HOME
DETAILS

ഇറാന്‍ കപ്പലിനെ യു.എസ് കരിമ്പട്ടികയില്‍ പെടുത്തി

  
backup
September 01 2019 | 18:09 PM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%b0

 

 

 

ന്യൂയോര്‍ക്ക്: സിറിയയിലേക്ക് അനധികൃതമായി എണ്ണ കടത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് ഇറാനിയന്‍ എണ്ണക്കപ്പലായ അഡ്രിയാന്‍ ദാരിയ-1നെ യു.എസ് കരിമ്പട്ടികയില്‍ പെടുത്തി. ബഷാര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരായ യൂറോപ്യന്‍ യൂനിയന്‍ ഉപരോധത്തെ മറികടന്നുകൊണ്ട് സിറിയയിലേക്ക് എണ്ണ കടത്തുകയാണെന്നതിന് വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉപരോധമെന്ന് യു.എസ് പറയുന്നു.
മുമ്പ് ഗ്രേസ് 1 എന്നറിയപ്പെട്ടിരുന്ന ഈ കപ്പല്‍ ജൂലൈയില്‍ ജിബ്രാള്‍ട്ടറില്‍ നിന്നും ബ്രിട്ടീഷ് നാവികര്‍ പിടികൂടി ആറാഴ്ച കസ്റ്റടിയില്‍ വച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്റെ ഉപരോധത്തിന് വിധേയമായ രാജ്യങ്ങളിലേക്ക് പോകില്ലെന്ന് ഇറാനില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതോടെയാണ് ജിബ്രാള്‍ട്ടര്‍ കോടതി കപ്പല്‍ വിട്ടയച്ചത്. അമേരിക്കയുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടുള്ള തീരുമാനമായിരുന്നു അത്. എന്നാല്‍ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ഇറാന്‍ പിന്നീട് പറഞ്ഞു.
ടാങ്കര്‍ സിറിയയിലെ ടാര്‍ട്ടസിലേക്ക് പോകുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ട്വീറ്റ് ചെയ്തു. ഈ കപ്പലിന് പിന്തുണ നല്‍കുന്ന ആര്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തിയേക്കാമെന്നും യു.എസ് ട്രഷറി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ല; ക്ലീന്‍ചിറ്റ് നല്‍കി റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടന്‍ പ്രാബല്യത്തില്‍; അശ്രദ്ധമായ ഡ്രൈവിങ്ങ്, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം എന്നിവക്കെല്ലാം കടുത്ത പിഴ

Kuwait
  •  2 months ago
No Image

ഇറാഖ്, ഇറാന്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി ഖത്തര്‍ എയര്‍വേയ്‌സ്  

qatar
  •  2 months ago