HOME
DETAILS

നാം ജീവിക്കുന്നത് ഭീകരരായ മനുഷ്യരുടെ കാലത്ത്: സച്ചിദാനന്ദന്‍

  
backup
June 10 2017 | 23:06 PM

%e0%b4%a8%e0%b4%be%e0%b4%82-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%b0%e0%b4%be

 

തൃശൂര്‍: നാം ജീവിക്കുന്നത് ഭീകരരായ മനുഷ്യരുടെ കാലത്താണെന്ന് കവി സച്ചിദാനന്ദന്‍. ഭീകരരായ ദൈവങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാലമാണിപ്പോള്‍. വിവിധ മതങ്ങളില്‍പ്പെട്ട ചെറിയ വിഭാഗം ആളുകള്‍ അവരുടെ മതത്തില്‍ വിശ്വസിക്കുകയും ഇതരമതങ്ങളെ വെറുക്കുകയും എല്ലാ മനുഷ്യരും തങ്ങളെ അനുസരിക്കണമെന്ന കാലഘട്ടത്തിലാണ് സാഹിത്യവും പ്രതിരോധത്തെക്കുറിച്ചും സംസാരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാഹിത്യ അക്കാദമിയുടെ അറുപതാം വാര്‍ഷികാഘോഷ ചടങ്ങില്‍ സാഹിത്യവും പ്രതിരോധവുമെന്ന സെമിനാറില്‍ പ്രബന്ധാവതരണം നടത്തുകയായിരുന്നു സച്ചിദാനന്ദന്‍.
അനേകം സ്വരങ്ങളിലൂടെയാണ് ഒരോ കൃതിയെയും ഒരോ ആളുകള്‍ കാണുന്നത്. ചിലര്‍ ആസ്വാദനരീതിയിലും ആക്രമരീതിയിലും കാണുന്നു.
സത്യം പറയാന്‍ ധൈര്യപ്പെടാതെ നുണകളെ താങ്ങി നിര്‍ത്താനും സ്വാതന്ത്ര്യത്തിന്റെ അവകാശങ്ങളെ നിരാകരിക്കാനും മടിയില്ലാത്തവരായ സമകാലീന ഇന്ത്യന്‍ സമൂഹം രൂപപ്പെട്ടു തുടങ്ങിയെന്ന് കവി സച്ചിദാനന്ദന്‍ പറഞ്ഞു.
ജനം മൗനത്തിന്റെ ഗൂഡാലോചനയില്‍ മുഴുകി കഴിയുന്ന സാമൂഹികാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അധികാരത്തോട് സത്യം സംസാരിക്കാനുള്ള കാതലാണ് യഥാര്‍ത്ഥ പ്രതിരോധം.
സമൂഹത്തിലും സാഹിത്യത്തിലും പല കാലത്തും ഇത്തരമൊരു പ്രവണത പലരീതിയിലാണ് പ്രകടമായിട്ടുള്ളത്. അനീതിക്കെതിരേ കലാപം ചെയ്യുക എന്ന മുദ്രാവാക്യം പോലും ഈ വിധം രൂപപ്പെട്ടതെന്നും സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി.
അധികാരത്തോട് സത്യം സംസാരിക്കുന്നതാണ് പ്രതിരോധം. ചിലപ്പോള്‍ നിങ്ങള്‍ ഒറ്റപ്പെടും. എന്നാലും സത്യത്തെ ഉയര്‍ത്തിപ്പിടിക്കണം. എഴുത്തുകാരനെയും കലാകാരനെയും ഒന്നിപ്പിക്കുന്നതാണ് സാഹിത്യം. സത്യം പറയാനുള്ള പ്രതിജ്ഞാ ബദ്ധതയില്‍ നിന്നാണ് ഒരു പക്ഷേ സാഹിത്യം അതിന്റെ പ്രതിരോധ ഊര്‍ജം ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അക്കാദമി നിര്‍വാഹക സമിതിയംഗം ഇ.പി. രാജഗോപാലന്‍ മോഡറേറ്ററായിരുന്നു. ഖദീജ മുംതാസ്, ഡോ. മ്യൂസ് മേരി ജോര്‍ജ്, ജയമോഹന്‍, ചന്ദ്രമതി, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, മങ്ങാട് ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago
No Image

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 175 ആയി; ഹൈറിസ്‌ക് കാറ്റഗറിയില്‍ 104 പേര്‍; പത്ത് പേര്‍ ചികിത്സയില്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-16-09-2024

PSC/UPSC
  •  3 months ago
No Image

വയനാട്ടിലെ ചെലവിന്റെ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം; ഇല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

Kerala
  •  3 months ago
No Image

ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ

uae
  •  3 months ago