HOME
DETAILS

ഇഅ്തിക്കാഫ്- ഉദ്ദേശവും നേട്ടവും

  
backup
June 09, 2017 | 10:24 PM

%e0%b4%87%e0%b4%85%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%ab%e0%b5%8d-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a8

ഇഅ്തിക്കാഫ് എന്ന അറബി പദം കൊണ്ടര്‍ത്ഥമാക്കുന്നത് ഏതെങ്കിലും ഒരു കാര്യത്തില്‍ സ്ഥിരമാവുക, ഒരു കാര്യത്തിന് വേണ്ടി മറ്റെല്ലാം ഒഴിവാക്കി ഒഴിഞ്ഞിരിക്കുക എന്നൊക്കെയാണ്. ഒരു വ്യക്തി പള്ളിയില്‍ ചില പ്രത്യേക വിശേഷണങ്ങളോടെ താമസിക്കുക എ്‌നതാണ് ആ വാക്കിന്റെ സാങ്കേതികാര്‍ത്ഥം.
യദാര്‍ത്ഥത്തില്‍ ഐഹിക ലോകകാര്യങ്ങളില്‍ നിന്ന് മനസ്സിനും ശരീരത്തിനും താല്‍ക്കാലിക മുക്കി നല്‍കി പടച്ചവന്റെ സ്മരണയിലും ആരാധനയിലും മുഴുകുകയാണ് അതിന്റെ ഉദ്ദേശ്യം. അത്‌കൊണ്ട് തന്നെ വലിയ പ്രതിഫലമാണ് ഈ പ്രവര്‍ത്തനത്തിന് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. വിശ്വഗുരു (സ്വ) പറഞ്ഞു: ആരെങ്കിലും ഒട്ടകത്തിന്റെ രണ്ട് കറവയുടെ ഇടയിലുള്ള അത്രസമയം ഇഅ്തിക്കാഫ് ഇരുന്നാല്‍ അവന്‍ ഒരു വ്യക്തിയെ അടിമ മോചനം നടത്തിയത് പോലെയാണ്. ഒട്ടകം ഒരേസമയത്ത് തന്നെ രണ്ട് പ്രാവശ്യമായി കറക്കപ്പെടും. രണ്ടിന്റേയും ഇടയില്‍ തുച്ഛമായ സമയമാണുണ്ടാവുക.
ഏതൊരു സല്‍കര്‍മ്മവും അതിന്റെ പവിത്രതയെ മാനിച്ച് ചെയ്യപ്പെട്ടില്ലെങ്കിലും പലപ്പോഴും വിരുദ്ധ ഫലമാണുണ്ടാവുക. ഇഅ്തിക്കാഫിരിക്കുന്നവന്‍ പള്ളിയില്‍ അനാവശ്യ ഭൗതിക സംസാരങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അവന് മുമ്പ് ചെയ്ത സത്ക്കര്‍മങ്ങളുടെ പ്രതിഫലങ്ങള്‍ നഷ്ടപ്പെടുന്നതിന് അത് കാരണമാകും.
ചുരുങ്ങിയ സമയം കൊണ്ട് ഇഅ്തിക്കാഫിന്റെ പ്രതിഫലം നേടാമെങ്കിലും റമദാനില്‍ വിശ്വാസി കൂടുതലായി പള്ളിയില്‍ കഴിഞ്ഞു കൂടേണ്ടതുണ്ട്. അവന്‍ ജോലിത്തിരക്ക് ഒഴിയുമ്പോഴൊക്കെ പള്ളിയിലേക്കെത്തണം. അവസാന പത്ത് ദിനരാത്രങ്ങളില്‍ അതിന് വേണ്ടി ഒരുങ്ങി ഇറങ്ങുകയും വേണം. പടച്ചവന്‍ അതിനു കഴിവു നല്‍കട്ടെ.

(സെക്രട്ടറി ജംഇയ്യത്തുല്‍ ഖുതുബ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  9 days ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  9 days ago
No Image

ദുബൈ സ്ഫോടന വ്യാജവാർത്ത: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  9 days ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  9 days ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  9 days ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  9 days ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  9 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  9 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  9 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  9 days ago