വയനാടിന്റെ പേരില്‍ രാഹുലിനെ വീണ്ടും അധിക്ഷേപിച്ച് ബി.ജെ.പി
ന്യൂഡല്‍ഹി: വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രഹുല്ഗാന്ധിയെ വീണ്ടും അധിക്ഷേപിച്ച് ബി.ജെ.പി. ജമ്മുകശ്മിര്‍ വിഷയത്തിലുള്ള രാഹുലിന്റെ പ്രസ്താവന സംബന്ധിച്ച് പരാമര്‍ശിക്കവെ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ്ജാവ്ദേക്കറാണ് രാഹുലിനെ ആക്ഷേപിച്ചത്.
വയനാട്ടില്‍ നിന്ന് ജയിച്ചതോടെ രാഹുലിന്റെ മാനസികാവസ്ഥ തന്നെ മാറിയോ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ആക്ഷേപം. കശ്മിര് വിഷയത്തില്‍ രാഹുലിന്റെ പ്രസ്താവനകള്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും ജനരോക്ഷത്തെ തുടര്‍ന്ന് രാഹുല്‍ സ്വന്തം നിലപാടില്‍ യൂടേണ്‍ എടുക്കുകയായിരുന്നുവെന്നും ജാവേദ്ക്കര്‍ പറഞ്ഞു. രാഹുല്‍ രാജ്യത്തെ അപമാനിച്ചെന്നും യു.എന്നില്‍ ഇന്ത്യയ്ക്കെതിരേ പ്രയോഗിക്കാന്‍ പാകിസ്താന് രാഹുല്‍ ആയുധം നല്‍കിയെന്നും ജാവേദ്ക്കര്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്പ്പെടെയുള്ളവരും വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന രാഹുലിന്റെ നടപടിയെ പരിഹസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."