HOME
DETAILS

കടമേരി റഹ് മാനിയ്യ - സലാല ചാപ്റ്റര്‍ കമ്മറ്റിക്ക് പുതിയ ഭാരവാഹികള്‍

  
backup
October 27, 2018 | 10:43 AM

456546456456213123123-2
 
സലാല: കേരളത്തിലെ പ്രഥമ മത ഭൗതിക സമന്വയ സ്ഥാപനവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നാലര പതിറ്റാണ്ട് പാരന്പര്യമുള്ള സുപ്രധാന സ്ഥാപനവുമായ കടമേരി റഹ് മാനിയ്യ അറബിക് കോളേജിന്‍റെ സലാല ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു. 
സ്ഥാപനത്തിന്‍റെ ഒമാന്‍ തല പ്രചരണങ്ങളുടെ ഭാഗമായി സലാലയില്‍ നടന്ന കണ്‍വെന്‍ഷനിലാണ് പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. 
 
മുഖ്യ ഭാരവാഹികള്‍:
വി.പി. അബ്ദുസലാം ഹാജി(പ്രസിഡന്‍റ്), ജാഫർ ജാതിയേരി (ജനറൽ സെക്രട്ടറി), സി.വി അബ്ദുൽ ഹമീദ് ഫൈസി തളീക്കര (ട്രഷറര്‍). 
ഉപദേശക സമിതി അംഗങ്ങള്‍- അബ്ദുൽ ലതീഫ് ഫൈസി, ഓഞ്ഞാൽ അമ്മദ് ഹാജി, മഹമൂദ് ഹാജി എടച്ചേരി. 
മറ്റു ഭാരവാഹികള്‍- പി.ടി മുനീർ ഹാജി ചെറുമോത്ത്, ദാവൂദ് കടമേരി, ശബീർ കാലടി (വൈ പ്രസിഡണ്ടുമാർ), അബ്ദു റഹ്മാൻ പാറക്കടവ്, റഫീഖ് കടമേരി, മുഹമ്മദലി ബാലുശേരി (ജോ, സെക്രട്ടറിമാർ).
 
സലാല കേരള സുന്നി സെൻറർ ചെയർമാൻ അബ്ദുൽ ലതീഫ് ഫൈസി തിരുവള്ളൂർ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്‍റെ പ്രചരണാർത്ഥം സലാലയിലെത്തിയ കടമേരി റഹ് മാനിയ്യ പ്രൊഫസര്‍ ഉസ്താദ് ചിറക്കല്‍ അബ്ദുൽ ഹമീദ് ഫൈസി, ഹാരിസ് മാസ്റ്റര്‍ എന്നിവര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി.
 
സ്ഥാപന ഭാരവാഹികളുടെ ഒമാന്‍ പര്യടനം ഈ മാസം അവസാനത്തോടു കൂടി സമാപിക്കും. നവം.2ന് ഇവര്‍നാട്ടിലേക്ക് തിരിക്കും. 
 
ചടങ്ങില്‍ ഓഞ്ഞാൽ അമ്മദ് ഹാജി എടച്ചേരി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ജാഫർ ജാതിയേരി സ്വാഗതവും അബ്ദുറഹ്മാൻ പാറക്കടവ് നന്ദിയും പറഞ്ഞു.

 


 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  2 hours ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  3 hours ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  3 hours ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  4 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  4 hours ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  4 hours ago
No Image

എക്കാലത്തും എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് സൗദിക്ക് അറിയാം; വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതോടെ ലോക തലസ്ഥാനമാകാൻ റിയാദ്

Saudi-arabia
  •  2 hours ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  4 hours ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  5 hours ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  5 hours ago