HOME
DETAILS

പി.ബി അബ്ദുല്‍ റസാഖ്: പകരക്കാരനില്ലാത്ത സാമൂഹ്യസേവകന്‍

  
backup
October 21 2018 | 05:10 AM

%e0%b4%aa%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%b8%e0%b4%be%e0%b4%96%e0%b5%8d-%e0%b4%aa%e0%b4%95%e0%b4%b0%e0%b4%95

കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ മരണം ജില്ലയുടെ സകലമേഖലയിലും നികത്താനാത്ത വിടവാണെന്ന് സമസ്ത ജില്ലാനേതാക്കള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരിക്കെ തന്നെ സമുദായത്തിന്റെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുകയും തന്റേതായ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ഉത്സാഹിക്കുകയും ചെയ്തിരുന്നു. സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥമായി ഇടപെട്ട് സേവനം ചെയ്യാനും സമസ്ത കീഴ്ഘടകങ്ങളുടെ നേതൃസ്ഥാനം അലങ്കരിക്കുകയും ചെയ്തു.
വലിയ ഉദാരമനസ്‌കനായ അബ്ദുല്‍ റസാഖ് സമൂഹത്തിന്റെ മുഴുവന്‍ വിഭാഗങ്ങള്‍ക്കും താങ്ങും തണലുമായി നിലനിന്നു. കാസര്‍കോട്ടുനടന്ന എസ്.വൈ.എസ് 60ാം വാര്‍ഷിക പരിപാടിക്ക് മുഴുവന്‍ സമയവും പ്രവര്‍ത്തകര്‍ക്കിടയില്‍ ചെലവഴിച്ചു. നാടിന്റെ വികസനത്തിനും സമുദായത്തിന്റെയും സമസ്തയുടെയും വളര്‍ച്ചയ്ക്കും ഏറെ സംഭാവനകള്‍ അര്‍പ്പിച്ച എം.എല്‍.എയായ അബ്ദുല്‍ റസാഖ് എന്ന ശ്രേഷ്ഠവ്യക്തിത്വത്തിന്റെ വിടവ് നികത്താവാത്തത് തന്നെയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് ത്വാഖാ അഹ്മദ് മൗലവി അല്‍ അസ്ഹരി, സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്‌ലിയാര്‍, സമസ്ത ട്രഷറര്‍ കെ.ടി അബ്ദുല്ല ഫൈസി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസി, ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍, ട്രഷറര്‍ ലത്തീഫ് മൗലവി ചെര്‍ക്കള എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. നീലേശ്വരം ഖാസി ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍, മെട്രൊ മുഹമ്മദ് ഹാജി, കുമ്പോല്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍, ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബ്ബാസ് ഫൈസി പുത്തിഗെ, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, താജുദ്ദീന്‍ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, ശറഫുദ്ദീന്‍ കുണിയ, യൂനുസ് ഫൈസി കാക്കടവ്, സിദ്ദിഖ് അസ്ഹരി പാത്തൂര്‍, എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി കല്ലട്ര അബ്ബാസ് ഹാജി എന്നിവരും അനുശോചിച്ചു.
സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ, സമസ്ത മദ്‌റസ മാനേജ്‌മെന്റ് ജില്ലാ ഭാരവാഹികളായ സയ്യിദ് എം.എസ് തങ്ങള്‍ അല്‍ ബുഖാരി ഓലമുണ്ട, മൊയ്തീന്‍ കൊല്ലമ്പാടി, എസ്.കെ.എസ്.എസ്.എഫ് വിഖായ സംസ്ഥാന കണ്‍വീനര്‍ മൊയ്തു ചെര്‍ക്കള, മുബാറക്ക് ഹസൈനാര്‍ ഹാജി, റഷീദ് ബെളിഞ്ചം, എസ്.കെ.എസ്.എസ്.എഫ് സൈബര്‍ വിങ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഇര്‍ഷാദ് ഹുദവി ബെദിര അനുശോചിച്ചു.
റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അനുശോചിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍, സെക്രട്ടറി എ. അബ്ദുറഹിമാന്‍ അനുശോചിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആദ്യാവസാനം അന്തിമോപചാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
മഞ്ചേശ്വരം എം.എല്‍.എ അബ്ദുല്‍ റസാഖിന്റെ നിര്യണത്തില്‍ എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി സതീഷ്ചന്ദ്രന്‍ അനുശോചിച്ചു. സൗഹൃദവും വിനയവും കാത്തുസൂക്ഷിച്ച അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെ് അനുശോചന കുറിപ്പില്‍ പറഞ്ഞു
മത-സാമൂഹിക രാഷ്ട്രീയ രംഗത്ത് കര്‍മ്മനിരതനായ പൊതു പ്രവര്‍ത്തകനാണ് അന്തരിച്ച പി.ബി അബ്ദുല്‍ റസാഖെന്നും അദ്ദേഹത്തിന്റെ മരണം ജില്ലക്ക് നികത്താനാവാത്ത നഷ്ടമാണെന്നും എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍.യു അബ്ദുല്‍ സലാം, ജനറല്‍ സെക്രട്ടറി ഷരീഫ് പടന്ന, ഖജാഞ്ചി സി.ടി സുലൈമാന്‍, സെക്രട്ടറിമാരായ ഖാദര്‍ അറഫ, അന്‍സാര്‍ ഹൊസങ്കടി സംസാരിച്ചു. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ കഠിനാധ്വാനം കൊണ്ട് വളര്‍ന്നുവന്ന നേതാവാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച് അറിയപ്പെടുന്ന വ്യവസായിയായി രാഷ്ട്രീയ നേതാവായി പൊതുരംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. പഞ്ചായത്ത് അംഗമായി, എം.എല്‍.എയായി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹമെന്നും അഡ്വ.കെ. ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയപോരാട്ട ഭൂമിയില്‍ പയറ്റുമ്പോഴും സൗഹൃദ ബന്ധം നിലനിര്‍ത്തിയ നേതാവാണ് പി.ബി അബ്ദുല്‍ റസാഖെന്ന് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം അനുശോചന കുറിപ്പില്‍ പറഞ്ഞു. