HOME
DETAILS

പുനത്തില്‍ വിടപറഞ്ഞിട്ട് ഇന്നൊരാണ്ട്: അനുസ്മരിക്കാന്‍ ആരുമില്ല

  
backup
October 27 2018 | 10:10 AM

549649814984654

#അഷറഫ് ചേരാപുരം

കോഴിക്കോട്: കേരളത്തിലെ എണ്ണം പറഞ്ഞ സാഹിത്യകാരന്‍മാരില്‍ ഒരാളുടെ ചരമ വാര്‍ഷികമാണിന്ന്. കുറേ വര്‍ഷങ്ങളായിട്ടില്ല, ഒന്നാം ചരമ വാര്‍ഷികം. പക്ഷെ അത് അധികമാരും ഗൗനിക്കാതെ കടന്നുപോകുന്നു എന്നതാണ് കാര്യം.

മലയാള സാഹിത്യ ലോകത്തിന് മറക്കാനാവാത്ത, പ്രിയപ്പെട്ടവര്‍ കുഞ്ഞിക്കയെന്ന് വിളിക്കുന്ന പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ ചരമ വാര്‍ഷികമാണ് അധികമാരും അറിയാതെ കടന്നുപോകുന്നത്. കുഞ്ഞബ്ദുല്ലയുടെ ജന്മനാടായ വടകരയില്‍ ശനിയാഴ്ച നടക്കുന്ന ഒരനുസ്മരണ പരിപാടിയൊഴിച്ചാല്‍ കാര്യമായൊന്നുമില്ല.

ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ കൊണ്ടാടിയിരുന്നവരില്‍ ഭൂരിഭാഗവും കുഞ്ഞിക്കയെ മറന്ന മട്ടാണ്. സംഘടനകളും പാര്‍ട്ടിക്കാരും ആസ്വാദകരും മാധ്യമങ്ങളും ചാനലുകാരുമെല്ലാം കുഞ്ഞബ്ദുല്ലയുടെ ചരമവാര്‍ഷികം ബോധപൂര്‍വം മറന്നിരിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെക്കൊണ്ട് എന്തെങ്കിലും പറയിക്കാനും വിവാദമാക്കാനുമൊക്കെ മെനക്കെട്ടവര്‍ മടപ്പള്ളി കാരക്കാട് പള്ളിയിലെ ഖബറിലേക്ക് പോയി ഒരാണ്ട് മാത്രം പിന്നിടുമ്പോഴെക്കും ഓര്‍മകളെയും മറവിയുടെ മണ്ണിട്ടു മൂടി.

പുനത്തിലിന്റെ അവസാനകാല ജീവിതം പലരും കരുതിയതില്‍ നിന്നും വ്യത്യസ്തമായതാവാം ഇങ്ങിനെ ഒരു മറവിക്ക് കാരണമെന്ന് കരുതുന്നവരുണ്ട്. സ്വന്തം ജനിച്ചുവളര്‍ന്ന മതത്തെയും വിശ്വാസങ്ങളെയും തള്ളിപ്പറഞ്ഞ് കുടുംബത്തില്‍ നിന്നു മാറി കുഞ്ഞബ്ദുല്ലയ്ക്കുണ്ടായിരുന്ന കുറച്ചുകാലത്തെ ജീവിതവും പിന്നീട് അവസാനകാലത്ത് വിശ്വാസത്തിലേക്കും മക്കളിലേക്കുമുള്ള തിരിച്ചുവരവും ചര്‍ച്ചയായിരുന്നു. കുഞ്ഞബ്ദുല്ലയെ മക്കള്‍ ബന്ദിയാക്കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അവസാനകാലത്ത് തന്റെ വിശ്വാസക്കൂറ് കാണിച്ച് അദ്ദേഹം എഴുതാന്‍ തുടങ്ങിയ യാ ഇലാഹി എന്ന നോവല്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

സാഹിത്യകാരനും കര്‍മ്മം കൊണ്ട് ഡോക്ടറുമായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുല്ല. 1940 ഏപ്രില്‍ 3ന് വടകരയ്ക്കടുത്ത് മടപ്പള്ളിയില്‍ സൈനയുടേയും മമ്മുവിന്റേയും മകനായാണ് ജനിച്ചത്. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്നു ബിരുദവും അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാലയില്‍നിന്ന് എം.ബി.ബി.എസും നേടിയിരുന്നു. കുറച്ചുകാലം സഊദി അറേബ്യയിലെ ദമാം എന്ന സ്ഥലത്ത് ജോലിനോക്കി. വടകരയില്‍ അല്‍മാ ഹോസ്പിറ്റല്‍ നടത്തി. 2017 ഒക്ടോബര്‍ 27 വെള്ളിയാഴ്ച രാവിലെ 7:40ന് കോഴിക്കോടുള്ള ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സ്മാരകശിലകളാണ് അബ്ദുല്ലയുടെ ഏറ്റവും പ്രശസ്തമായ കൃതി. ഇതിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതികളിൽ പുനഃപരിശോധന; പൊലിസ് മർദനങ്ങളുടെ വിവരങ്ങൾ ഇന്റലിജൻസ് ശേഖരിക്കും

Kerala
  •  8 days ago
No Image

ദുബൈയില്‍ ടൂറിസ്റ്റ് ട്രാന്‍സ്‌പോര്‍ട്ടേഷനായി പുതിയ ലൈസന്‍സിങ് സംവിധാനം ആരംഭിച്ചു; എല്ലാത്തിനും ആര്‍ടിഎ മേല്‍നോട്ടം

uae
  •  8 days ago
No Image

ഡല്‍ഹിയില്‍ ഉംറ കഴിഞ്ഞെത്തിയ സംഘത്തെ ജയ്ശ്രീറാം വിളിപ്പിച്ചു; ക്ഷേത്രത്തിന് മുന്നില്‍ വണങ്ങാനും നിര്‍ബന്ധിപ്പിച്ചു

National
  •  8 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  8 days ago
No Image

സൗദിയില്‍ കാണാതായ പ്രവാസി യുവാവ് വാഹനത്തില്‍ മരിച്ച നിലയില്‍; മരണകാരണം ഹൃദയാഘാതം

Saudi-arabia
  •  8 days ago
No Image

നടിയുമായുള്ള പ്രണയത്തിൽ കേരള പൊലിസ് തടസ്സം നിൽക്കുന്നു; കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരനെ എറണാകുളത്ത് എത്തിച്ചു

Kerala
  •  8 days ago
No Image

മകളെ യാത്രയാക്കാൻ എത്തിയ മാതാവിന് ട്രെയിനിനടിയിൽപ്പെട്ട് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

കസ്റ്റഡിയില്‍ വെച്ച് മോശമായി പെരുമാറി: പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച് കൗമാരക്കാരന്‍; രണ്ട് പൊലിസുകാര്‍ക്ക് ദാരുണാന്ത്യം

International
  •  8 days ago
No Image

ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ; മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു,കള്ളക്കേസിൽ കുടുക്കിയെന്ന് വിജയൻ ആചാരി

crime
  •  8 days ago
No Image

സഊദിയില്‍ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പാക്കി

Saudi-arabia
  •  8 days ago