HOME
DETAILS
MAL
ശബരിമല യുവതീ പ്രവേശനത്തില്‍ മനംനൊന്ത് ഗുരുസ്വാമി ട്രെയിനിനു മുന്നില്‍ചാടി ജീവനൊടുക്കി
backup
October 17 2018 | 09:10 AM
കൊയിലാണ്ടി: ശബരിമല യുവതീ പ്രവേശന വിഷയത്തിലെ ആചാരവിരുദ്ധതയില് മനംനൊന്ത് ഗുരുസ്വാമി ആത്മഹത്യ ചെയ്തു. കൊയിലാണ്ടി പുളിയഞ്ചേരി താഴെ പന്തല്ലുര്‍ അമൃതയില്‍ രാമകൃഷ്ണന് കക്കട്ട് (85) ആണ് കാലത്ത് ട്രെയിന്‍ മുന്പില് ചാടി ആത്മാഹുതി ചെയ്തത്.
മൃതദേഹത്തില്‍ നിന്നു സ്വാമി എഴുതിയതെന്ന് കരുതുന്ന ഒരു കത്തും പൊലിസ് കണ്ടെടുത്തു. 'ഇന്ന് തുലാം ഒന്നാണ്. നട തുറക്കുന്നതിന് മുന്‍പ് എനിക്ക് അവിടെ എത്തണം' എന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. അറുപത് വര്‍ഷമായി ആചാര വിധി പ്രകാരം ശബരിമല ദര്‍ശനം നടത്തിവന്ന രാമകൃഷ്ണന് നിരവധി കന്നി സ്വാമിമാര്‍ക്ക് ഗുരുസ്വാമിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."