HOME
DETAILS

ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ നാലാം ഏകദിനം; ശ്ശോ... മഴയെടുത്തു

  
backup
September 04 2019 | 19:09 PM

india-south-africa-4th-one-day-match

 

 

ആദില്‍ ആറാട്ടുപുഴ
തിരുവനന്തപുരം: കാര്യവട്ടം മൈതാനം മഴ കവര്‍ന്നതോടെ ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ നാലാം ഏകദിനം ഇന്നത്തേക്ക് നീട്ടി. 50 ഓവര്‍ മത്സരം 25 ഓവറാക്കി വെട്ടിച്ചുരുക്കിയിട്ടും മഴ 'കളി' തുടര്‍ന്നതോടെയാണ് റിസര്‍വ് ദിനമായ ഇന്നത്തേക്ക് നീട്ടാന്‍ തീരുമാനിച്ചത്. സീനിയര്‍ താരം ശിഖര്‍ ധവാന്റെയും മലയാളികളായ സഞ്ജുവിന്റെയും ശ്രേയസ്സ് അയ്യറുടെയും മികച്ച ഇന്നിങ്‌സ് കാണാനായി സ്‌പോര്‍ട്‌സ് ഹബ്ബിലെത്തിയ ആരാധകര്‍ക്ക് മഴ വില്ലനായെത്തുകയായിരുന്നു.
പല തവണ മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ 193 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ എ പിന്തുടരുന്നതിനിടെ 7.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ വില്ലനായത്. 17.2 ഓവറും ഒന്‍പതു വിക്കറ്റും ബാക്കിനില്‍ക്കെ ഇന്ത്യയ്ക്കു വിജയത്തിലേക്ക് 137 റണ്‍സ് കൂടി വേണം. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (21 പന്തില്‍ 34), പ്രശാന്ത് ചോപ്ര (16 പന്തില്‍ ആറ്) എന്നിവരാണ് ക്രീസില്‍.
നാളെ രാവിലെ ഒന്‍പതിന് ഇന്ത്യന്‍ ഇന്നിങ്‌സ് തുടരും.21 പന്തുകള്‍ നേരിട്ട ധവാന്‍ ആറു ബൗണ്ടറി സഹിതമാണ് 34 റണ്‍സെടുത്തത്. താളം കണ്ടെത്താന്‍ വിഷമിച്ച പ്രശാന്ത് ചോപ്ര 16 പന്തിലാണ് ആറു റണ്‍സ് നേടിയത്. ഒന്‍പതു പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 12 റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെയാണ് നഷ്ടമായത്.
മഴമൂലം പതിവുപോലെ ഇന്നലെയും വൈകിയാണ് മത്സരം തുടങ്ങിയത്. 43 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്റെ തീരുമാനം തെറ്റിച്ചുകൊണ്ട് ആക്രമിച്ചു കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണിങ് സഖ്യം അടിത്തറ പാകി. ഒന്‍പതാം ഓവറിലെ അവസാന പന്തില്‍ രാഹുല്‍ ചഹറിന്റെ പന്തില്‍ തുഷാര്‍ ദേശ്പാണ്ഡേയ്ക്ക് വിക്കറ്റ് നല്‍കി മാത്യൂ ബ്രീസ്‌കെ (31 പന്തില്‍ 25 ) മടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 10 ഓവറില്‍ 58. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ടെംബ ബാവ്മ (39 പന്തില്‍ 28 )യെ കൂട്ടുപിടിച്ച് റീസാ ഹെന്റിക്‌സ് (70 പന്തില്‍ 60 റണ്‍സ്) മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുത്തു. 22-ാം ഓവര്‍ പൂര്‍ത്തിയാക്കി സ്റ്റംപെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റിന് 108 റണ്‍സ് എന്ന നിലയില്‍.
മൂന്ന് മണിക്കൂറോളം മഴ മുടക്കിയ മത്സരം വീണ്ടും പുനഃരാരംഭിക്കുമ്പോഴേക്കും വൈകിട്ട് മൂന്ന് മണി കഴിഞ്ഞിരുന്നു. 25 ഓവറാക്കി നിശ്ചയിച്ച് തുടങ്ങിയ മത്സരത്തിലേക്ക് ക്യാപ്റ്റന്‍ ടെംബ ബാവുമ റിട്ടയര്‍ ചെയ്ത് പകരം കൂറ്റനടിക്കാരന്‍ ഹെന്റിച്ച് ക്ലാസന്‍ (12 പന്തില്‍ മൂന്നു സിക്‌സ് സഹിതം 21 റണ്‍സ്) ഇറങ്ങിയതോടെ ആരാധകരും ആവേശത്തിലായി. കൂറ്റനടികള്‍ ലക്ഷ്യമിട്ട് കളിച്ച ദക്ഷിണാഫ്രിക്കയെ അവസാന ഓവറില്‍ തുഷാര്‍ ദേശ്പാണ്ഡേ പിടിച്ചു നിര്‍ത്തി. ഒരു റണ്‍ മാത്രമാണ് അവസാന ഓവറില്‍ വിട്ടുനല്‍കിയത്.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 137 റണ്‍സ് വിജയലക്ഷ്യം മഴനിയമപ്രകാരം ഇന്ത്യക്ക് മുന്നില്‍ 25 ഓവറില്‍ 193 റണ്‍സായി ഉയര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയില്‍ ട്രാമില്‍ കയറിയ അതിഥിയെ കണ്ട് ഞെട്ടി യാത്രക്കാര്‍; ഫോട്ടോയും വീഡിയോകളുമെടുത്ത് ആളുകള്‍

uae
  •  2 months ago
No Image

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നട്ടെല്ല് അവനാണ്: സുരേഷ് റെയ്‌ന

Cricket
  •  2 months ago
No Image

പരിസ്ഥിതിക്ക് കലഹിച്ച പടനായകൻ

Kerala
  •  2 months ago
No Image

അടുത്ത ഉപ രാഷ്ട്രപതി ശശി തരൂര്‍?; പരിഗണിക്കുന്നവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് എം.പിയുമെന്ന് സൂചന

National
  •  2 months ago
No Image

24 മണിക്കൂറിനിടെ ഗ്രാമിന് കൂടിയത് 5 ദിര്‍ഹം; ദുബൈയിലെ സ്വര്‍ണവില കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

uae
  •  2 months ago
No Image

വി.എസിനെ കാണാന്‍ ദര്‍ബാര്‍ ഹാളിലും പതിനായിരങ്ങള്‍

Kerala
  •  2 months ago
No Image

അബൂദബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

uae
  •  2 months ago
No Image

രാജസ്ഥാൻ അവനെ പോലൊരു മികച്ച താരത്തെ കണ്ടെത്തിയത് അങ്ങനെയാണ്: സംഗക്കാര

Cricket
  •  2 months ago
No Image

യുഎസ് സൈനിക താവളത്തിനെതിരായ ഇറാന്‍ ആക്രമണത്തെ ഖത്തര്‍ പ്രതിരോധിച്ചത് ഇങ്ങനെ; വീഡിയോ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം

qatar
  •  2 months ago
No Image

ബിത്ര ദ്വീപ് ഏറ്റെടുക്കൽ നീക്കത്തിനെതിരെ അമിനിയിൽ ശക്തമായ പ്രതിഷേധം

National
  •  2 months ago