HOME
DETAILS

പാര്‍ലെ ജി 10,000 തൊഴിലാളികളെ പിരിച്ചുവിടുന്നു

  
backup
August 22, 2019 | 7:35 AM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%bf-10000-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa

 


ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മോട്ടോര്‍വാഹന വ്യവസായത്തിനും അടിവസ്ത്ര വ്യവസായ മേഖലയ്ക്കും പിന്നാലെ ബിസ്‌കറ്റ് വിപണിയിലും പ്രതിസന്ധി. വില്‍പന കുറഞ്ഞതിനെത്തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ ബിസ്‌കറ്റ് കമ്പനിയായ പാര്‍ലെ പ്രൈവറ്റ് ലിമിറ്റഡ് 10,000 തൊഴിലാളികളെ പിരിച്ചു വിടുന്നു. പാര്‍ലെ ജി ബിസ്‌കറ്റിന്റെ വില്‍പനയില്‍ കാര്യമായ കുറവുണ്ടായതായും ഉത്പാദനം കുറക്കുന്നത് 8,000ത്തിനും 10,000ത്തിനും ഇടയില്‍ തൊഴിലാളികളുടെ ജോലിയെ ബാധിക്കുമെന്നും കമ്പനിയുടെ കാറ്റഗറി വിഭാഗം തലവന്‍ മായങ്ക് ഷാ പറഞ്ഞു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും അദ്ദേഹം പറഞ്ഞു.
1929ല്‍ സ്ഥാപിതമായ കമ്പനിയില്‍ ഒരു ലക്ഷത്തോളം പേരാണ് നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്നത്. 10 നിര്‍മാണഫാക്ടറികളും 125 കോണ്‍ട്രാക്ട് യൂനിറ്റുകളും കമ്പനിക്കുണ്ട്. 2017ല്‍ ജി.എസ്.ടി നടപ്പാക്കിയതോടെയാണ് കമ്പനി പ്രതിസന്ധിയിലായതെന്ന് ഷാ പറഞ്ഞു.
18 ശതമാനമാണ് ബിസ്‌കറ്റിന് നികുതി. അഞ്ചു രൂപക്ക് വില്‍ക്കുന്ന ബിസ്‌കറ്റിന് ഉയര്‍ന്ന നികുതി വലിയ പ്രയാസമുണ്ടാക്കും. വില ഉയര്‍ത്താന്‍ കഴിയാത്തതിനാല്‍ പാക്കറ്റുകളില്‍ ബിസ്‌കറ്റിന്റെ എണ്ണം കുറച്ചു. ഇത് ഗ്രാമീണ മേഖലയിലെ വില്‍പന കുറക്കുകയും വരുമാനത്തില്‍ പകുതിയോളം ഇടിവുണ്ടാക്കിയതായും ഷാ പറഞ്ഞു. ലോകത്തെ ഏറ്റവും വില്‍പനയുള്ള ബിസ്‌കറ്റാണ് പാര്‍ലെ ജി. 1.4 ബില്യന്‍ ഡോളറായിരുന്നു കമ്പനിയുടെ വാര്‍ഷിക വരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  3 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago