HOME
DETAILS
MAL
വില്ല്യാപ്പള്ളി സ്വദേശി ബഹ്റൈനില്‍ മരിച്ചു
backup
October 27 2018 | 10:10 AM
മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ വില്ല്യാപ്പള്ളി സ്വദേശി ചാത്തോത്ത് മീത്തൽ ഗോപാലൻ(62) ആണ് ശനിയാഴ്ച പുലര്‍ച്ചെ ബഹ്റൈനില്‍ മരണപ്പെട്ടത്. ഉറക്കത്തിൽ ഉണ്ടായ ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ബഹ്റൈനില്‍ കൺസ്ട്രക്ഷൻ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളിയായിരുന്നു.
മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി സാമൂഹ്യ പ്രവർത്തകരായ സുബൈർ കണ്ണൂർ, കെ എം മഹേഷ്, മനോജ് മാഹി എന്നിവർ അറിയിച്ചു. ഭാര്യയും മൂന്ന് കുട്ടികളുള്‍പ്പെടുന്ന ഗോപാലന്റെ കുടുംബം നാട്ടിലാണ്.
ഹൃദയാഘാതത്തെ തുടര്‍ന്നുള്ള പ്രവാസികളുടെ മരണങ്ങള് ഈയിടെ വര്‍ദ്ധിച്ചിട്ടുണ്ട്. വില്ല്യാപ്പള്ളി -കല്ലേരി സ്വദേശിയായ തച്ചര്‍പൊയില്‍ അബ്ദുല്‍ ലത്വീഫും ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച ബഹ്റൈനില്‍ മരണപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."