HOME
DETAILS

നാറാണത്ത് ഭ്രാന്തന്റെ സ്മരണകളില്‍ വിശ്വാസികള്‍ രായിരനെല്ലൂര്‍ മലകയറി

  
backup
October 20, 2018 | 2:08 AM

%e0%b4%a8%e0%b4%be%e0%b4%b1%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ad%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%8d

കൊപ്പം: നാറാണത്ത് ഭ്രാന്തന്റെ ഓര്‍മകളുമായി രായിരനെല്ലൂര്‍ മല കയറാന്‍ നൂറുകണക്കിന് വിശ്വാസികളെത്തി. പറയിപെറ്റ പന്തിരുകുലത്തിലെ ശ്രേഷ്ഠപുരുഷനാണ് നാറാണത്തു ഭ്രാന്തന്‍. വേദം അഭ്യസിക്കാനായി തിരുവേഗപ്പുറ താമസിക്കുമ്പോഴാണ് നാറാണത്തിന്റെ വീരചരിതങ്ങള്‍ക്ക് രായിരനെല്ലൂര്‍ മല സാക്ഷിയാകുന്നത്. ചെങ്കുത്തായ മലമുകളിലേക്ക് വലിയ പാറക്കല്ലുകള്‍ ഉരുട്ടിക്കയറ്റുകയും മുകളിലെത്തിക്കഴിഞ്ഞാല്‍ ആ പാറക്കല്ലുകള്‍ താഴെക്ക് തള്ളിവിടുകയും ചെയ്യുകയായിരുന്നു നാറാണത്തിന്റെ പ്രധാന വിനോദം. നാറാണത്തിനെ വളര്‍ത്തിയെന്ന് പറയുന്ന നാരാണമംഗലത്ത് എന്ന ആമയൂര്‍ മനക്കാരാണ് ഇവിടത്തെ കര്‍മികള്‍.
എട്ട് മനക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച ട്രസ്റ്റിന്റെ കീഴിലാണ് ഇപ്പോള്‍ ക്ഷേത്ര നടത്തിപ്പ്. രായിരനെല്ലൂര്‍ മലയില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഭ്രാന്താചലം ക്ഷേത്രവും പ്രസിദ്ധമാണ്. 50 അടി ഉയരത്തില്‍ 30 ഏക്കര്‍ സ്ഥലത്ത് വിസ്തൃതമായി കിടക്കുന്ന കൂറ്റന്‍ പാറയായ ഭ്രാന്താചലം നാറാണത്ത് ഭ്രാന്തന്റെ പ്രധാന ആവാസകേന്ദ്രമായിരുന്നു എന്നും പറയപ്പെടുന്നു. ഇവിടെയുള്ള കാഞ്ഞിരമരത്തില്‍ ഭ്രാന്തനെ കെട്ടിയിട്ടിരുന്നതായി പറയപ്പെടുന്നു. പാറയുടെ കിഴക്കുഭാഗത്തായി വലിയ മൂന്ന് ഗുഹകളുണ്ട്.
ഇവിടെ നാറാണത്ത് ഭ്രാന്തന്‍ തപസു ചെയ്തിരുന്നതായും വിശ്വാസമുണ്ട്. ഈ കൊടുംപാറക്കു മുകളില്‍ ഒരിക്കലും വെള്ളം വറ്റാത്ത പത്തിലധികം കുഴികള്‍ കാണാം. പഞ്ചതീര്‍ഥം എന്ന് അറിയപ്പെടുന്ന കുഴിയുടെ അടിയിലായി അഞ്ച് അറകളുണ്ട്. മലകയറ്റത്തിനായി എത്തുന്നവര്‍ ഇവിടെയും സന്ദര്‍ശിക്കും. രായിരനെല്ലൂര്‍ മലമുകളില്‍ പതിനെട്ടടി ഉയരമുള്ള ഭ്രാന്തന്റെ പൂര്‍ണകായ പ്രതിമയുണ്ട്. മലയുടെ അടിവാരത്തുനിന്ന് തെക്കുഭാഗം വഴി കയറി ദര്‍ശനം നടത്തി പടിഞ്ഞാറ്ഭാഗം വഴിയാണ് ഇറങ്ങുന്നത്.
അതേസമയം ഹര്‍ത്താല്‍ ആയതിനാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ മലകയറാന്‍ കനത്ത തിരക്കനുഭവപ്പെട്ടില്ല. പാലക്കാട്, മലപ്പുറം ജില്ലകളില്‍നിന്നാണ് കൂടുതല്‍ വിശ്വാസികളെത്തിയത്. കോയമ്പത്തൂര്‍, തൃശൂര്‍ തുടങ്ങിയ ജില്ലകളിലെ വിശ്വാസികള്‍ക്ക് ഇത്തവണ മലകയറാന്‍ ഹര്‍ത്താല്‍ തടസമായി.

മലകയറാനെത്തിയ പെണ്‍കുട്ടികളെ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞുവച്ചു

കൊപ്പം: മലകയറാനെത്തിയ ഏഴോളം പെണ്‍കുട്ടികളെ ഹര്‍ത്താനലുകൂലികള്‍ കൊപ്പത്തുവച്ച് വാഹനം തടഞ്ഞ് ഇറക്കിവിട്ടതായും അസഭ്യം പറഞ്ഞതായും ഈ സമയം പൊലിസ് കാഴ്ച്ചക്കാരനായി നിന്നതായും പരാതി. മലകയറല്‍ ചടങ്ങ് ലൈവ് നല്‍കിയ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് മണ്ണേങ്ങോട് സ്വദേശികളായ പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം പങ്ക് വെച്ചത്. ഇതുകാരണം കൊപ്പം സെന്ററില്‍നിന്നും കിലോമീറ്ററുകള്‍ നടന്നാണ് പെണ്‍കുട്ടികള്‍ മലകയറാനെത്തിയത്. ഒരു വിശ്വാസതതിന്റെ പേരില്‍ മറ്റൊരു വിശ്വാസത്തെ തകര്‍ക്കുനത് ശരിയല്ലെന്ന് പെണ്‍കുട്ടികള്‍ അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനീഷ് ജോർജിന്റ ആത്മഹത്യ; മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  a day ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  a day ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  a day ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  a day ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  a day ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Kerala
  •  a day ago
No Image

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

National
  •  a day ago
No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  a day ago