HOME
DETAILS

ലഹരിയും പ്രകൃതി വിരുദ്ധ പീഡനവും; കൊണ്ടോട്ടി മേഖലയിലെ വിദ്യാര്‍ഥികളെ സാമൂഹ്യവിരുദ്ധര്‍ ചൂഷണം ചെയ്യുന്നു

  
backup
October 26, 2018 | 5:44 AM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7

കൊണ്ടോട്ടി: മേഖലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനും ലഹരിക്കും ഇരയാക്കുന്ന സംഘം പിടിമുറുക്കുന്നു. കൊണ്ടോട്ടി പരിധിയിലെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. കഞ്ചാവ്, മദ്യം, മറ്റു ലഹരിവസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നവരും കരിയര്‍മാരാകുന്നവരും വിദ്യാര്‍ഥികളാണ്.
ജില്ലയില്‍ അടുത്തിടെ നടന്ന ലഹരി വേട്ടയിലും കഞ്ചാവ് കേസുകളിലും തുടരന്വേഷണത്തിലാണ് പൊലിസിന് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. വിദ്യാര്‍ഥികളെ ലഹരിക്ക് അടിമകളാക്കുന്ന സംഘം ഇവരെ പിന്നീട് കരിയര്‍മാരായും ഉപയോഗിക്കുന്നു.
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളജ് തലം വരെ ലഹരി മാഫിയ പിടിമുറക്കിയിരിക്കുകയാണ്. സംശയമുള്ള വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ പൊലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ബോധവല്‍ക്കരണം നടത്തുകയാണ്. ഒരു വിദ്യാലയത്തിലെ അധ്യാപകന് തോന്നിയ സംശയത്തില്‍ പൊലിസും സ്‌കൂള്‍ അധികൃതരും നടത്തിയ പരിശോധനയിലാണ് മേഖലയിലെ ലഹരി കച്ചവടവും ഉപയോഗവും ബോധ്യമായത്.
പിന്നീട് മേഖലയിലെ മിക്ക വിദ്യാലയങ്ങളും കലാലയങ്ങളും ലഹരി മാഫിയയുടെ ഇടത്താവളമാണെന്ന് കണ്ടെത്തി. മേഖലയില്‍നിന്ന് മാത്രം നാലു പേരെയാണ് കഴിഞ്ഞ ദിവസം ലഹരി വില്‍പനക്കിടെ പിടികൂടിയത്.
സ്‌കൂള്‍ വിദ്യാര്‍ഥികളെ പണവും മറ്റും നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുന്ന സംഭവങ്ങളും വര്‍ധിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കിടെ കൊണ്ടോട്ടി പൊലിസ് സ്റ്റേഷനില്‍ മാത്രം 21 പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പ്രകൃതിവിരുദ്ധ പീഡന കേസുകളില്‍ 22 പേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. ഒഴുകൂര്‍ ഉള്ളാട്ടുതൊടി ഫാസില്‍ അറസ്റ്റിലായതോടെയാണ് വിദ്യാര്‍ഥികള്‍ ചൂഷണത്തിനിരയാകുന്നത് സംബന്ധിച്ച് പൊലിസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. മൂന്ന് വിദ്യാര്‍ഥികളാണ് പരാതിയുമായെത്തിയത്.

 

അധ്യാപകന്‍ മുതല്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ വരെ പ്രതികള്‍

 

കൊണ്ടോട്ടി: പ്രകൃതിവിരുദ്ധ പീഡനകേസില്‍ ഉള്‍പ്പെട്ടത് അധ്യാപകന്‍ മുതല്‍ പ്രാദേശിക രാഷ്ട്രീയ നേതാവ് വരെ. കൊണ്ടോട്ടി മേഖലയില്‍ പൊലിസിന് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ 22 പ്രതികളുണ്ട്. ഇതില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്ത് ജയിലിലാണ്. പത്താം ക്ലാസ്, പ്ലസ്ടു വിദ്യാര്‍ഥികളില്‍നിന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കാണ് പീഡനത്തിരയാക്കിയവരുടെ വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
അധ്യാപകനായ മുക്കം സ്വദേശി മോഹന്‍ദാസ്, പൂക്കോട്ടൂര്‍ സ്വദേശിയും പ്രാദേശിക രാഷ്ട്രീയ നേതാവുമായ അലവി, കരുവാങ്കല്ല് സ്വദേശി മൊയ്തീന്‍കുട്ടി, മുസ്‌ലിയാരങ്ങാടി പുളിക്കത്തൊടി അബ്ദുറസാഖ് എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് മുതല്‍ എട്ട് വരെ കേസുകള്‍ ചുമത്തിയ പ്രതികളും ഇക്കൂട്ടത്തിലുണ്ട്. എസ്.എസ്.ടി പ്രാകാരവും കേസെടുത്തിട്ടുണ്ട്. മലപ്പുറം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ഈ കേസ് അന്വേഷിക്കുന്നത്. 2016 മുതല്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടുവാ ഭീഷണി: പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ 10 വാർഡുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ജാഗ്രതാ നിർദ്ദേശം 

Kerala
  •  3 minutes ago
No Image

ഫിഫ അറബ് കപ്പ്: യുഎഇയെ തകർത്ത് മൊറോക്കോ ഫൈനലിൽ; 'അറ്റ്‌ലസ് ലയൺസിന്റെ' വിജയം എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക്

uae
  •  10 minutes ago
No Image

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ സിപിഎമ്മിന് തിരിച്ചടിയായി; വിമര്‍ശിച്ച് പ്രാദേശിക നേതാവ്

Kerala
  •  19 minutes ago
No Image

ആഡംബര കാർ നിയന്ത്രണം വിട്ട് പാഞ്ഞു; സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ചു, യുവാവിന് ഗുരുതര പരുക്ക്

Kerala
  •  26 minutes ago
No Image

പുതിയ ആർട്ട് യൂണിവേഴ്സിറ്റി പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി; ഷെയ്ഖ ഹൂർ അൽ ഖാസിമി പ്രസിഡന്റ്

uae
  •  38 minutes ago
No Image

പരീക്ഷക്കെത്തിയ എട്ടാം ക്ലാസ് വിദ്യാർഥിയെ കാണാനില്ല; പൊലിസ് അന്വേഷണം ഊർജിതം

Kerala
  •  an hour ago
No Image

ഓടികൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ടയർ ഊരിത്തെറിച്ചു; തലനാരിഴക്ക് ഒഴിവായത് വൻ ദുരന്തം

Kerala
  •  an hour ago
No Image

സമസ്ത സെൻറിനറി ക്യാമ്പ് ചരിത്രസംഭവമാകും; പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ

organization
  •  an hour ago
No Image

ക്രിസ്മസ്, ന്യൂ ഇയർ സീസൺ; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

Kerala
  •  an hour ago
No Image

തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ​ഗാന്ധി പുറത്ത്: പേര് മാറ്റാൻ ഒരുങ്ങി കേന്ദ്രം; ശക്തമായ വിമർശനവുമായി കോൺ​ഗ്രസ്

National
  •  2 hours ago