ഒരിടവേളക്ക് ശേഷം കുതിച്ചുയര്‍ന്ന് ഏലക്കായ വില
മേപ്പാടി: ജില്ലയില്‍ ഏലക്കായ വില ഒരു ഇടവേളയ്ക്ക് ശേഷം കുതിച്ചുയരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഏലക്കായയ്ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നത്. 1250 രൂപയാണ് ഏലക്കായയുടെ ഇപ്പോഴത്തെ ശരാശരി വില.
ഉല്പാദന കുറവാണ് വില വര്‍ധിക്കാന്‍ കാരണം. ഒന്നാംതരം കായക്ക് 1500 രൂപ വരെ വില ലഭിക്കുന്നുണ്ട്. ഈ സീസണില്‍ 1700 രൂപ വരെയെങ്കിലും വില ഉയരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. 2013ല്‍ കിലോയ്ക്ക് 1800 രൂപ വരെ വില ഉയര്‍ന്നിരുന്നു എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വില ഇടിഞ്ഞു. കഴിഞ്ഞവര്‍ഷം ഇതേ സമയം 850 രൂപയായിരുന്നു ഒന്നാംതരം കായക്ക് പോലും ലഭിച്ചിരുന്നത്. ഇത്തവണത്തെ അതിവര്‍ഷം ഏലകൃഷിക്ക് തിരിച്ചടിയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് അഴുകല്‍ ബാധിച്ച് ഉല്പാദനം വന്‍തോതില്‍ കുറഞ്ഞു.
ജില്ലയില്‍ ആകെ മുപ്പത് ശതമാനമെങ്കിലും ഉല്പാദന നഷ്ടം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജില്ലയില്‍ ഏറ്റവും അധികം കര്‍ഷകര്‍ ഏലം കൃഷി ചെയ്യുന്നത് മേപ്പാടിയിലാണ്. ഏലക്കായയുടെ വില ഇടിവ് കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയായിരുന്നു. ഇതിനിടയിലാണ് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്കി ഏലക്കായ വില ഉയരുന്നത്. തുടര്‍ച്ചയായ വില ഇടിവ് കാരണം നിരവധി കര്‍ഷകര്‍ കൃഷി അവസാനിപ്പിച്ചിരുന്നു.
വെള്ളരിമല വില്ലേജിലാണ് ഏറ്റവും കൂടുതല്‍ കൃഷിയുള്ളത് ഏലക്കായ വില ഓഗസ്റ്റ് മാസത്തില്‍ വിളവെടുപ്പ് ആരംഭിച്ച് ജനുവരി അവസാനം വരെ നീണ്ടു നില്ക്കും. വയനാട്ടില്‍നിന്നു ശേഖരിക്കുന്ന ഏലം ഇടുക്കിയിലെ വണ്ടന്മേട് അടക്കമുള്ള സ്ഥലങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."