HOME
DETAILS

ന്യൂജെന്‍ ആകര്‍ഷണം അനിവാര്യം; കൈതയോല ഉല്‍പ്പന്നങ്ങള്‍ വിസ്മൃതിയിലേക്ക്

  
backup
October 28, 2018 | 4:42 AM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%9c%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%85%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be

ഹരിപ്പാട്: പ്ലാസ്റ്റിക്കിന് പകരമായി മുന്‍കാലങ്ങളില്‍ നിത്യേനയെന്നോണം മനുഷൃര്‍ ഉപയോഗിച്ചിരുന്ന കൈതച്ചെടിയുടെ ഉല്പന്നങ്ങളായ പായ് ,കുട്ട,വട്ടി,കുട, തൊപ്പി എന്നിവ ഇന്ന് നാടുനീങ്ങുന്നു.കടളില്‍ നിന്നും സാധനങ്ങളുംമറ്റും വാങ്ങിയിരുന്നത്കുട്ടയിലും,വട്ടിയിലുമായിരുന്നു. കൂടാതെ നാട്ടിന്‍പുറങ്ങളിലെ അന്തി ചന്തകളില്‍ കൈതയോല ഉത്പ്പന്നങ്ങളായ തഴപ്പായ്,ചിക്കുപായ്,മെത്തപായ്,വട്ടി,വിതവട്ടി എന്നിവ സുലഭമായി ലഭിച്ചിരുന്നു.
വാതരോഗങ്ങളുള്ളവര്‍ക്ക് പായ് ആശ്വാസം പകരുന്നതായി പഴമക്കാര്‍ പറയുന്നു. ഒരു കാലത്ത് പ്ലാസ്റ്റിക് പടുതാക്ക് പകരം തഴകൊണ്ടുള്ള ചിക്കു പായയിലായിരുന്നു നെല്‍കറ്റകള്‍ പാടത്ത് നിന്ന് കൊയ്തു കൊണ്ടുവന്ന് കൂട്ടിയിരുന്നതും മെതിച്ചെടുത്തിരുന്നതും. മാരകമായ രോഗങ്ങള്‍ക്ക് ഹേതുവാകുന്ന പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സര്‍ക്കാര്‍ കോടികള്‍ ചെലവിടുന്ന പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ പ്രകൃതിക്ക് ദോഷംചെയ്യാത്ത വരും തലമുറക്കുപോലും ഗുണകരമായ കൈതച്ചെടികളെ സംരക്ഷിക്കാന്‍ പദ്ധതികള്‍മാത്രമില്ല.നാട്ടിന്‍പുറത്തെ പുഴക്കരയിലും തോട്ടുവരമ്പിലും,പാടശേഖരങ്ങളുടെ ഓരത്തും,കുളങ്ങളിലുമൊക്കെ ഇടതൂര്‍ന്ന് വളര്‍ന്നിരുന്ന കൈതകളാണിന്ന് ആവശ്യക്കാര്‍ ഇല്ലാതെയും ,സംരക്ഷണമില്ലാതെയും നാമമാത്രമായി കാണുന്നത്. കേരളത്തിന്റെ ജൈവ വൈവിധ്യപ്പെരുമയിലെ വഴിയോരക്കാഴ്ചയാണ് കൈതച്ചെടി. തീരപ്രദേശങ്ങളിലാണ് ഇത് കൂട്ടമായി വളര്‍ന്നിരുന്നത്. ഊന്നുവേരുകള്‍ മണ്ണില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന തടിയുടെ അഗ്രഭാഗത്തായി കൂട്ടംകൂടി ക്രമീകരിച്ചിരിക്കുന്ന ഇലകള്‍ നിറഞ്ഞ ഈ സവിശേഷ സസ്യം ആറ്റിറമ്പിലെ ഹരിതഭംഗിയായിരുന്നു. 'ആറ്റുകൈത' എന്നും 'സ്‌ക്രൂപൈന്‍' എന്നും ഇതിന് പേരുണ്ട്.
രണ്ടുമീറ്റര്‍വരെ ഉയരത്തില്‍ ഇത് വളരും. മുള്ളരികുകളോടെ, വീതികുറഞ്ഞ് ഏതാണ്ട് അരമീറ്റര്‍ നീളമുള്ള കൈതയിലകള്‍ നാരുസമൃദ്ധമാണ്. കൈതയോലയുടെ മുള്ളുകളഞ്ഞ് ഉണക്കിയെടുക്കുന്നതാണ് 'തഴ'. കൈതയോലകൊണ്ട് നെയ്‌തെടുക്കുന്ന തഴപ്പായയ്ക്ക് എന്നും വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്.കൈതയുടെ ആണ്‍പൂക്കള്‍ക്ക് സ്വര്‍ണമഞ്ഞനിറവും നല്ല വാസനയുമാണ്. ചെറുതും വലുതുമായ കൂട്ടങ്ങളായി ഇലയിടുക്കുകളിലാണ് ഇവ തലനീട്ടുക. ആണ്‍പൂങ്കുലകളെ പൊതിഞ്ഞിരിക്കുന്ന മഞ്ഞനിറം കലര്‍ന്ന ഇലപോലുള്ള ഭാഗമാണ് സുപരിചിതമായ 'താഴമ്പൂ'. ഇതില്‍നിന്ന് പരിമളതൈലം വേര്‍തിരിച്ചെടുക്കുന്നു.
