HOME
DETAILS

അമ്മയ്ക്കായി സമാഹരിച്ച തുക മകള്‍ക്ക് വേണ്ടി ഉപയോഗിക്കും

  
backup
June 09, 2017 | 11:28 PM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a4

വൈക്കം: അമ്മയുടെ ചികിത്സയ്ക്കായി പഞ്ചായത്ത് സമാഹരിച്ച തുക ഒടുവില്‍ മകളുടെ സംരക്ഷണത്തിനായി മാറ്റി. ഇരുവൃക്കകളും  തകരാറിലായ പള്ളിപ്രത്തുശ്ശേരി കോട്ടച്ചിറ കായിപ്പുറത്ത് സനിയമ്മ(43) യുടെ വൃക്കമാറ്റി വയ്ക്കല്‍ ചികിത്സക്കായാണ്  പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ ഒത്തുകൂടി  തുക സമാഹരിച്ചത്.
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ദിവസങ്ങള്‍ എത്തും മുന്‍പേ സനിയമ്മ ലോകത്തോട് വിട പറഞ്ഞു. സനിയമ്മയുടെ മരണത്തോടെ അച്ഛനും അമ്മയും ഇല്ലാതായ ഏക മകളും വിദ്യാര്‍ത്ഥിനിയുമായ അശ്വിനി ഷാജി (14) യുടെ സംരക്ഷണത്തിനായി തുക മാറ്റാന്‍ ചികിത്സാ സഹായ സമിതി തീരുമാനിച്ചു. സനിയമ്മയുടെ ചികിത്സയുടെ ചെലവ് കഴിഞ്ഞ് മിച്ചം വന്ന എട്ടുലക്ഷത്തി മുപ്പതിനായിരം രൂപ ബാങ്കില്‍ നിക്ഷേപിച്ച് അശ്വിനി ഷാജിയ്ക്ക് സംരക്ഷണമേകുകയാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.അനില്‍കുമാര്‍ രേഖ അശ്വിനി ഷാജിയ്ക്ക് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജീന തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എന്‍ നടേശന്‍, സഹായസമിതി കണ്‍വീനര്‍ ടി.കെ മനോഹരന്‍, കെ.ആര്‍ സഹജന്‍, എം.എസ് രാമചന്ദ്രന്‍, സജീവ് വാസുദേവന്‍, സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago