ലൈക്കടിച്ചത് മെട്രോയ്ക്ക്; ഇന്നലെ 90,000 കവിഞ്ഞു
സ്വന്തം ലേഖിക
കൊച്ചി: മെട്രോ മഹാരാജാസ് -തൈക്കൂടം സര്‍വിസ് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. യാത്രക്കാരുടെ എണ്ണം ഇരട്ടിയിലേറെയായാണ് വര്‍ധിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി എട്ടു മണിവരെ 83, 124 പേരാണ് മെട്രോയില്‍ യാത്രചെയ്തത്.
തൈക്കൂടം സര്‍വിസ് ആരംഭിക്കുന്നതിന് മുമ്പ് ആലുവയില്‍ നിന്ന് മഹാരാജാസ് സ്റ്റേഷന്‍ വരെ നാല്‍പ്പതിനായിരം പേര്‍ മാത്രമാണ് ദിനംപ്രതി മെട്രോയില്‍ യാത്ര ചെയ്തത്. പുതിയ പാതയിലൂടെയുള്ള സര്‍വിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് 14 ദിവസത്തേക്കു നിരക്ക് പകുതിയായി കുറച്ചതും യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിച്ചു.
പുതിയ സര്‍വിസ് ആരംഭിച്ച ആദ്യ ദിനമായ നാലിന് 65285 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്.
രണ്ടാം ദിനമായ അഞ്ചാം തിയതി 71711 പേരും മൂന്നാം ദിനമായ ആറാം തിയതി 81000 പേരും മെട്രോ ഉപയോഗപ്പെടുത്തി.
വൈറ്റില ഉള്‍പ്പെടെയുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ പെടാതെ മിനിറ്റുകള്‍ക്കകം ലക്ഷ്യസ്ഥാനത്തെത്താം എന്ന ആശ്വാസത്തിലായിരുന്നു പലരും. മറ്റു ജില്ലകളില്‍നിന്ന് എറണാകുളത്തെത്തിയവര്‍ക്കും മെട്രോ സഹായകമായി.
വൈറ്റില ഹബ്ബിലെത്തി മെട്രോയില്‍ കയറിയവര്‍ പത്തു മിനുറ്റിനുള്ളില്‍ സൗത്ത് സ്റ്റേഷനിലെത്തുകയായിരുന്നു.
ഗതാഗതക്കുരുക്കില്‍ പെടാതെ മണിക്കൂറുകളാണ് ലാഭിച്ചത്.
രാവിലെ ആറു മുതല്‍ രാത്രി പത്തു മണിവരെയുള്ള സര്‍വിസ് യാത്രക്കാരുടെ അഭ്യര്‍ഥന മാനിച്ച് രാത്രി പതിനൊന്ന് വരെ നീട്ടിയിട്ടുണ്ട്.
ഓണം പ്രമാണിച്ച് 10,11,12 തിയതികളിലെ സര്‍വിസാണ് രാത്രി 11 മണിവരെ നീട്ടിയിരിക്കുന്നത്.
ഇന്നലെ രാവിലെ മുതല്‍ തന്നെ വന്‍തിരക്കാണ് മെട്രോയില്‍ അനുഭവപ്പെട്ടത്. രാവിലെ പത്തു മണിയോടെ 12511 പേര്‍ മെട്രോയില്‍ യാത്ര ചെയ്തു.
ഉച്ചയ്ക്ക് ഒരു മണിക്ക് യാത്രക്കാരുടെ എണ്ണം 32616 ആയി ഉയരുകയായിരുന്നു. വൈകിട്ട് അഞ്ചു മണിക്ക് അര ലക്ഷവും കവിഞ്ഞ് യാത്രക്കാരുടെ എണ്ണം 61306 ല്‍ എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."