HOME
DETAILS

അനധികൃത മത്സ്യബന്ധനം; ബോട്ടുകള്‍ പിടിച്ചെടുത്തു

  
backup
October 24, 2018 | 7:29 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%ac%e0%b5%8b-2

കാസര്‍കോട്: ദൂരപരിധി വ്യവസ്ഥകള്‍ ലംഘിച്ച് കരയോടുചേര്‍ന്ന് മത്സ്യബന്ധനം നടത്തുകയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷനിലുള്ള അഞ്ചു മത്സ്യബന്ധന ബോട്ടുകള്‍ മഞ്ചേശ്വരം ഹൊസബെട്ടു, അഴിത്തല ഭാഗങ്ങളില്‍ നിന്നുമായി ഫിഷറിസ് വകുപ്പ് തീരദേശ പൊലിസിന്റെ സഹായത്തോടെ പിടിച്ചെടുത്തു. നാലുബോട്ടുകള്‍ ഫിഷറിസ് വകുപ്പ് ഇമ്പൗണ്ടിങ് ഓഫിസറായ ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഫിഷറിസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കെ.വി സുരേന്ദ്രന്‍, ഫിഷറിസ് ജീവനക്കാരായ കെ. മോഹനന്‍, അഹമ്മദ് ഷഫീഖ് എന്നിവര്‍ കസ്റ്റഡിയില്‍ എടുത്തു. ഇവയില്‍നിന്നു മത്സ്യം പിടിച്ചെടുത്ത് ലേലം ചെയ്ത വകയില്‍ 70,000 രൂപയും പിഴയായി ബോട്ട് ഒന്നിന് 2.50 ലക്ഷം രൂപ തോതില്‍ 10 ലക്ഷം രൂപയും അഡ്ജ്യൂഡിക്കേഷന്‍ ഓഫിസര്‍ കൂടിയായ ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അജിത പിഴ ചുമത്തി.
അഴിത്തലയില്‍ നിന്നു കോസ്റ്റല്‍ പൊലിസ് എ.എസ്.ഐമാരായ രാമചന്ദ്രന്‍, രാജന്‍ എന്നിവരുടെ നേതൃത്വത്തിലുളള പട്രോളിങ് സംഘം കര്‍ണാടക രജിസ്‌ട്രേഷനിലുള്ളഒരു ബോട്ട് പിടിച്ചെടുത്തു. ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഫിഷറിസ് എക്‌സ്റ്റെന്‍ഷന്‍ ഓഫിസര്‍ കെ.വി സുരേന്ദ്രന്‍, ഫിഷറിസ് ജീവനക്കാരായ കെ. മോഹനന്‍, അഹമ്മദ് ഷഫീഖ്, കോസ്റ്റല്‍ റസ്‌ക്യൂ ഗാര്‍ഡുമാരായ മനു, ധനീഷ് എന്നിവരായിരുന്നു ഫിഷറിസ് പട്രോളിങ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഫിഷറിസ് വകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയ ബോട്ടിന് അനധികൃത മത്സ്യ ബന്ധനത്തിന്റെ പിഴയായി 2,50,000 രൂപയും മത്സ്യം ലേലം ചെയ്തതിന്റെ വിലയായ 62,000 രൂപയടക്കം 3,12,000 രൂപ ഒടുക്കിയ ശേഷം ബോട്ട് വിട്ടുനല്‍കി.
അനധികൃത മത്സ്യബന്ധനത്തിന്റെ ഭാഗമായി ഒറ്റ ദിവസം തന്നെ പിഴയിനത്തില്‍ 13,82,000 രൂപ സര്‍ക്കാരിലേക്ക് ഒടുക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹയർസെക്കൻഡറി കൊമേഴ്സ് അധ്യാപക നിയമനത്തിന് പി.ജി മാർക്കിന് വെയ്റ്റേജ്; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  2 minutes ago
No Image

സ്വർണ്ണപ്പാളി ഇളക്കിയെടുക്കുമ്പോൾ ബൈജു ബോധപൂർവ്വം വിട്ടുനിന്നു; എസ്ഐടി

Kerala
  •  14 minutes ago
No Image

തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനം; പി.എസ് പ്രശാന്തിന്റെ പകരക്കാരനെ ഇന്ന് തീരുമാനിക്കും

Kerala
  •  an hour ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  8 hours ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  8 hours ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  9 hours ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  9 hours ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  10 hours ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  10 hours ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  10 hours ago