HOME
DETAILS

നോമ്പുകാരന്‍ പാകപ്പെടുത്തേണ്ട മനസ്

  
backup
June 07, 2017 | 7:43 PM

%e0%b4%a8%e0%b5%8b%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4

മാനവ മനസിനു ത്രിമാന ഭാവങ്ങളാണെന്നാണു ഇസ്‌ലാമികാധ്യാപനം. നഫ്‌സ് അമ്മാറ, നഫ്‌സ് ലവ്വാമ, നഫ്‌സ് മുഥ്മഇന്ന എന്നിവയാണവ. നഫ്‌സ് അമ്മാറയെന്നാല്‍ തിന്മ പ്രേരക മനസാണ്. മൃഗീയ തൃഷ്ണകള്‍ക്കടിമയാക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന മനസാണിത്. നഫ്‌സ് ലവ്വാമ എന്ന അവസ്ഥ കുറ്റബോധമുള്ള മനസാണ്. സത്യവിശ്വാസവും സല്‍ക്കര്‍മവും കൈമുതലാക്കിയാല്‍ സംഭവിച്ചുപോയ തെറ്റുകളില്‍ ഉണ്ടാവുന്ന കുറ്റബോധമാണ് മനസിനെ ഈ അവസ്ഥയിലെത്തിക്കുന്നത്. നഫ്‌സ് മുഥ്മഇന്ന എന്നാല്‍ പ്രശാന്ത മനസ്സാണ്, തെറ്റുചെയ്യാനുള്ള ചിന്തപോലും ഇല്ലാത്ത സംശുദ്ധ മനസ്.
ഭൂരിപക്ഷം പേരുടെ മനസും നഫ്‌സ് അമ്മാറ വിഭാഗത്തിലാകും. തിന്നും കുടിച്ചും മദിച്ചും ജീവിതം ആനന്ദമാക്കുകയാണ് മനുഷ്യന്റെ മോഹം. ഇതിനു പ്രേരിപ്പിക്കുന്ന പ്രധാനഘടകം മനസും ശരീരവുമാണ്. ശാരീരിക ആഗ്രഹങ്ങളാണ് പലപ്പോഴും തിന്മക്കു പ്രേരണയാകുന്നത്. ദേഹേച്ഛ എന്നു പറയപ്പെടുന്ന ഈ ദുഷ്പ്രവണത ഏതു നല്ല മനുഷ്യനേയും മൃഗതുല്യനും മൃഗത്തേക്കാള്‍ അധപതിച്ചവനുമാക്കും. കളവും കൊലയും അവിഹിതബന്ധങ്ങളും ചതിയും പാരയും അഴിമതിയും എല്ലാം ജനിക്കുന്നത് ഇത്തരം ദുഷ്പ്രവണത നിമിത്തമാണല്ലോ. അല്ലാഹു പറയുന്നു: 'തന്റെ നാഥന്റെ സ്ഥാനത്തെ ഭയപ്പെടുകയും ശരീരത്തെ ദേഹേച്ഛകളില്‍ നിന്നു തടയുകയും ചെയ്തവര്‍-സ്വര്‍ഗമാണവരുടെ അഭയകേന്ദ്രം.'
ആത്മസമരത്തെ ഏറ്റവും വലിയ സമരമെന്നാണ് തിരുനബി(സ)വിശേഷിപ്പിച്ചത്. ഒരു യുദ്ധം കഴിഞ്ഞു തിരിച്ചുവരുന്ന സ്വഹാബികളോട് നബി(സ) അരുളി: നിങ്ങള്‍ക്ക് സ്വാഗതം, ഒരു ചെറിയ സമരം കഴിഞ്ഞു വലിയ സമരത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ് നിങ്ങള്‍. സ്വഹാബികള്‍ ആരാഞ്ഞു: ഏതാണ് റസൂലേ, വലിയ സമരം? പ്രവാചകര്‍ പഠിപ്പിച്ചു: ജിഹാദുന്നഫ്‌സ് അഥവാ സ്വന്തം ശരീരത്തോടുളള സമരം.
ദേഹേച്ഛകളെ തടയാനുള്ള ശക്തമായ കരുത്താണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ഇതിനുള്ള പരിശീലനകാലമാണ് റമദാനിലെ വ്രതാനുഷ്ഠാനം. നിയന്ത്രണമാണ് ഈ മാസത്തിലെ സവിശേഷത. മനസുകൊണ്ട് ദൃഢനിശ്ചയം ചെയ്ത്, ശാരീരിക ആഗ്രഹിങ്ങളെ നിയന്ത്രിക്കന്‍ കരുത്തുനേടുകയെന്നതാണ് നോമ്പിന്റെ സുപ്രധാന സന്ദേശവും നോമ്പുകാരന്‍ നേടിയെടുക്കേണ്ട സംസ്‌കാരവും. ഈ വസ്തുത സഗൗരവം പരിഗണിച്ച് തഖ്‌വയിലൂന്നിയ ജീവിതം നയിക്കാന്‍ റമദാന്‍ നല്‍കുന്ന പാഠം അനിവാര്യമെത്രെ. നോമ്പ് നിര്‍ബന്ധമാക്കിയതുതന്നെ ഈ തഖ്‌വ ജനിപ്പിക്കുവാനാണെന്നു ഖുര്‍ആന്‍ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്. സ്വന്തം കഴിവുകേട് മനസിലാക്കാനും തിരുത്താനും നിയന്ത്രിക്കാനും കഴിയുമ്പോഴാണ് ജീവിതം സംശുദ്ധമാകുന്നത്. നീ നിസ്‌കരിച്ചു വില്ലുപോലെ വളഞ്ഞാലും നോമ്പുനോറ്റ് ഞാണ് പോലെ മെലിഞ്ഞാലും സൂക്ഷ്മതയില്ലെങ്കില്‍ അതൊന്നും നിങ്ങള്‍ക്ക് പ്രയോജനകരമാവില്ല എന്നതാണ് പ്രവാചകാധ്യാപനം.

(എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  3 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  3 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  3 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago