HOME
DETAILS

പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍: വാട്‌സ് ആപ് നമ്പറിലേക്ക് പരാതിപ്രളയം

  
Web Desk
October 17 2018 | 07:10 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a4-5

കാസര്‍കോട്: മാലിന്യം തള്ളുന്നതും പൊതുസ്ഥലങ്ങളില്‍ കത്തിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ വാട്‌സ് ആപ് നമ്പറിലൂടെ പരാതി നല്‍കാമെന്ന ജില്ലാ ഭരണകൂടത്തിന്റ നിര്‍ദേശത്തിനു മികച്ച പ്രതികരണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുലഭിച്ച പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കലക്ടര്‍ ഡോ. ഡി. സജിത് ബാബു നിര്‍ദേശം നല്‍കി. ബദിയടുക്ക പഞ്ചായത്തില്‍ മീഞ്ചടുക്ക ചെര്‍ക്കള കല്ലടുക്ക റോഡില്‍ കോഴിമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നതുമൂലം ദുര്‍ഗന്ധവും യാത്രക്കാര്‍ക്കും പ്രദേശത്തുള്ളവര്‍ക്കും ബുദ്ധിമുട്ടും ഉണ്ടാക്കുന്നതു സംബന്ധിച്ചു സത്വര നടപടി എടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ കലക്ടര്‍ക്കു റിപോര്‍ട്ട് നല്‍കുന്നതിനായി ബദിയഡുക്ക ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പടന്നക്കാട് സര്‍ക്കാര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി പരിസരത്തു പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സ്ഥിരമായി കത്തിക്കുന്നത് സംബന്ധിച്ച് നടപടി എടുത്തു ഒരാഴ്ചയ്ക്കുള്ളില്‍ കലക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ആശുപത്രി സൂപ്രണ്ടിനു നിര്‍ദേശം നല്‍കി. ഹൊസ്ദുര്‍ഗ് താലൂക്കില്‍ അളറായി വയലില്‍ വീടിനടുത്ത് അയല്‍വാസി വണ്ടികളുടെ അവശിഷ്ടങ്ങള്‍ തള്ളി ബുദ്ധിമുട്ടുണ്ടാക്കുന്നതുസംബന്ധിച്ച് അന്വേഷിച്ചു നടപടി എടുത്തു ഒരാഴ്ചയ്ക്കുള്ളില്‍ കലക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. കോടോം-ബേളൂര്‍ പഞ്ചായത്ത് 17ാം വാര്‍ഡില്‍ പറക്കളായി അയ്യങ്കാവ് നെല്ലിയേര ഭാഗത്തു തോട്ടില്‍ തടയിണ കെട്ടുന്നതിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികള്‍ പ്ലാസ്റ്റിക് മണല്‍ ചാക്കുകള്‍ ഉപേക്ഷിച്ചത് സംബന്ധിച്ച് കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ചെങ്കള പഞ്ചായത്തില്‍ ചെര്‍ക്കള പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കടക്കാര്‍ മാലിന്യം തള്ളുന്നതുസംബന്ധിച്ച് സത്വര നടപടി എടുത്ത് ഒരാഴ്ക്കുള്ളില്‍ ചെര്‍ക്കള ഗ്രാമപഞ്ചായത്ത് സെക്രട്ടറി കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കണം. കൂടാതെ ചെങ്കള ഭാഗത്തുള്ള കടകളിലും മറ്റും ജോലിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ അവിടെയുള്ള കടല്‍ത്തിണ്ണകളിലാണ് അന്തിയുറങ്ങുന്നതെന്നും റോഡ് വശങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് സംബന്ധിച്ചു നടപടിയെടുത്തു ഒരാഴ്ചക്കുള്ളില്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ചെങ്കള ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
മഞ്ചേശ്വരം ദേശീയപാതയിലും റെയില്‍വേ സ്റ്റേഷന്‍ റോഡിലും പൊതുസ്ഥലത്തും മാലിന്യങ്ങള്‍ തള്ളി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് സംബന്ധിച്ച് അടിയന്തിര നടപടി എടുത്തു ഒരാഴ്ചയ്ക്കുള്ളില്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മഞ്ചേശ്വരം പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. കാസര്‍കോട് നഗരസഭയുടെ വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സിനറേറ്ററില്‍ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിത്യവും കത്തിക്കുന്നതുമൂലം പരിസരത്തുള്ള കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്വാസതടസം, അലര്‍ജി രോഗങ്ങള്‍ ഉണ്ടാകുന്നത് സംബന്ധിച്ചു പരാതി ലഭിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്റെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഫ്രീസറിനു താഴെ വെള്ളം കെട്ടിനിന്നു കൊതുകു കൂത്താടി പെരുകുന്നതായും പരാതി ലഭിച്ചു.
ചെമ്മനാട് പഞ്ചായത്തില്‍ 23ാം വാര്‍ഡിലെ മസ്ജിദിനടുത്തായുള്ള വി.കെ.സി ഗോഡൗണില്‍ നിന്നു പ്ലാസ്റ്റിക്ക്, റബര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കത്തിക്കുന്നതുമൂലം പരിസരവാസികള്‍ക്ക് പലവിധ അസുഖങ്ങളും ഉണ്ടാകുന്നുവെന്നെ പരാതിയില്‍ അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ കലക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. കാസര്‍കോട് കെയര്‍വെല്‍ ഹോസ്പിറ്റലില്‍നിന്നു മലിനജലം നുള്ളിപ്പാടി റോഡിലേക്കു ഒഴുക്കിവിടുന്നതു സംബന്ധിച്ചും പരാതി ലഭിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

National
  •  10 minutes ago
No Image

ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

National
  •  13 minutes ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  an hour ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  an hour ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  an hour ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  2 hours ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  2 hours ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  4 hours ago