HOME
DETAILS

ബീരാന്‍കുട്ടി മുസ്‌ലിയാര്‍: വിജ്ഞാനത്തിന്റെ ഉന്നതിയിലും വിനയം കാത്തുസൂക്ഷിച്ച മഹാപണ്ഡിതന്‍

  
backup
October 27, 2018 | 4:28 AM

%e0%b4%ac%e0%b5%80%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be

എ.ആര്‍ നഗര്‍: ചെപ്പിയാലം മണക്കടവന്‍ ബീരാന്‍കുട്ടി മുസ്‌ലിയാരുടെ (ബീരാന്‍കുട്ടി ഹസ്‌റത്ത്) വിയോഗത്തോടെ നാടിനു നഷ്ടമായത് വിജ്ഞാനത്തിന്റെ ഉന്നതിയിലെത്തിയിട്ടും വിനയം കാത്തുസൂക്ഷിച്ച മഹാ പണ്ഡിതനെ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തെക്കന്‍ കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് സജീവസാനിധ്യമായിരുന്നു അദ്ദേഹം. കേരളത്തിലെ ആദ്യകാല ഉര്‍ദുഭാഷാ പ്രചാരകനും അറബി, ഉര്‍ദു, ഇംഗ്ലീഷ്, പാഴ്‌സി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന പഴയകാല മതപണ്ഡിതരില്‍ പ്രമുഖനുമാണ്.
ഹദീസിലെ അവഗാഹം കൊണ്ട് ശൈഖുല്‍ ഹദീസ് എന്നാണ് അദ്ദേഹം തെക്കന്‍ കേരളത്തില്‍ അറിയപ്പെടുന്നത്. 20 വര്‍ഷമായി വര്‍ക്കല മന്നാനിയ കോളജില്‍ പ്രൊഫസറായിരുന്ന അദ്ദേഹം സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗമാണ്. സമസ്ത പ്രസിഡന്റായിരുന്ന കണ്ണിയത്ത് ഉസ്താദിന്റെ കൂടെ നാദാപുരം ഉമ്മത്തൂര്‍ സഖാഫത്തുല്‍ ഇസ്‌ലാമിയ്യ കോളജില്‍ സഹാധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. മണ്‍മറഞ്ഞ സമസ്തയുടെ മറ്റു ഉന്നത നേതാക്കളുമായും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള സമകാലിക നേതാക്കളുമായും അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്നു. നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളും ആദരിക്കുകയും മതപരമായ വിഷയങ്ങളില്‍ അഭിപ്രായം തേടുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തോടെ നാടിന് നഷ്ടമാകുന്നത് സ്വന്തം അത്താണിയെയാണ്.
മല ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍, ഇരിങ്ങല്ലൂര്‍ അബ്ദുറഹ്മാന്‍കുട്ടി മുസ്‌ലിയാര്‍, ഒ.കെ.എം ബാപ്പു മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുനാഥന്‍മാര്‍. ഉത്തരേന്ത്യയിലെ ദയൂബന്ത് കോളജിലാണ് ഉപരിപഠനം നടത്തിയത്.
ഊരകം നെല്ലിപറമ്പ്, സ്വദേശമായ ചെപ്പിയാലം എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിരുന്നു. 15 വര്‍ഷത്തോളം പ്രവാസ ജീവിതം നയിച്ച അദ്ദേഹം സഊദിയില്‍ പ്രമുഖ ലോക പണ്ഡിതന്‍ മുഹമ്മദ് അലി മാലികിയുടെ ക്ലാസില്‍ സ്ഥിരം പഠിതാവായിരുന്നു. വിജ്ഞാനം പകര്‍ന്നു നല്‍കുന്നതില്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം പ്രായാധിക്യവും അവശതയും വകവയ്ക്കാതെ മരണത്തിന് ആഴ്ചകള്‍ക്കു മുന്‍പ് വരെ പ്രബോധന രംഗത്തുണ്ടായിരുന്നു. മുസ്‌ലിം ലീഗിന്റെ അഭ്യുദയകാംക്ഷിയായിരുന്നു. കേരളത്തിലും പുറത്തും അറിയപ്പെടുന്ന നിരവധി പണ്ഡിതരും പ്രഭാഷകരും വിദ്യാഭ്യാസ വിചക്ഷണരുമടക്കം അനേകം ശിഷ്യഗണങ്ങളുടെ ഗുരുവര്യന്‍ കൂടിയാണദ്ദേഹം. നാട്ടുകാരുടെ ആത്മീയ നേതൃത്വമായിരുന്ന മുസ്‌ലിയാരുടെ വിയോഗം നാടിന് തീരാനഷ്ടമായി.
ഇന്നലെ രാവിലെ പത്തരയോടെ മരണപ്പെട്ട അദ്ദേഹത്തിന്റെ ജനാസ രാത്രി 11.30ഓടെ ചെപ്പിയാലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. ജനാസ നിസ്‌കാരങ്ങളില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, നന്തി അറബിക് കോളജ് പ്രിന്‍സിപ്പല്‍ മൂസക്കുട്ടി ഹസ്‌റത്ത്, എ. നജീബ് മൗലവി, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, തൊടിയൂര്‍ കുഞ്ഞിമുഹമ്മദ് മൗലവി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ എന്നിവര്‍ ജനാസ സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  6 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  6 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  6 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  7 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  7 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  7 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  7 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  7 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  7 days ago