HOME
DETAILS

പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കം ഏറ്റവും വലിയ കൊള്ളയെന്ന് ചെന്നിത്തല, തീരുമാനം റവന്യൂ മന്ത്രിയെ ഇരുട്ടില്‍നിര്‍ത്തി, മറുപടി പറയേണ്ടത് മുഖ്യമന്ത്രി

  
backup
September 06 2019 | 13:09 PM

new-mining-kwari-order-against-chennithala

തിരുവനന്തപുരം: ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം കേരളം കണ്ട ഏറ്റവും വലിയ കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

ഈ വിഷയത്തില്‍ സി.പിഐ അഭിപ്രായം വ്യക്തമാക്കണം. കഴിഞ്ഞ പ്രളയത്തിന് ശേഷം 119 ക്വാറികള്‍ക്കാണ് അനുമതി നല്‍കിയത്. കേരളം പുനര്‍ നിര്‍മിക്കുകയല്ല കേരളം പൊട്ടിച്ചു വില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇക്കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

1964 ലെ ഭൂപതിവ് ചട്ടങ്ങളിലെ നാലാം ചട്ടത്തില്‍ ഭേദഗതി വരുത്തി രണ്ട് ഉപചട്ടങ്ങള്‍ കൂട്ടി ചേര്‍ത്താണ് സര്‍ക്കാര്‍ ഈ നീക്കം നടത്തിയത്. 2019 മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തു. ഇതനുസരിച്ച് ജിയോളജിസ്റ്റ്, കൃഷി ഓഫിസര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ ചേര്‍ന്നാല്‍ സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയില്‍ എവിടെയും ഖനാനുമതി നല്‍കാമെന്ന സ്ഥിതിയാണ്.
നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സര്‍ക്കാര്‍, യഥേഷ്ടം അനുവദിക്കുന്നതിനുള്ള നീക്കമാണ് ഇതിലൂടെ നടത്തിയത്. ഇതിനു പിന്നില്‍ വന്‍ അഴിമതിയും തീവെട്ടിക്കൊള്ളയുമാണെന്നും ഇതില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പതിച്ച് നല്‍കിയ ഭൂമിയില്‍ ഖനം അനുവദിക്കാനുള്ള തീരുമാനം ക്വാറി മാഫിയക്ക് വേണ്ടിയാണ്. റവന്യൂ മന്ത്രിയുടെ അധികാരത്തില്‍പെടുന്ന വിഷയത്തില്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയാണ് ഔട്ട് ഓഫ് അജന്‍ഡയായി ഭേദഗതി കൊണ്ടുവന്നത്. 48 മണിക്കൂറിനകം സര്‍ക്കാരിന്റെ ഉത്തരവും പുറത്തിറങ്ങി. എന്നാല്‍ അതേ ദിവസം തീരുമാനിച്ച കര്‍ഷകരുടെ മൊറട്ടോറിയത്തിന്റെ കാര്യത്തില്‍ തുടര്‍ തീരുമാനമുണ്ടായില്ല. ഇത് സംശയാസ്പദമാണ്. 2019 മാര്‍ച്ച് എട്ടിന് ഉത്തരവ് ഇറങ്ങിയെങ്കിലും നോട്ടിഫിക്കേഷന്‍ ഇറങ്ങാത്തത് സംശയകരമാണ്.
റവന്യൂ മന്ത്രിയെ ഇരുട്ടില്‍നിര്‍ത്തിയത് എന്തിനെന്നത് ദുരൂഹമാണ്. കിട്ടിയ മുതല്‍ പങ്കുവയ്ക്കുന്നതിലുള്ള അഭിപ്രായ ഭിന്നതയാണോ ഇതിനു പിന്നിലുള്ളത്. ഇക്കാര്യം റവന്യൂ മന്ത്രി അറിഞ്ഞില്ലെങ്കില്‍ ക്വാറി മാഫിയയെ സഹായിക്കാനുള്ള പരസ്യമായ തീരുമാനമെടുത്തത് ആരാണ്. ക്വാറി മാഫിയയില്‍നിന്നും പണം പിരിക്കുന്നുണ്ട്. ഈ പണം ആര്‍ക്കാണ് കിട്ടിയത്. ഇടതുമുന്നണി ചര്‍ച്ച ചെയ്തിട്ടാണോ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തിയത്.
ആരുടെ കൈയിലാണ് ഈ ഫയലുള്ളത്. മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. ഫയല്‍ പുറത്ത് വിടാന്‍ തയാറകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേ സമയം ക്വാറി മാഫിയയെ സഹായിക്കാന്‍ സര്‍ക്കാര്‍ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. 1964 ലെ നിയമം ഭേദഗതി ചെയ്ത് ക്വാറിക്ക് അനുമതി കൊടുക്കാന്‍ തീരുമാനം എടുത്തിട്ടില്ല. നിയമം ഭേദഗതി ചെയ്യാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ എടുത്ത നടപടി തടഞ്ഞത് താനാണെന്നും മന്ത്രി പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  6 days ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  6 days ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  6 days ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  6 days ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  6 days ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  6 days ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  6 days ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  6 days ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  6 days ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  6 days ago