HOME
DETAILS

ഖത്തറിലെ വീട്ടു വേലക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച നിയമം ചര്‍ച്ച ചെയ്തു

  
backup
June 07 2017 | 17:06 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%b5%e0%b5%87%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0

 

ദോഹ: വീട്ടു വേലക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കരട് നിയമം ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. വീടുകളില്‍ ജോലിചെയ്യുന്നവര്‍ക്ക് വാരാന്ത്യ അവധി, പ്രതിദിനം 10 മണിക്കൂര്‍ തൊഴില്‍സമയം എന്നിവ ഉറപ്പാക്കുന്നതാണ് പുതിയ നിയമം. തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടാതിരുന്ന വീട്ടുഡ്രൈവര്‍മാര്‍, ആയമാര്‍, പാചകക്കാര്‍, പൂന്തോട്ട ജോലിക്കാര്‍, സമാനമായ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കു തൊഴില്‍ വ്യവസ്ഥകളും അവകാശങ്ങളും നിര്‍ബന്ധമാക്കുന്ന പുതിയ കരട് നിയമത്തിന് നേരത്തെ മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു.

നിര്‍ദ്ദിഷ്ട ിയമത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലി സമയത്ത് വിശ്രമത്തിന് സമയം അനുവദിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ വിശ്രമസമയം തൊഴില്‍മണിക്കൂറിന്റെ ഭാഗമാക്കരുത്. വാരാന്ത്യ അവധി ലഭിക്കാന്‍ തൊഴിലാളിക്ക് അവകാശമുണ്ട്്. 24 മണിക്കൂറില്‍ കുറയാത്തവിധത്തിലായിരിക്കണം വാരാന്ത്യ അവധി നല്‍കേണ്ടത്. കരാര്‍ പ്രകാരമായിരിക്കണം വാരാന്ത്യഅവധി ദിനം തീരുമാനിക്കേണ്ടത്.
തിങ്കളാഴ്ച ചേര്‍ന്ന ശൂറ കൗണ്‍സില്‍ കരട് നിയമം വിശദമായി ചര്‍ച്ച ചെയ്തു. സേവനകാലാവധി അവസാനിക്കല്‍, പ്രതിമാസ വേതനം, തൊഴില്‍ മണിക്കൂറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കരട് നിയമത്തിലെ വ്യവസ്ഥകളിന്‍മേലാണ് ഗൗരവതരമായ ചര്‍ച്ച നടന്നതെന്ന് പ്രാദേശിക അറബിപത്രം അല്‍ ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യവിഭവശേഷി നിയമപ്രകാരം സേവനകാലാവധി അവസാനിക്കല്‍ പത്തുവര്‍ഷത്തില്‍ കൂടുതലാകരുതെന്ന് കൗണ്‍സിലിന്റെ സര്‍വീസ് കമ്മിറ്റി ചൂണ്ടിക്കാട്ടി.

അവധിസമയം തിരഞ്ഞെടുക്കുന്നതിനും അവര്‍ക്ക് അവകാശമുണ്ട്. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും നാട്ടിലേക്കു പോയി തിരിച്ചുവരുന്നതിന് റിട്ടേണ്‍ ടിക്കറ്റിനും അര്‍ഹതയുണ്ട്. ജോലി അവസാനിപ്പിച്ച് മടങ്ങുകയാണെങ്കില്‍ മടങ്ങിപ്പോകുന്നതിനുള്ള ടിക്കറ്റും നല്‍കണം. ഗാര്‍ഹിക തൊഴിലാളിയുടെ സമ്മതം കൂടാതെ തൊഴിലുടമ അവരെ രാജ്യത്തിനു പുറത്തേക്ക് കൊണ്ടുപോകരുത്. അതിനുവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ തങ്ങളുടെ തൊഴില്‍കരാര്‍ റദ്ദാക്കാന്‍ ഗാര്‍ഹിക തൊഴിലാളിക്ക് അവകാശമുണ്ടായിരിക്കും. അത്തരം കേസുകളില്‍ സേവനകാലാവധിയുടെ പൂര്‍ണ ആനുകൂല്യങ്ങള്‍ക്കും എയര്‍ടിക്കറ്റിനും തൊഴിലാളിക്ക് അവകാശമുണ്ടായിരിക്കും. തൊഴിലുടമകള്‍ക്കുവേണ്ടി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മാന്‍പവര്‍ ഏജന്‍സികള്‍ക്ക് കരട് നിയമം അനുമതി നല്‍കുന്നുണ്ട്. ഇതിനായി ബന്ധപ്പെട്ട അതോറിറ്റികളില്‍ നിന്ന് അനുമതി തേടിയിരിക്കണം. പതിനെട്ട് വയസില്‍ താഴെയുള്ളവരെയോ അറുപത് വയസിനുമുകളില്‍ പ്രായമുള്ളവരെയോ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കുണ്ട്. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന മാന്‍പവര്‍ ഏജന്‍സികള്‍ക്കും ഗാര്‍ഹിക തൊഴിലാളികളെ അവരുടെ സമ്മതമില്ലാതെ രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകുന്നവര്‍ക്കും പ്രതിദിനം പത്തുമണിക്കൂറിലധികം തൊഴിലെടുപ്പിക്കുന്നവര്‍ക്കും 5000 റിയാല്‍ വരെ പിഴയും കരട് നിയമം വ്യവസ്ഥ ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തില്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു

Kerala
  •  2 months ago
No Image

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല

Kerala
  •  2 months ago
No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago