പഞ്ചായത്തുകളിലും കൃഷിയിറക്കാന്‍ കഴിയാതെ നിരവധി കര്‍ഷകര്‍. പഞ്ചായത്ത്, മൈനര്‍ ഇറിഗേഷന്‍, കൃഷിവകുപ്പ് അധികൃതര്‍ കര്‍ഷകരോട് അവഗണന കാട്ടുകയാണെന്നാണ് ആരോപണം. ഇതുകാരണം ഹെക്ടര്‍ കണക്കിനു കൃഷിഭൂമിയാണ് നശിച്ചുകൊണ്ടിരിക്കുന്നത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള മിനി അണക്കെട്ടുകളുടെ അറ്റകുറ്റ പ്രവൃത്തി യഥാസമയം നടത്താത്തതും പഞ്ചായത്തിന്റെ അധീനതയിലുള്ള ചെറിയ ക്രോസ് ബാറുകളുടെ പലകകള്‍ മാറ്റി സ്ഥാപിക്കാത്തതുമാണ് ഉപ്പുവെള്ളം കയറാന്‍ കാരണമാകുന്നത്. മൂന്നുവിളകള്‍ എടുത്തിരുന്ന പാടങ്ങളില്‍ മഴയാരംഭത്തില്‍ മാത്രമാണ് ഇപ്പോള്‍ കര്‍ഷകര്‍ ഒരു വിള മാത്രം ഇറക്കുന്നത്.
രണ്ടാം വിളയും മൂന്നാം വിളയും കര്‍ഷകര്‍ മറന്നമട്ടാണ്. ചില കര്‍ഷകര്‍ മൂന്നാംവിള ഇറക്കേണ്ട സമയത്ത് രണ്ടാം വിളയിറക്കി പരീക്ഷിക്കാറുണ്ടെങ്കിലും ഉപ്പുവെള്ളം കയറി നെല്‍ ചെടികള്‍ വളര്‍ച്ചയില്ലാതെ മുരടിക്കുന അവസ്ഥയാണെന്ന് കര്‍ഷകര്‍ പറയുന്നു.
ഓരോ വര്‍ഷം കഴിയുന്തോറും കൃഷി സ്ഥലങ്ങളുടെ വിസ്തൃതി ഉപ്പുവെള്ളം കയറി കുറഞ്ഞുവരുന്നുണ്ട്. ഉപ്പ് നെഞ്ച് കയറിയാല്‍ പിന്നീട് പാടത്ത് കൃഷിയിറക്കാന്‍ സാധിക്കില്ല. ഇതാണ് മഴക്കാലത്ത് മാത്രമായി കൃഷി ഒതുങ്ങുന്നത്.
നിലവില്‍ പച്ചക്കറി കൃഷിക്കും ഉപ്പുവെള്ളം കയറുന്നത് ഭീഷണിയാണ്.
വര്‍ഷാവര്‍ഷം ക്രോസ് ബാറുകള്‍ അറ്റകുറ്റപ്രവൃത്തി നടത്തിയാല്‍ മാത്രമേ ഉപ്പുവെള്ളം കയറുന്നത് തടഞ്ഞ് കൃഷി ഭൂമിയെ സംരക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്ന് കര്‍ഷകര്‍ പറയുന്നത്.
ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ തങ്കയം കക്കുന്നം മിനി അണക്കെട്ടിന് വര്‍ഷാവര്‍ഷം അറ്റകുറ്റ പ്രവൃത്തി നടത്താത്തതിനാല്‍ ഈ മേഖലയിലെ പതിനായിരക്കണക്കിന് ഏക്കര്‍ പാടമാണ് ഉപ്പുവെള്ളം കയറി നശിക്കുന്നത്.
ജില്ലയുടെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പിലിക്കോട് പ്രദേശങ്ങളിലും തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ നെല്‍പാടങ്ങളിലും ഉപ്പുവെള്ളം കയറുന്നത് തടയാനാണ് 1963ല്‍ കക്കുന്നം മിനി അണക്കെട്ട് സ്ഥാപിച്ചത്. പിലിക്കോട്, പന്നിക്കാട്, ആനിയില്‍, കഞ്ചിയില്‍, ആറ്‌പൊതിപ്പാട്, പത്ത് പൊതിപ്പാട്, എലിക്കാട തുടങ്ങിയ കണ്ണൂര്‍-കാസര്‍കോട് ജില്ലകള്‍ അതിരു പങ്കിടുന്ന പ്രദേശങ്ങളിലെ നൂറോളം പാടങ്ങളില്‍ ഈ മിനി അണക്കെട്ടില്‍ നിന്നാണ് ഉപ്പുവെള്ളം കയറുന്നത്. മിനി അണക്കെട്ടിന്റെ മധ്യ ഭാഗത്ത് ഷട്ടര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇരു ഭാഗങ്ങളില്‍ നിന്നും ഉപ്പുവെള്ളം കയറുന്നുണ്ട്. രണ്ടു ഭാഗങ്ങളിലായി 300 മീറ്ററില്‍ താഴെ പലക സ്ഥാപിച്ചാല്‍ കൃഷി ഭൂമിയില്‍ ഉപ്പുവെള്ളം കയറുന്നത് തടയാനാകും. ആദ്യ കാലങ്ങളില്‍ ഇവിടെ രണ്ടും മൂന്നും വിളകളാണ് എടുത്തിരുന്നത്.


