HOME
DETAILS

ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കരുത്: കോടിയേരി

  
backup
October 19, 2018 | 6:30 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b5%86-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%be%e0%b4%95

 

തിരുവനന്തപുരം: ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പിയും കോണ്‍ഗ്രസും ഇതിനെ രാഷ്ട്രീയ സമരമാക്കി മാറ്റിയിരിക്കുകയാണ്. സമരത്തിനിറങ്ങുന്നവര്‍ എന്തുകൊണ്ട് സുപ്രിംകോടതിയില്‍ റിവ്യൂ ഹരജി നല്‍കുന്നില്ല. വിശ്വാസികളെ ഇറക്കിവിട്ട് സമരം ചെയ്യുന്നതിന് പകരം നിയമപരമായ വഴിതേടുകയാണ് വേണ്ടത്. വിശ്വാസികളെ രക്ഷിക്കാനുള്ള സമരമല്ല ഇപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങള്‍ മനസിലാക്കണം.
എല്‍.ഡി.എഫ് ഒരാളുടെയും വിശ്വാസത്തിന് എതിരല്ല. സുപ്രിംകോടതി വിധി സംസ്ഥാനത്ത് നടപ്പാക്കുക മാത്രമാണ് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ രണ്ടിടങ്ങളില്‍ സമാനമായ വിധി വന്നിരുന്നു. ബി.ജെ.പിയോ കോണ്‍ഗ്രസോ അവിടെ സമരം ചെയ്തിരുന്നില്ല. കേരളത്തില്‍ കരുതിക്കൂട്ടി സംഘര്‍ഷം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് സമരം. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരാണ് അവരുടെ ലക്ഷ്യം. വിധിയിലുള്ള എതിര്‍പ്പ് സുപ്രിംകോടതിയില്‍ ബി.ജെ.പി അറിയിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ മുഖാന്തരം ഒരു ഇടപെലും നടത്തിയിട്ടില്ല. കേരളത്തിലെ ബി.ജെ.പിയും കേന്ദ്രത്തിലെ ബി.ജെ.പിയും രണ്ട് നിലപാടാണ് സ്വീകരിക്കുന്നത്. ഇത് അവരുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. സംഘര്‍ഷം ഉണ്ടാക്കുകയെന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കാത്ത കോണ്‍ഗ്രസിന്റെ നിലപാട് അവര്‍ക്ക് തിരിച്ചടിയാകും.
പൊലിസിനെ നിഷ്‌ക്രിയമാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനായി പൊലിസ് ഓഫിസര്‍മാരെ മതപരമായി വേര്‍തിരിച്ചുള്ള പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ എല്‍.ഡി.എഫ് ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും റാലി, കുടുംബയോഗങ്ങള്‍, മണ്ഡലങ്ങളില്‍ കാല്‍നട ജാഥകള്‍ എന്നിവ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago