HOME
DETAILS

വരന്തരപ്പിള്ളിയില്‍ മണ്ണ് മാഫിയ പിടിമുറുക്കുന്നു

  
backup
October 27 2018 | 06:10 AM

%e0%b4%b5%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a3%e0%b5%8d

പുതുക്കാട്: വരന്തരപ്പിള്ളി പഞ്ചായത്തിന്റെ വിവിധയിടങ്ങളിലാണ് ഒരാഴ്ചയായി വ്യാപക മണ്ണെടുപ്പ് നടക്കുന്നത്. കെട്ടിട നിര്‍മാണത്തിന്റെ മറവിലാണ് മണ്ണെടുത്ത് കടത്തുന്നത്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്താതെ നല്‍കുന്ന അനുമതിയുടെ മറപിടിച്ചാണ് മണ്ണെടുപ്പ് സംഘങ്ങള്‍ കുന്നും മലയും ഇടിച്ചു നിരത്തുന്നത്. പ്രളയത്തിന് ശേഷം ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും മണ്ണെടുപ്പ് വ്യാപകമാണ്. കുന്നിടിച്ച് കൊണ്ടു പോകുന്ന മണ്ണ് വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താനാണ് ഉപയോഗിക്കുന്നത്. ഒരാഴ്ചക്കിടെ വരന്തരപ്പിള്ളി പൊലിസ് രണ്ടിടങ്ങളില്‍ നിന്നായി ഏഴ് വാഹനങ്ങള്‍ പിടികൂടി പിഴ ചുമത്തിയെങ്കിലും മണ്ണെടുപ്പ് യാതൊരു തടസവുമില്ലാതെ തുടരുകയാണ്.
നിര്‍ദേശങ്ങള്‍ പാലിക്കാതെ ചെറു റോഡുകളിലൂടെ നിരവധി ടിപ്പര്‍ ലോറികളാണ് മണ്ണുമായി ചീറി പായുന്നത്. വരന്തരപ്പിള്ളി കുന്നത്തുപാടം, പുലിക്കണ്ണി, വേലൂപ്പാടം, കരയാംപാടം, വരാക്കര എന്നിവിടങ്ങളിലാണ് ഇപ്പോള്‍ മണ്ണെടുപ്പ് നടക്കുന്നത്. മണ്ണെടുപ്പ് സംഘങ്ങളുടെ ഭീഷണിയില്‍ പ്രദേശവാസികള്‍ പരാതി നല്‍കാന്‍ പോലും തയ്യാറാകുന്നില്ല.
സ്ഥലപരിശോധന നടത്തി മണ്ണെടുപ്പിന് അനുമതി നല്‍കണമെന്ന ചട്ടം ലംഘിച്ചാണ് ഉദ്യോഗസ്ഥര്‍ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത്. ജിയോളജി ഉദ്യോഗസ്ഥര്‍ മണ്ണ് മാഫിയകളില്‍ നിന്ന് കൈക്കൂലി വാങ്ങിയാണ് മണ്ണെടുപ്പിന് അനുമതി നല്‍കുന്നതെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകനായ ടി.എന്‍.മുകുന്ദന്‍ ആര്‍.ഡി.ഒക്ക് പരാതി നല്‍കി.
കുന്നത്തുപാടത്ത് കുന്നിടിച്ച് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് കൊണ്ടു പോകുന്നതിന് ട്രാന്‍സിസ്റ്റ് പാസ് അനുവദിച്ച ജിയോളജിസ്റ്റ് അധികാര ദുര്‍വിനിയോഗം നടത്തിയതായും പരാതിയില്‍ പറയുന്നു.
അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും മണ്ണെടുക്കുന്ന വാഹനങ്ങള്‍ കണ്ടു കെട്ടണമെന്നും ആവശ്യപ്പെട്ടാണ് പരാതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago