കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയുണ്ടാക്കിയ താരിഖ് അന്‍വര്‍ 19 വര്‍ഷത്തിനു ശേഷം തിരിച്ചെത്തി
ന്യൂഡല്‍ഹി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നു രാജിവച്ച താരിഖ് അന്‍വര്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു. തുഗ്ലക്ക് ലേനിലെ ഭവനത്തിലെത്തി രാഹുല്‍ ഗാന്ധിയെ കണ്ടാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ബിഹാറില്‍ നിന്നുള്ള ലോക്സഭാംഗം കൂടിയായിരുന്ന താരിഖ് അന്‍വര്‍, റാഫേല്‍ കരാറില്‍ ശരദ് പവാര്‍ പ്രധാനമന്ത്രി മോദിയെ പിന്തുണച്ചതോടെയാണ് സെപ്റ്റംബര്‍ 28ന് രാജിവച്ചത്. റാഫേല്‍ കരാറില്‍ മോദി തെറ്റുചെയ്തിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ സമരംചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു ശരദ് പവാറിന്റെ അഭിപ്രായം.
ബിഹാര്‍ കോണ്‍ഗ്രസ് ഘടകം മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്ന താരിഖ് അന്‍വര്‍, സോണിയാ ഗാന്ധി പാര്‍ട്ടി അധ്യക്ഷയായതില്‍ പ്രതിഷേധിച്ച് ശരദ് പവാറിനും പി.എ സാങ്മയ്ക്കും ഒപ്പം 1999 ല്‍ പുറത്തുപോയി പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് കേന്ദ്രത്തിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസിനൊപ്പം സഖ്യത്തിലേര്‍പ്പെട്ടു.
ബിഹാറില്‍ ആര്.ജെ.ഡി, ജെ.ഡി.യു വിശാലസഖ്യമുണ്ടാക്കിയപ്പോഴും എന്‍.സി.പി കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."