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ നിര്യാണത്തില്‍ ഐ.എന്‍.എല്‍ സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍ കെ.എസ് ഫക്രുദ്ദീന്‍, സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട്, ട്രഷറര്‍ മുഹമ്മദ് മുബാറക് ഹാജി, സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ അജിത് കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ്, നാഷനല്‍ യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ റഹിം ബെണ്ടിച്ചാല്‍, എന്‍.എല്‍.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.എം.എ ജലീല്‍, പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍ മുനീര്‍ കണ്ടാളം, വൈസ് പ്രസിഡന്റ് ഖലീല്‍ എരിയാല്‍, എന്‍.എസ്.എല്‍ സംസ്ഥാന പ്രസിഡന്റ് മുഹാദ് പടുപ്പ്, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഹാരിസ് ബെഡി, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഇബ്രാഹിം നായന്മാര്‍മൂല, ജനറല്‍ സെക്രട്ടറി ശാഫി സന്തോഷ് നഗര്‍ അനുശോചിച്ചു. എസ്.കെ.എസ്.എസ്.എഫ് കുമ്പള മേഖലാ പ്രസിഡന്റ് മന്‍ച്ചി റഫീഖ് ദാരിമി, സെക്രട്ടറി കബീര്‍ ഫൈസി പെരിങ്കടി, ഹംദുലില്ലാ തങ്ങള്‍ മൊഗ്രാല്‍ റാസിഖ് ഹുദവി പേരാല്‍, മൊയ്തീന്‍ പൂകട്ട എന്നിവര്‍ അനുശോചിച്ചു.
കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ ഡോ.എന്‍.എ മുഹമ്മദ്, കല്ലട്ര മാഹിന്‍ ഹാജി, കെ. മൊയ്തീന്‍ കുട്ടിഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഹമീദ് കുണിയ, കേരള ലോയര്‍ ഫോറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പി. ഫൈസല്‍, അഡ്വ. സമീറ ഫൈസല്‍ അനുശോചിച്ചു. കേരള ഉറുദു അക്കാദമി സാധ്യമാക്കുന്നതിന് ഏറെ പ്രയത്‌നിച്ച വ്യക്തിയാണ് മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖെന്ന് ജില്ലാ ഉറുദു അക്കാദമിക് കോംപ്ലക്‌സ് അനുശോചന യോഗത്തില്‍ അഭിപ്രായപ്പെട്ടു. കണ്‍വീനര്‍ മൊയ്തീന്‍ ഉപ്പള അധ്യക്ഷനായി. മുഹമ്മദ് സാലി, സലീം, ബാലകൃഷ്ണ മിയാപദവ്, അസീസ്, ഖാദര്‍ ബാക്രബയല്‍, സിതാര ആനക്കല്ല്, മുനീര്‍ ബദിയടുക്ക, അസീം മണിമുണ്ട, ഹസീന ബേക്കൂര്‍ സംബന്ധിച്ചു. ജില്ലയുടെ കാപട്യങ്ങളില്ലാത്ത വികസനായകനായിരുന്നു പി.ബി അബ്ദുല്‍ റസാഖെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുമ റാണിപുരം അഭിപ്രായപ്പെട്ടു.
കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.യു.ടി.എ) ഭാരവാഹികള്‍ അനുശോചിച്ചു. കെ.യു.ടി.എ, തെഹെരീകെ ഉര്‍ദു എന്നീ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അബ്ദുല്‍ റസാഖ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ജില്ലയില്‍ ഉര്‍ദു അക്കാദമി രൂപീകരിച്ച് താല്‍കാലിക ഉത്തരവ് ഇറക്കാനും സര്‍ക്കാര്‍ ഫണ്ട് വകയിരുത്താനും വളരെ കഠിനാധ്വാനം ചെയ്തിരിന്നു.
ജില്ലാ പ്രസിഡന്റ് ടി. അബ്ദുല്‍ അസീസ്, എം.പി സലീം, മുഹമ്മദ് സാലി, ബാലകൃഷ്ണന്‍ ,അബ്ദുല്‍ ഖാദര്‍, ടി. മൊയ്തീന്‍ ഉപ്പള, മുനീര്‍ നെല്ലിക്കുന്ന്, മനോജ് ചിറ്റാരിക്കല്‍, അബ്ദുറഹിമാന്‍ ഷേണി, അമീര്‍ കോഡി ബയല്‍, ലീന ടീച്ചര്‍, രാജശേഖര്‍, അഫ്‌സത്ത് തെരുവത്ത്, സുരേഷ് കൊവ്വല്‍, അബ്ദുറഹ്മാന്‍ എടച്ചാക്കൈ സംബന്ധിച്ചു.
എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടത് അധ്യാപക ക്ഷേമത്തിനായി യത്‌നിച്ച വ്യക്തിയെയാണെന്ന് മഞ്ചേശ്വരം ഉപജില്ലാ കെ.എ.ടി.എഫ് സംഘടിപ്പിച്ച അനുശോചനാ യോഗം അഭിപ്രായപ്പെട്ടു. കെ.എ.ടി.എഫ് ഉപജില്ലാ പ്രസിഡന്റ് കരീം ഉപ്പള അധ്യക്ഷനായി. യഹ്യാഖാന്‍ കുബനൂര്‍, റസാഖ് അട്ടകോളി സുബൈര്‍, അശ്‌റഫ് കെ.വി, ബഷീര്‍ കളിയൂര്‍, ഹാരിസ ചേവാര്‍, സത്താര്‍ ബായാര്‍ സംബന്ധിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അനുശോചിച്ചു. പ്രഗത്ഭനായ ഒരു നേതാവിനേയാണ് മഞ്ചേശ്വരം മണ്ഡലത്തിനും മുസ്‌ലിം ലീഗിനും നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ആകസ്മിക മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് കുമ്പള, സെക്രട്ടറി ബഷീര്‍ മഞ്ചേശ്വരം അറിയിച്ചു.
വിയോഗത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മറ്റി അനുശോചിച്ചു. ഫാസിസ്റ്റ് വിരുദ്ധചേരിയിലെ സജീവ സാന്നിധ്യത്തെയാണ് നഷ്ടമായതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് വൈ. മുഹമ്മദ്, സെക്രട്ടറി ഹാരിസ് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ നിര്യാണത്തില്‍ ഫോര്‍വേഡ് ബ്ലോക്ക് അഖിലേന്ത്യാ സെക്രട്ടറി ജി. ദേവരാജന്‍ അനുശോചിച്ചു.
മുസ്‌ലിം ലീഗ് നേതാവ് പി.ബി അബ്ദുറസാഖ് എം.എല്‍.എയുടെ നിര്യാണത്തില്‍ സി.പി.ഐ ജില്ലാ കൗണ്‍സില്‍ അനുശോചിച്ചു. സി.പി.ഐ നേതാക്കളായ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.വി കൃഷ്ണന്‍, ടി. കൃഷ്ണന്‍, വി. രാജന്‍, കെ.എസ് കുര്യാക്കോസ് തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

