HOME
DETAILS
MAL
കുടുംബ വഴക്കിനെ തുടര്‍ന്ന് അടിപിടി: ദമ്പതികള്‍ക്ക് തടവും പിഴ ശിക്ഷയും
backup
June 09 2017 | 23:06 PM
പാലക്കാട്: കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ വാളയാര്‍ പാമ്പുംപാറ ഉളിയാര്‍ വീട്ടില്‍ അരുള്‍ വിന്‍സന്റ് (46), ഭാര്യ ഫിലോമിന(38) എന്നിവരെ പാലക്കാട് ജൂഡിഷല്‍ മജിസ്ട്രേറ്റ് നമ്പര്‍.1 കോടതി മൂന്നു മാസം കഠിനതടവിനും 500 രൂപ പിഴയും വിധിച്ചു.
കൂടാതെ വാളയാര്‍ പാമ്പുംപാറയിലെ പരുക്കേറ്റ അംഗപരിമിതയായ ജയന്തിക്ക് നഷ്ടപരിഹാരമായി 5000 രൂപ നല്‍കാനും ഉത്തരവിട്ടു. വഴക്കിനെ തുടര്‍ന്ന് ദമ്പതികള്‍ ജയന്തിയെ തലമുടി പിടിച്ച് വലിച്ചിഴക്കുകയും ചവിട്ടി ദേഹോപദ്രവം ഏല്പിച്ചതുമാണ് കേസിനാസ്പദമായ സംഭവം. വാളയാര്‍ പൊലിസ് അന്വേഷിച്ച് ചാര്‍ജ് ഷീറ്റില്‍ ബോധിപ്പിച്ച കേസില്‍ പ്രോസിക്യൂഷന് ആറ് സാക്ഷികളെ വിസ്തരിച്ചു.
പ്രോസിക്യഷനുവേണ്ടി അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സീനിയര്‍ ഗ്രേഡ് കെ. ഷീബ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."