HOME
DETAILS

എം.എസ്.എഫ് നേതാക്കള്‍ക്ക് മര്‍ദനമേറ്റ സംഭവം; സി.ഐ അടക്കം ഏഴ് പൊലിസുകാര്‍ക്കെതിരേ കേസെടുത്തു

  
backup
October 24 2018 | 07:10 AM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95-2

കാസര്‍കോട്: കാസര്‍കോട് പൊലിസ് സ്റ്റേഷനില്‍ എം.എസ്.എഫ് നേതാക്കളെയും പ്രവര്‍ത്തകരേയും മര്‍ദിച്ച കേസില്‍ സി.ഐയടക്കം ഏഴുപൊലിസുകാര്‍ക്കെതിരേ കോടതി കേസെടുത്തു.
2017 ഫെബ്രുവരി 28നാണ് എം.എസ്.എഫ് നേതാക്കള്‍ക്കടക്കം സ്റ്റേഷനില്‍ മര്‍ദനമേറ്റത്.
അന്നത്തെ കാസര്‍കോട് സി.ഐയും നിലവില്‍ ക്രൈംബ്രാഞ്ച് സി.ഐയുമായ സി.എ അബുല്‍ റഹീം, എ.എസ്.ഐ സതീശന്‍, പൊലിസുകാരായ കിഷോര്‍, മധുസൂദനന്‍, തോമസ്, പ്രവീണ്‍, സുനില്‍, രജനീഷ് അടക്കം ഏഴുപൊലിസുകാര്‍ക്കെതിരേ 323, 324, 326, 506 വകുപ്പ് പ്രകാരം കേസെടുക്കാന്‍ കാസര്‍കോട് ചീഫ് ജുഡിഷല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു.
പൊലിസ് മര്‍ദനത്തില്‍ കാല്‍ തകര്‍ന്ന അബൂബക്കര്‍ സിദ്ദിഖിന്റെ പരാതി പ്രകാരമാണ് കേസെടുത്തത്. മര്‍ദനത്തില്‍ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടിക്കും മണ്ഡലം പ്രസിഡന്റ് അനസ് എതിര്‍ത്തോടിനും പരുക്കേറ്റിരുന്നു.
പൊലിസുകാര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗും എം.എസ്.എഫും പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."