HOME
DETAILS

തുഞ്ചന്‍ പറമ്പില്‍ ഹരിശ്രീകുറിച്ചത് 3882 കുരുന്നുകള്‍

  
backup
October 19, 2018 | 7:14 PM

%e0%b4%a4%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8d

 

തിരൂര്‍: അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ മണ്ണിലെത്തിയത് ആയിരങ്ങള്‍. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമെത്തിയ 3882 കുരുന്നുകളെയാണ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ഇക്കുറി എഴുത്തിനിരുത്തിയത്. 126 കവികളും വിദ്യാരംഭം കുറിച്ചു. വിജയദശമി ദിനമായ ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് തുഞ്ചന്‍പറമ്പില്‍ എഴുത്തിനിരുത്തല്‍ ചടങ്ങിന് തുടക്കമായത്. തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി വാസുദേവന്‍നായര്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, കെ.പി രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ ബാബു, വി.കെ രാംമോഹന്‍, കെ. വെങ്കിടാചലം, കാനേഷ് പൂനൂര്‍, പി.കെ ഗോപി, ഡോ. പി.കെ രാധാമണി, കെ.പി സുധീര, രാധാമണി ഐങ്കലത്ത്, ശ്രീജിത്ത് പെരുന്തച്ഛന്‍ തുടങ്ങി നാല്‍പതോളം എഴുത്തുകാരാണ് സരസ്വതീ മണ്ഡപത്തില്‍ കുട്ടികള്‍ക്ക് ഹരിശ്രീ കുറിച്ചത്. അതേസമയം തുഞ്ചന്‍ സ്മാരക മണ്ഡപത്തില്‍ പാരമ്പര്യ എഴുത്താശാന്‍മാരായ മുരളി വഴുതക്കാട്, പി.സി സത്യനാരായണന്‍, പ്രഭേഷ് പണിക്കര്‍ എന്നിവരും കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു നല്‍കി. കവികളുടെ വിദ്യാരംഭത്തിന് രാവിലെ ഒന്‍പതോടെയാണ് തുടക്കമായത്.
കാലിക പ്രസക്തമായ വിഷയങ്ങളെ ആസ്പദമാക്കിയുള്ള രചനയെ പിന്‍പറ്റി കവികളും തുഞ്ചന്റെ മണ്ണിനെ സാക്ഷിയാക്കി ഇത്തവണ വിദ്യാരംഭം കുറിക്കുകയായിരുന്നു. പുലര്‍ച്ചെ തുടങ്ങിയ കുട്ടികളുടെ എഴുത്തിനിരുത്ത് ഉച്ചയോടെയാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് നൃത്തനൃത്യാവതരണത്തോടെ ഈ വര്‍ഷത്തെ തുഞ്ചന്‍ വിദ്യാരംഭം കലോത്സവത്തിന് പരിസമാപ്തിയായി. ഇന്നലെ പുലര്‍ച്ചെ മുതല്‍ മഴ പെയ്തതും മറ്റുപ്രതികൂല കാലാവസ്ഥയും കാരണം മുന്‍ വര്‍ഷത്തേക്കാള്‍ പ്രാതിനിധ്യം ഇക്കുറി തുഞ്ചന്‍ പറമ്പില്‍ കുറവായിരുന്നു. എഴുത്തിനിരുത്താനെത്തിയ കുട്ടികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായെങ്കിലും ഇക്കുറിയും തുഞ്ചന്‍ വിദ്യാരംഭം കലോത്സവം ഉത്സവപ്രതീതിയില്‍ തന്നെയായിരുന്നു. കുട്ടികളെ എഴുത്തിനിരുത്താനെത്തിയ രക്ഷിതാക്കളും കുടുംബാംഗങ്ങളും നാട്ടുകാരും കൂടിയായതോടെ വന്‍ ജനത്തിരക്കാണ് തിരൂര്‍ തുഞ്ചന്‍ പറമ്പിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  24 days ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  24 days ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  24 days ago
No Image

വേഷപ്രച്ഛന്നരായി മോഷണം: ഫർവാനിയയിൽ അറബ് യുവാക്കൾ പിടിയിൽ; മോഷണത്തിന് കാരണം സാമ്പത്തിക ബുദ്ധിമുട്ടെന്ന് മൊഴി

Kuwait
  •  24 days ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  24 days ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  24 days ago
No Image

പുതിയ തൊഴിൽ നിയമം തൊഴിലാളി വിരുദ്ധമോ?

National
  •  24 days ago
No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  24 days ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  24 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  24 days ago