ദാവൂദിന്റെ സഹോദരന് അനധികൃത സൗകര്യങ്ങള്‍; അഞ്ച് പൊലിസുകാര്‍ക്ക് സസ്പെന്ഷന്
മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്റാഹീമിന്റെ സഹോദരന് ഇക്ബാല്‍ കസ്കറിന് താനെ സെന്‍ട്രല്‍ ജയിലില്‍ സുഖജീവിതം. ജയില്‍ ജീവിതം ആനന്ദകരമാക്കുന്നതിനായി അധികൃതര്‍ നല്കുന്ന സൗകര്യങ്ങളെ ആവോളം ആസ്വദിക്കുന്ന നടപടി പക്ഷെ പിടിക്കപ്പെട്ടു. ഇതേ തുടര്‍ന്ന് മഹാരാഷ്ട്ര പൊലിസിലെ സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ അഞ്ചു പൊലിസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. താനെ പൊലിസ് ജോ. കമ്മിഷനര്‍ മധുകര്‍ പാണ്ഡെയാണ് പൊലിസുകാരെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍, നടപടിക്കു വിധേയരായ പൊലിസുകാരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.
അന്യായമായി പണാപഹരണം നടത്തിയ കേസിലാണ് ദാവൂദിന്റെ സഹോദരനെ കഴിഞ്ഞ വര്‍ഷം പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച പല്ലുവേദനയും നെഞ്ചുവേദനയും അനുഭവപ്പെടുന്നുവെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തിന് ചികിത്സ നല്കാന് കോടതി ഉത്തരവിട്ടു. ഇതിനിടയിലാണ് അദ്ദേഹത്തിന് പൊലിസുകാരുടെ വക സുഖസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുത്തത്.
കസ്കര്ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിന് പ്രതിഫലമായി സിഗരറ്റും ബിരിയാണിയുമെല്ലാം പൊലിസുകാര്‍ക്കും ലഭിക്കുന്നുവെന്ന് പ്രാദേശിക ചാനല്‍ വാര്‍ത്ത നല്‍കിയതോടെയാണ് വിവരം ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിച്ചത്.
സസ്പെന്‍ഷനില്‍ ആയ ഉദ്യോഗസ്ഥര്‍ അനധികൃതമായി എന്തെങ്കിലും കൈപ്പറ്റിയെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടിക്ക് വിധേയരാകേണ്ടി വരുമെന്ന് താനെ പൊലിസ് കമ്മിഷനര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 18നാണ് കസ്കറും രണ്ട് അനുയായികളും അറസ്റ്റിലാകുന്നത്. ഒരു കെട്ടിട നിര്‍മാതാവില്‍ നിന്ന് 30 ലക്ഷം രൂപ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."