HOME
DETAILS

പുഴയോരങ്ങളില്‍ മരങ്ങള്‍ നട്ടുവളര്‍ത്താനും മണല്‍ ഓഡിറ്റ് നടത്തണമെന്നും ജില്ലാ വികസനസമിതി

  
backup
October 28, 2018 | 4:03 AM

%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b5%8b%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

കോഴിക്കോട്: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുഴയോരങ്ങളില്‍ മരങ്ങള്‍ നട്ടുവളര്‍ത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗം നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. പുഴ കൈയേറ്റങ്ങള്‍ കണ്ടെത്തുന്നതിനു റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കാലവര്‍ഷത്തില്‍ പുഴകളിലും ജലാശയങ്ങളിലും മണല്‍ അടിഞ്ഞുകൂടിയ സാഹചര്യത്തില്‍ വിശദമായ മണല്‍ ഓഡിറ്റ് നടത്തണം. പൊതു ആവശ്യങ്ങള്‍ക്കു മണല്‍ ലഭ്യമാകുന്നതിനു നടപടിയുണ്ടാവണം. ജില്ലയില്‍ വിവിധ മേഖലകളിലുള്ള ഭൂപ്രശ്‌നം പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കുന്നതിനും കൈവശ രേഖയും പട്ടയവും നല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും യോഗം നിര്‍ദേശിച്ചു. കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്നതിനുള്ള സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള പദ്ധതികള്‍ ജില്ലയില്‍ രൂപം നല്‍കണമെന്ന് കെ. ദാസന്‍ എം.എല്‍.എ പറഞ്ഞു.ജില്ലയുടെ ബീച്ച് ടൂറിസം സര്‍ക്യൂട്ട് തയാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ജില്ലാ കലക്ടര്‍ ടൂറിസം ജോയിന്റ് ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുറ്റ്യാടി ചുരം വഴി റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് ഇ.കെ വിജയന്‍ എം.എല്‍.എ പറഞ്ഞു. ജനവാസ മേഖലകളില്‍ വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനു കല്‍മതിലുകളോ വൈദ്യുതി കമ്പിവേലികളോ നിര്‍മിക്കുന്നതിനു നടപടിയുണ്ടാകും. 600 കിലോമീറ്റര്‍ വനാതിര്‍ത്തിയാണ് ജില്ലയിലുള്ളത്. ഇതില്‍ 100 കിലോമീറ്ററാണ് ജനവാസ മേഖലയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിശദമാക്കി. കനാല്‍ വികസിപ്പിക്കുന്ന ചില മേഖലകളില്‍ കുടിവെള്ളം മലിനപ്പെടുന്നത നടപടികള്‍ ഉണ്ടാകണമെന്ന് പാറക്കല്‍ എം.എല്‍.എ പറഞ്ഞു. സൗത്ത് ബീച്ച് നവീകരണവുമായി ബന്ധപ്പെട്ട് വിശദയോഗം നവംബര്‍ മൂന്നാം വാരം വിളിച്ചു ചേര്‍ക്കുമെന്ന് ടൂറിസം വകുപ്പ് ജോയിന്റ് ഡയരക്ടര്‍ യോഗത്തില്‍ അറിയിച്ചു. കക്കാടംപൊയില്‍ അമ്യൂസ്‌മെന്റ പാര്‍ക്ക് തുറക്കുന്നതിനു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പഠനം അനിവാര്യമാണെന്ന് യോഗത്തില്‍ അറിയിച്ചു.ജില്ലാ കലക്ടര്‍ യു.വി ജോസ് യോഗത്തില്‍ അധ്യക്ഷനായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ സി.കെ നാണു, കെ. ദാസന്‍, ഇ.കെ വിജയന്‍, ജോര്‍ജ് എം. തോമസ്, പാറക്കല്‍ അബ്ദുല്ല, എം.പി, എം.എല്‍.എമാരുടെ പ്രതിനിധികള്‍ പങ്കെടുത്തു. ജില്ലാ പ്ലാനിങ് ഓഫിസര്‍ എം.എ ഷീല റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് സർക്കാർ ആശുപത്രിയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു; ശസ്ത്രക്രിയ കഴിഞ്ഞ രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  7 days ago
No Image

കുവൈത്തില്‍ ശിശു ഫോര്‍മുല പാക്കറ്റുകള്‍ പിന്‍വലിച്ചു; മുന്‍കുരുതല്‍ നടപടിയെന്ന് അധികൃതര്‍

Kuwait
  •  7 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

Kerala
  •  7 days ago
No Image

ഇറാനിൽ സുരക്ഷാ ഭീഷണി; ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം; ഉടൻ മടങ്ങണമെന്ന് ഇന്ത്യൻ എംബസി

National
  •  7 days ago
No Image

കുവൈത്തിൽ വൻ കള്ളനോട്ട് വേട്ട; 1.30 ലക്ഷം വ്യാജ യുഎസ് ഡോളർ പിടികൂടി, ആറ് പ്രവാസികൾ അറസ്റ്റിൽ

Kuwait
  •  7 days ago
No Image

ഐപിയു എക്‌സിക്യൂട്ടീവ് കമ്മിറ്റി സമ്മേളനത്തിന് വേദിയായി ദോഹ 

qatar
  •  7 days ago
No Image

ചരിത്ര സെഞ്ച്വറിയിൽ ധോണി വീണു; രാജ്‌കോട്ടിൽ രാഹുലിന് രാജകീയനേട്ടം

Cricket
  •  7 days ago
No Image

വഴക്ക് തീർക്കാൻ ചെന്ന അമ്മാവന് കിട്ടിയത് അമ്മിക്കല്ല് കൊണ്ടുള്ള അടി; വടകരയിൽ യുവാവ് പൊലിസ് പിടിയിൽ

Kerala
  •  7 days ago
No Image

ക്യാന്റീനുകളിൽ ഇനി ഇവ കിട്ടില്ല; അബൂദബിയിലെ സ്കൂളുകളിൽ ഈ 9 ഭക്ഷണ സാധനങ്ങൾക്ക് കർശന നിരോധനം

uae
  •  7 days ago
No Image

ഇന്ത്യക്കായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ എനിക്ക് സാധിക്കും: ആത്മവിശ്വാസം പ്രകടിപ്പിച്ച് സൂപ്പർതാരം

Cricket
  •  7 days ago