 

സ്‌കൂട്ടിയിലെ സഞ്ചാരവും സോളാര്‍ വൈദ്യുതിയും വ്യത്യസ്തനാക്കി

 

കാസര്‍കോട്: എസ്.വൈ.എസ് അറുപതാം വാര്‍ഷിക മഹാ സമ്മേളനം ചെര്‍ക്കള ഇന്ദിരാ നഗറിലെ വാദി ത്വയിബയില്‍ നടക്കുന്ന സന്ദര്‍ഭത്തില്‍ ഒട്ടനവധി നേതാക്കളും പ്രവര്‍ത്തകരും അര്‍ദ്ധരാത്രിയില്‍ സമ്മേളന നഗരി ഒരുക്കുന്നതിന് വേണ്ടി കഠിനാദ്ധാനം ചെയ്യുന്ന സമയത്ത് നഗരിയില്‍ പൊടുന്നനെ ഒരു സ്‌കൂട്ടി പ്രത്യക്ഷപ്പെട്ടു.
സ്‌കൂട്ടിയില്‍ ഉണ്ടായിരുന്നതാകട്ടെ അബ്ദുല്‍ റസാഖ് എം.എല്‍.എയും. ഒന്നിലധികം കാറുകള്‍ ഉണ്ടായിട്ടും സാധാരണക്കാരന്റെ വണ്ടിയില്‍ അബ്ദുല്‍ റസാഖ് എത്തിയത് ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും ചര്‍ച്ചാ വിഷയമാണ്. ഒരു മാസം മുമ്പ് അദ്ദേഹം സ്വന്തം വീടിനു മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചു. സ്വന്തം വീട്ടില്‍ വൈദ്യുതി ഉപയോഗിക്കുന്നതിനപ്പുറം അധികം ലഭിക്കുന്ന വൈദ്യതി കെ.എസ്.ഇ.ബിക്കു നല്‍കാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago