HOME
DETAILS

മമ്പുറം ആണ്ടുനേര്‍ച്ചക്ക് ഇന്ന് കൊടിയേറും

  
backup
August 31, 2019 | 8:40 PM

%e0%b4%ae%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%86%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95-10

 

 

തിരൂരങ്ങാടി: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക തീര്‍ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 181ാം ആണ്ടുനേര്‍ച്ചക്ക് ഇന്ന് കൊടികയറ്റം. നേര്‍ച്ചയുടെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അസര്‍ നിസ്‌കാരാനന്തരം മഖാമില്‍ കൂട്ട സിയാറത്ത് നടക്കും. കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മമ്പുറം സയ്യിദ് അഹ്മദ് ജിഫ്‌രി തങ്ങള്‍ കൊടികയറ്റുന്നതോടെ ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന ആണ്ടുനേര്‍ച്ചക്ക് തുടക്കമാവും. മഗ്‌രിബ് നിസ്‌കാരാനന്തരം മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം എ. മരക്കാര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. അബ്ദുസ്സലാം ബാഖവി കിഴിശ്ശേരി പ്രഭാഷണം നടത്തും. 2,3,4 (തിങ്കള്‍, ചൊവ്വ, ബുധന്‍) തിയതികളില്‍ രാത്രി മൗലിദ് പാരായണവും ഉദ്‌ബോധന ക്ലാസുകളും നടക്കും. 5ന് രാത്രി സ്വലാത്ത് മജ്‌ലിസും 6ന് രാത്രി മമ്പുറം തങ്ങള്‍ അനുസ്മരണ പ്രഭാഷണവും ഏഴിന് രാത്രി പ്രാര്‍ഥനാ സമ്മേളനവും മമ്പുറം സയ്യിദ് മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്നു ഖുര്‍ആന്‍ മനപ്പാഠമാക്കിയവര്‍ക്കുള്ള സനദ് ദാനവും നടക്കും. നേര്‍ച്ചയുടെ സമാപന ദിനമായ എട്ടിന് രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്‌രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷനാവും.
വാര്‍ത്താ സമ്മേളനത്തില്‍ കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, കെ.പി ശംസുദ്ദീന്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനലിലെ പരാജയത്തിന് കാരണം മോശം റഫറിയിങ്? വിവാദങ്ങളിൽ പ്രതികരിച്ച് ലയണൽ സ്കലോണി

Football
  •  3 days ago
No Image

സി.ജെ.പി സമരം മൂന്നാം ദിവസത്തിലേക്ക്; നാലാമത്തെ ആവശ്യവുമായി പ്രതിഷേധക്കാർ, ചർച്ചകൾ ജന്തർ മന്തറിൽ വേണമെന്ന് പിടിവാശി

National
  •  3 days ago
No Image

'അതൊക്കെ ക്രിക്കറ്റിന്റെ ഭാഗം': ഇംഗ്ലണ്ടിനെതിരായ നിരാശയ്ക്ക് ശേഷം പ്രതികരണവുമായി വൈഭവ് സൂര്യവംശി

latest
  •  3 days ago
No Image

45 ഡിഗ്രി ചൂടിലും ആവി പറക്കുന്ന 'കറക്ക്'; വേനലിലും യുഎഇക്കാർക്ക് ചായയോടുള്ള പ്രിയത്തിന് പിന്നിലെന്ത്? ശാസ്ത്രവും വിദഗ്ദ്ധരും പറയുന്നത്

uae
  •  3 days ago
No Image

ഐസിസി റാങ്കിംഗിൽ കുതിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങൾ; ഡാരിൽ മിച്ചലിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Cricket
  •  3 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറയാക്കി കേന്ദ്ര നീക്കം; ലാഭത്തിലുള്ള ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുന്നു

National
  •  3 days ago
No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  3 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  3 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  3 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  3 days ago