HOME
DETAILS

ജാര്‍ഖണ്ഡിലെ ദുരിതക്കയങ്ങളില്‍ ആശ്വാസമായി മുസ്‌ലിം ലീഗ് റിലീഫ്

  
backup
June 10 2017 | 23:06 PM

%e0%b4%9c%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%96%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%99

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ ദേശീയ തല റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുന്നു.
മുസഫര്‍ നഗറിലെ മന്ത്‌വാഡ ഗ്രാമത്തില്‍നിന്നു തുടങ്ങിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ സഹാറന്‍പൂര്‍, ഥാനാ ഭവന്‍ സോണ്‍ട റസൂല്‍പൂര്‍, കാണ്ട്‌ല തുടങ്ങിയ ഗ്രാമങ്ങളിലും ജാര്‍ഖണ്ഡിലെ ഗിരിഡി, ജംധാര, ദിയോഗര്‍ തുടങ്ങിയ ജില്ലയിലെ ഇരുപതോളം ഗ്രാമങ്ങളിലും എത്തി. 2013ലെ മുസഫര്‍ നഗര്‍ കലാപത്തില്‍ അഭയാര്‍ഥികളാകാന്‍ വിധിക്കപ്പെട്ട നിരവധി പേര്‍ താമസിക്കുന്ന മന്ത്‌വാഡ ഗ്രാമത്തില്‍ ആദ്യ ഘട്ടമായി 650 കിറ്റുകള്‍ വിതരണം ചെയ്തു.
ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ അത്താഴത്തിനും നോമ്പ് തുറക്കുന്നതിനുമുള്ള ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ തിങ്ങിക്കൂടിയവരില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ അരക്കുതാഴേക്ക് ചലനശേഷിയില്ലാത്തവരും നടുവൊടിഞ്ഞ വയോധികരുമെല്ലാം ഉണ്ടായിരുന്നു.
പട്ടിണിയുടെ കാഠിന്യം കാരണം വൈകല്യം ബാധിച്ചവരടക്കം ആബാലവൃദ്ധം മനുഷ്യര്‍ പരാതികളുമായി മുസ്‌ലിം ലീഗ് റിലീഫ് സംഘത്തെ പൊതിഞ്ഞു. ഗ്രാമീണരുടെ മുഖ്യ പ്രശ്‌നം കുടിവെള്ളമാണ്.
രണ്ടും മൂന്നും കിലോമീറ്റര്‍ താണ്ടിയിട്ട് വേണം വെള്ളം ശേഖരിക്കാന്‍. ഒഴുക്ക് നിലച്ച മലിനമായ നദിയിലെ വെള്ളമാണ് കുടിക്കാനും പ്രാഥമികാവശ്യങ്ങള്‍ക്കും ഇവര്‍ ഉപയോഗിക്കുന്നത്. ജാര്‍ഖണ്ഡിലെ പ്രാദേശിക മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ അഭ്യര്‍ഥന പരിഗണിച്ച് ഒരു ഗ്രാമത്തില്‍ ഒന്ന് എന്ന തോതില്‍ 12 കുഴല്‍ക്കിണര്‍ നിര്‍മിച്ചു നല്‍കാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. 12 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുക. പ്രാദേശിക മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ റിലീഫ് സംഘത്തേയും കൂട്ടി മസ്ജിദിലെത്തിയപ്പോള്‍ അവിടെ ടോയ്‌ലറ്റ് സൗകര്യപോലുമില്ലായിരുന്നു. ടോയ്‌ലറ്റോ, ഉറച്ച മേല്‍ക്കൂരയോ ഇല്ലാത്ത മസ്ജിദുകളാണ് ഗ്രാമത്തിലധികവും.
ഷഫീഖ് മാങ്കാവ്, ഹജാസ് പൊക്കുന്ന്, അബ്ദുല്‍ റഷീദ് മൂര്‍ക്കനാട്, അബ്ദുല്‍ ലത്തീഫ് രാമനാട്ടുകര, ഖാലിദ് കരുവാരകുണ്ട്, വാജിദ് കൊയിലാണ്ടി, അഷ്‌റഫ് പാറോല്‍, സുഫൈദ് തങ്ങള്‍ കുറ്റ്യാടി, അഹ്‌സന്‍ കരുവാരകുണ്ട് തുടങ്ങിയവര്‍ ജാര്‍ഖണ്ഡ് സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.മത്വ്‌ലൂബ് സഹാറന്‍പൂര്‍, മുഹമ്മദ് ഹലീം, റശീദ് ഒളവണ്ണ, സലീല്‍, തുഫൈല്‍ തങ്ങള്‍ കുറ്റ്യാടി, സയ്യാര്‍ പ്രധാന്‍, മുഹമ്മദ് ഹസന്‍ റാണ, ഹാഫിസ് സയ്യാര്‍ അലി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് കാണാതായ രണ്ട് ഹനുമാന്‍ കുരങ്ങുകളെ തിരികെയെത്തിച്ചു

Kerala
  •  2 months ago
No Image

യുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി

uae
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago

No Image

'മലപ്പുറത്തെ കുറിച്ച് മിണ്ടിയിട്ടില്ല, രാഷ്ട്ര, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും പറഞ്ഞിട്ടില്ല' ദി ഹിന്ദുവിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago