ബംഗാളില്‍ കോണ്‍ഗ്രസ്സുമായി രാഷ്ട്രീയസഖ്യത്തിനില്ല: പിണറായി
തിരുവനന്തപുരം: സി.പി.എം ബംഗാളില്‍ കോണ്‍ഗ്രസ്സുമായി രാഷ്ട്രീയ സഖ്യത്തിന് തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എമ്മിനെ ശാരീരികമായി ആക്രമിച്ച തകര്‍ക്കാന്‍ ശ്രമിക്കുന്നവരും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവരും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും പിണറായി ചോദിച്ചു. ഇ.എം.എസ് പാര്‍ക്കില്‍ നടന്ന ബംഗാള്‍ ഐക്യദാര്‍ഢ്യസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു പിണിറായി വിജയന്‍.
തൃണമൂല്‍ കോണ്‍ഗ്രസ് കടന്നാക്രമണങ്ങള്‍ക്ക് ഇരയാകുന്ന സി.പി.എമ്മിനെ മറ്റൊരു രീതിയില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ നിലപാട് തിരിച്ചറിയണം. തൃണമൂല്‍ കോണ്‍ഗ്രസ്സുകാരല്ലാത്തവര്‍ ബംഗാളില്‍ ആക്രമിക്കപ്പെടുകയാണ്. ജനാധിപത്യത്തിന്റെ ജിഹ്വകളെന്ന് അവകാശപ്പെടുന്നവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ആക്രമണങ്ങളെ തുറന്നുകാട്ടാന്‍ സാധിക്കുംവിധമാണോ എന്നു പരിശോധിക്കുന്നതും നല്ലതാണ്. എന്നാല്‍, ആക്രമണത്തിനെതിരേ ജനാധിപത്യസംരക്ഷണത്തിന്റെ പ്രശ്‌നം വരുമ്പോള്‍ അതിനനുസരിച്ച് നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."