നാശംനേരിട്ട് കൈക്കോട്ടുകടവ് ഉടുമ്പുന്തല മിനിക്രോസ് ബാര്‍

തൃക്കരിപ്പൂര്‍: പഞ്ചായത്തിന്റെ കീഴിലുള്ള കൈക്കോട്ടുകടവ് ഉടുമ്പുന്തല ക്രോസ്ബാര്‍ കം ബ്രിഡ്ജിന്റെ പലക നശിച്ച് കൃഷിഭൂമിയിലേക്ക് ഉപ്പുവെള്ളം കയറുന്നുണ്ട്. ഇതിനാല്‍ ഈ മേഖലയിലെ കണ്ണങ്കൈ, വിറ്റാക്കുളം, ഒളവറ, വെണ്ണീറ്റാങ്കൈ, കരികടവ്, ഉടുമ്പുന്തല എന്നീ പ്രദേശങ്ങളിലെ കൃഷി ഭൂമിയാണ് നശിക്കുന്നത്. കഴിഞ്ഞ തവണ നിരവധി പച്ചക്കറി കൃഷി ഈ മേഖലയില്‍ നശിച്ചിരുന്നു. കഴിഞ്ഞ തവണ കൃഷി ചെയ്ത പ്രദേശങ്ങള്‍ ഒഴിവാക്കിയാണ് പലരും ഇത്തവണ പച്ചക്കറി കൃഷിയിറക്കിയിറക്കാന്‍ തയാറാകുന്നത്.
ഓരോ വര്‍ഷവും ഉപ്പു വെളളം കയറിയ ഭാഗം ഒഴിവാക്കുന്നതോടെ വലിയൊരു ഭാഗം കൃഷിഭൂമിയാണ് നശിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ കൃഷിയിറക്കിയ പലരും ഇത്തവണ കൃഷിയിറക്കാന്‍ തയാറുമല്ല. കോടികള്‍ മുടക്കി സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഏതാനും ലക്ഷങ്ങള്‍ മുടക്കി ആയിരക്കണക്കിന് ഏക്കര്‍ കൃഷി ഭൂമി സംരക്ഷിക്കാന്‍ സംവിധാനമുണ്ടാകണമെന്നാണ് കര്‍ഷകര്‍ക്ക് അധികൃതരോട് പറയാനുള്ളത്.
വര്‍ഷാവര്‍ഷം പലകകള്‍ മാറ്റി അറ്റകുറ്റപ്രവൃത്തി നടത്തിയിരുന്നെങ്കില്‍ ഓരോ വര്‍ഷവും നെല്‍പാടങ്ങളുടെ വിസ്തീര്‍ണം കുറഞ്ഞുവരികയില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവൻ ഞങ്ങളുടെ അഭിമാനം'; ബോണ്ടി ബീച്ചിലെ വെടിവയ്പ്പിൽ പരുക്കേറ്റ അഹമ്മദിനായി പ്രാർത്ഥിച്ച് സിറിയയിലെ ഒരു ഗ്രാമം

International
  •  11 days ago
No Image

കുവൈത്തിൽ ഗ്രാൻഡ് ഹൈപ്പറിന്റെ രണ്ട് പുതിയ ഔട്ട്‌ലെറ്റുകൾ; നാളെ ഉദ്ഘാടനം

Kuwait
  •  11 days ago
No Image

ഐപിഎൽ ലേലത്തിൽ മികച്ച നീക്കം നടത്തിയത് ആ ടീമാണ്: അശ്വിൻ

Cricket
  •  11 days ago
No Image

കോടീശ്വരനല്ല, പക്ഷേ മനസ്സ് കൊണ്ട് രാജാവ്; യുഎഇ പ്രസിഡന്റിന്റെ ആദരം ഏറ്റുവാങ്ങിയ ഒരു ഇന്ത്യൻ പ്രവാസി

uae
  •  11 days ago
No Image

ഇനി കാത്തിരിപ്പില്ല! യുഎഇയിൽ സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായപരിധി; നിങ്ങളുടെ കുട്ടിക്ക് ഈ വർഷം ചേരാനാകുമോ?

uae
  •  11 days ago
No Image

അബ്ഹയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു; ഇനി ഒമാന്‍-സൗദി ടൂറിസം ശക്തമാകും

oman
  •  11 days ago
No Image

ഒ.സദാശിവന്‍ കോഴിക്കോട് മേയറാകും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് എസ്.ജയശ്രീയും

Kerala
  •  11 days ago
No Image

യാത്രക്കിടെ ടയർ ഊരിത്തെറിച്ചു; മന്ത്രി സജി ചെറിയാൻ്റെ വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരുക്കുകളില്ല

Kerala
  •  11 days ago
No Image

കലയും സാഹിത്യവും ഒരുമിച്ച്: കെ.ഐ.സി മെഗാ സർഗലയത്തിന് നാളെ തുടക്കം

Kuwait
  •  11 days ago
No Image

ഒമാനിലെ വിവിധ ഇടങ്ങളിൽ ലഹരി വേട്ട; ഏഷ്യൻ പൗരൻമാർ പിടിയിൽ

oman
  •  11 days ago