#MeToo എഫക്ട്? 50% പുരുഷന്മാരും സ്ത്രീകളോട് പെരുമാറുന്നത് വളരെ സൂക്ഷിച്ചുമാത്രമെന്ന് സര്‍വ്വേ
ന്യൂഡല്‍ഹി: പുരുഷന്മാരില്‍ നിന്ന് നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ പരസ്യമാക്കുന്ന #MeToo ക്യാംപയിന്‍ പുരുഷന്മാരില്‍ വലിയ പേടിയുണ്ടാക്കിയിട്ടുണ്ടോയെന്ന സൂചനയുമായി സര്‍വ്വേ. ഇന്ത്യന്‍ നഗരങ്ങളിലെ രണ്ടിലൊരു പുരുഷന്‍ സ്ത്രീകളോട് പെരുമാറുന്നത് വളരെ സൂക്ഷിച്ചു മാത്രമാണെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. സ്ത്രീകളുമായുള്ള സമ്പര്‍ക്കവും സംഭാഷണവും നന്നേ ശ്രദ്ധയോടെ മാത്രമാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്.
ഒക്ടോബര്‍ 16 മുതല്‍ 22 വരെയുള്ള കാലയളവില്‍ നഗരങ്ങളിലെ 1000 യുവാക്കളില്‍ (51 ശതമാനം പുരുഷന്മാര്‍, 49 ശതമാനം സ്ത്രീകള്‍) യൂഗവ് ഇന്ത്യയാണ് സര്‍വ്വേ നടത്തിയത്.
ജോലിസ്ഥലങ്ങളില്‍ പുരുഷന്മാരില്‍ നിന്ന് നേരിടേണ്ടിവന്ന പീഡനങ്ങള്‍ തുറന്നുപറയുന്ന ക്യാംപയിന്‍ ഈയിടെയാണ് ഇന്ത്യയില്‍ വലിയ പ്രചാരം നേടിയത്.
സര്‍വ്വേയില്‍ പങ്കെടുത്ത മൂന്നിലൊരാള്‍ എതിര്‍ലിംഗ സഹപ്രവര്‍ത്തകരുമായി ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് സംസാരിക്കുന്നത്. തെറ്റിദ്ധരിക്കപ്പെടുമോയെന്ന ഭയത്താല്‍ പലരും തമാശ പറയുന്നതുപോലും നിര്‍ത്തി.
മൂന്നിലൊരു പുരുഷന്‍ തങ്ങളുടെ സംഘത്തിലേക്ക് സ്ത്രീയെ കയറ്റുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ തുടങ്ങി.
സര്‍വ്വേയില്‍ പങ്കെടുത്ത 76 ശതമാനം ആളുകളും, ലൈംഗിക പീഡനം ഇന്ത്യയില്‍ വലിയ പ്രശ്‌നമാണെന്ന് സമ്മതിക്കുന്നു. 87 ശതമാനം സ്ത്രീകള്‍ ഇതിനെ അനുകൂലിക്കുമ്പോള്‍ പുരുഷന്മാര്‍ 66 ശതമാനം മാത്രമാണ് അനുകൂലിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."