ചെടി പൂക്കാന്‍ നാലഞ്ചുവര്‍ഷം വേണം. 40-50 വര്‍ഷംവരെ പുഷ്പിക്കും. ഒരുവര്‍ഷം ഒരു ചെടിയില്‍നിന്ന് 50 പൂക്കള്‍വരെ കിട്ടും. ഒരാണ്‍പൂവ് വിളയാന്‍ 15 ദിവസം വേണം. അതിരാവിലെയാണ് പൂക്കളിറുക്കേണ്ടത്. ശേഖരിക്കുന്ന പൂക്കള്‍ രാവിലെ വലിയ ചെമ്പുപാത്രത്തിലാക്കി പുഷ്പതൈലം വേര്‍തിരിക്കാന്‍ സ്വേദനത്തിന് വിധേയമാക്കുന്നു. 60 ലിറ്റര്‍ വെള്ളം നിറച്ച ചെമ്പുപാത്രത്തില്‍ ഒരുസമയം ആയിരം പൂക്കള്‍ 4-5 മണിക്കൂര്‍കൊണ്ട് സ്വേദനം നടത്തിയെടുക്കാന്‍ കഴിയും. ഈ തൈലം അമൂല്യവും അത്തര്‍ നിര്‍മാണത്തില്‍ അവിഭാജ്യ ചേരുവയുമാണ്. കൈതയോലയ്ക്കും താഴമ്പൂവിനും ഇതര ഉപയോഗങ്ങളുമേറെ.
ചോറ്, കറി, പുഡ്ഡിങ് ഇവയ്ക്ക് സുഗന്ധം പകരാന്‍ ഇത് ഉപയോഗിക്കുന്നു. സ്‌മോള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം (തിരുവനന്തപുരം) പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നേരത്തേ തഴപ്പായ വികസനവുമായി ബന്ധപ്പെട്ട പദ്ധതികളുണ്ടായിരുന്നു.നാടു നീങ്ങുന്ന കൈതയോല ഉത്പ്പന്നങ്ങള്‍ സംരക്ഷിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്‍ കയ്യെടുത്ത് പദ്ധതികള്‍ ആവീഷ്‌ക്കരിക്കുകയും സ്വയംതൊഴില്‍ സംരഭത്തില്‍ ഉള്‍പ്പെടുത്തി തൊഴില്‍ സാധ്യതകള്‍ സൃഷ്ടിച്ച് പുതുതലമുറയെ ഈ മേഖലയില്‍ നിലനിര്‍ത്തണമെന്നാവശ്യം ശക്തമാകുകയാണ് .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  3 days ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  3 days ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  3 days ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  3 days ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  3 days ago
No Image

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം

National
  •  3 days ago
No Image

ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷി ; കസേര ഉറപ്പിച്ച് നിതീഷ് 

National
  •  3 days ago
No Image

നിർഭാഗ്യം; റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിൽ ഈ 3 യുവതാരങ്ങൾക്ക് ഇടമില്ലാത്തത് എന്ത് കൊണ്ട്?

Cricket
  •  3 days ago
No Image

ടൂര്‍ പോകുന്നതിന് ഒരാഴ്ച മുൻപെങ്കിലും തീയതി അറിയിണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി എംവിഡി

Kerala
  •  3 days ago
No Image

ഡല്‍ഹി സ്‌ഫോടനം: അമിത്ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്; സര്‍വകക്ഷി യോഗം വിളിക്കണമെന്നും ആവശ്യം

National
  •  3 days ago