HOME
DETAILS

'അതിര്‍ത്തി കടന്നുള്ള ഭീകരത തുടര്‍ന്നാല്‍ ചില നടപടികള്‍ നേരിടേണ്ടിവരും'

  
backup
October 27 2018 | 19:10 PM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%ad%e0%b5%80

 

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ സഹായിക്കാനാണ് പാകിസ്താന്റെ തീരുമാനമെങ്കില്‍ ചില കടുത്ത നടപടികള്‍ ഇന്ത്യയ്ക്ക് എടുക്കേണ്ടിവരുമെന്നു കരസേനാ മേധാവി ബിപിന്‍ റാവത്ത്. കരസേനാ ദിനത്തോടനുബന്ധിച്ചു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍, ഏതു തരത്തിലുള്ള പ്രതികരണമാണ് സ്വീകരിക്കുകയെന്നു വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. 2016 സെപ്റ്റംബര്‍ 28നു സൈന്യത്തിന്റെ നേതൃത്വത്തില്‍ ഭീകര താവളങ്ങള്‍ക്കുനേരെ മിന്നലാക്രമണം നടത്തിയിരുന്നു. ഇതിനു ശേഷം വീണ്ടും ഇത്തരത്തിലുള്ള ഒരു ആക്രമണത്തിലേക്കു നീങ്ങിയേക്കുമെന്നു സൈന്യം ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു സൂചന നല്‍കിയിരുന്നു.
ജമ്മു കശ്മിരിലേക്കു ഭീകരാക്രമണത്തിന് ആളും അര്‍ഥവും നല്‍കുന്ന രീതിയാണ് പാകിസ്താന്റേത്. ഇതിനെതിരേ ഏതു തരത്തിലുള്ള ശക്തമായ നടപടി സ്വീകരിക്കാനും രാജ്യത്തിനു കഴിയുമെന്നു കരസേനാ മേധാവി പറഞ്ഞു. കശ്മിര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ശക്തിയിലും ഭീകരതയിലും ഭയപ്പെടുത്തി ഈ സംസ്ഥാനത്തെ രാജ്യത്തുനിന്ന് അടര്‍ത്തിമാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിനു പാകിസ്താന്‍ വലിയ സഹായമാണ് നല്‍കുന്നത്. മറഞ്ഞുനിന്നു ഭീകരരെ നിയോഗിച്ച് ഇന്ത്യയെ ആക്രമിക്കുകയെന്ന നയമാണ് അവരുടേത്. യഥാര്‍ഥത്തില്‍ ഇന്ത്യയോട് ഏറ്റുമുട്ടുന്നതു പാകിസ്താന്‍തന്നെയാണെന്ന് ആരോപിച്ച അദ്ദേഹം, 1971ലെ യുദ്ധം ഓര്‍മിക്കുന്നതു നന്നായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
എത്ര ആക്രമണങ്ങളുണ്ടായാലും ഇന്ത്യയുടെ ഭാഗമായി കശ്മിരിനെ നിലനിര്‍ത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കശ്മിരിലേക്കുള്ള അവസാനത്തെ ഭീകരരെപ്പോലും തുടച്ചുനീക്കാന്‍ രാജ്യത്തിനു കഴിയും.
എന്നാല്‍, പാക് നിലപാട് ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ ഇന്ത്യയ്ക്കു മറ്റു പല നീക്കങ്ങളും നടത്തേണ്ടിവരും. ജമ്മു കശ്മിരിലെ പ്രശ്‌നങ്ങളിലേക്ക് എണ്ണയൊഴിക്കുന്ന രീതിയാണ് പാകിസ്താന്‍ തുടരുന്നത്. ഇക്കാര്യം രാജ്യത്തിനറിയാം. ഇതിനു തക്കതായ മറുപടി നല്‍കാന്‍ കഴിയുമെന്നും കരസേനാ മേധാവി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago