HOME
DETAILS

ഖത്തര്‍ പ്രതിസന്ധി; മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ

  
backup
June 11, 2017 | 3:49 AM

russia-calls-for-dialogue-in-qatar-crisis

മോസ്‌കോ: ഖത്തര്‍ നയതന്ത്ര പ്രതിസന്ധിയില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറാണെന്നറിയിച്ച് റഷ്യ. പ്രതിസന്ധി റഷ്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രി സെര്‍ഗീ ലാവ്‌റോവ് പറഞ്ഞു.

''നമ്മുടെ പങ്കാളികള്‍ തമ്മിലുള്ള ബന്ധം മോശമായിപ്പോവുമ്പോള്‍ സന്തോഷമായിരിക്കാനാവില്ല. ചര്‍ച്ചയിലൂടെ എന്ത് പരിഹാരമുണ്ടാക്കാനാവുമെങ്കിലും അതിനൊപ്പമാണ്''- സെര്‍ഗീ പറഞ്ഞു.

സഊദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചതിനു പിന്നാലെ ലോക രാജ്യങ്ങള്‍ അനുനയത്തിന് ശ്രമിച്ചിരുന്നു. തുര്‍ക്കി, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ക്കു പിന്നാലെയാണ് റഷ്യയും നിലപാട് വ്യക്തമാക്കിയത്. തങ്ങളുടെ അധികാരപരിധിയില്‍ ഇരുന്ന് എന്തും ചെയ്യാമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

ഈജിപ്തില്‍ ബ്രദര്‍ഹുഡിനും ഫലസ്തീനില്‍ ഹമാസിനും സഹായം നല്‍കുന്നത് ഖത്തര്‍ നിര്‍ത്തണമെന്നാണ് സഊദി അടക്കമുള്ള രാജ്യങ്ങളുടെ പ്രധാന ആവശ്യം. ഭീകരപ്രവര്‍ത്തനത്തിന് ഖത്തര്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. എന്നാല്‍ ആരോപണം ഖത്തര്‍ തള്ളിക്കളയുകയായിരുന്നു. പ്രതിസന്ധി കത്തിക്കാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചുവെന്ന വാര്‍ത്ത റഷ്യയും തള്ളിക്കളഞ്ഞു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  9 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  9 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  9 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  9 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  9 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  9 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  9 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  9 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  9 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  9 days ago