HOME
DETAILS

മണ്ണിടിക്കുന്നതിന്് നിരോധനം; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക സ്‌ക്വാഡ്

  
backup
June 09 2017 | 19:06 PM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0



തിരുവനന്തപുരം: ജില്ലയില്‍ മണ്ണിടിക്കുന്നത്് ജൂലായ് 31 വരെ ജില്ലാ കളക്ടര്‍ നിരോധിച്ചു. കാലവര്‍ഷം സജീവമായ സാഹചര്യത്തില്‍ അപകടസാധ്യത കണക്കിലെടുത്താണ് തീരുമാനം.
തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ എന്‍ജിനീയറിംങ് വിഭാഗം  പെര്‍മിറ്റ് നല്‍കിയിട്ടുള്ള നിര്‍മാണസ്ഥലങ്ങള്‍ ആഴ്ചയിലൊരിക്കല്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും ബഹുനില കെട്ടിടങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധചെലുത്തണമെന്നും കളക്ടര്‍ എസ് വെങ്കടേസപതി നിര്‍ദ്ദേശിച്ചു.
നിയമലംഘനം  ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കണം. രണ്ടാഴ്ചയിലൊരിക്കല്‍ ഇത് സംബന്ധിച്ച നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കളക്ടറേറ്റ് കോണ്‍ ഫറന്‍സ്ഹാളില്‍ ചേര്‍ന്ന ദുരന്തനിവാരണ വിഭാഗത്തിന്റെ യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
ബഹുനിലകെട്ടിടങ്ങളുടെ നിര്‍മാണസ്ഥലങ്ങളും ക്വാറികളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ജില്ലാ ജിയോളജിസ്റ്റ് സജികുമാറിനെ ചുമതലപ്പെടുത്തി. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് താലൂക്ക്തലത്തില്‍ പ്രത്യേകസ്‌ക്വാഡ് രൂപീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
ഈ സംഘം അതത് താലൂക്ക് പരിധിയിലെ നിര്‍മാണസ്ഥലങ്ങള്‍, തീരദേശം, മലയോരപ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.
കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏത് അടിയന്തരസാഹചര്യവും നേരിടുന്നതിന് ഉദ്യോഗസ്ഥര്‍ തയ്യാറായിരിക്കണം. അതിന്റെ ഭാഗമായി സന്നദ്ധപ്രവര്‍ത്തകരുടെയും സേവനദാദാക്കളുടെയും നമ്പറുകള്‍ ക്രോഡീകരിച്ച് ഓഫിസുകളില്‍ പ്രദര്‍ശിപ്പിക്കണം.
അപകടകരമാംവിധം നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ബന്ധപ്പട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കണം.  ദുരിതാശ്വാസ ക്യാപുകളിലേക്ക് മാറ്റി പാര്‍പ്പിച്ചവര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
യോഗത്തില്‍ റൂറല്‍ എസ്.പി പി.അശോക് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ എസ്.ജെ വിജയ, റവന്യൂ, പഞ്ചായത്ത്,കോര്‍പ്പറേഷന്‍. പോലീസ് പ്രതിനിധികളും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago