സമാധാന ചര്‍ച്ച; യു.എസ് തീരുമാനം അവിശ്വസനീയമെന്ന് താലിബാന്
കാബൂള്‍: സമാധാന ചര്‍ച്ചകള്‍ റദ്ദാക്കിയ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം അവിശ്വസനീയമെന്ന് താലിബാന്. ചര്‍ച്ച റദ്ദാക്കാനുള്ള തീരുമാനം ട്രംപിന്റെ വിശ്വാസ്യത തകര്‍ത്തുവെന്നും താലിബാന് വക്താവ് പറഞ്ഞു.
കാബൂളില്‍ യു.എസ് സൈനികന് ഉള്‍പ്പടെ 12 പേര് കൊല്ലപ്പെട്ട കാര്‍ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തതിന് പിന്നാലെയാണ് ട്രംപ് സമാധാന ചര്‍ച്ചകള്‍ റദ്ദാക്കുന്നതായി ട്വീറ്റ് ചെയ്തത്. ട്രംപിന്റെ ട്വീറ്റ് നിരാശാജനകമാണെന്ന് ദോഹയിലെ താലിബാന് പൊളിറ്റിക്കല്‍ ഓഫിസ് വക്താവ് സുഹൈല്‍ ഷഹീന് പറഞ്ഞു.
അമേരിക്കയുമായുള്ള സമാധാന ഉടമ്പടികള്‍ അവസാന ഘട്ടത്തില്‍ എത്തിയതായിരുന്നു. ഖത്തര്‍ ഉടമ്പടി പ്രഖ്യാപനം നടത്തുമെന്നും തീരുമാനിച്ചതാണ്. പക്ഷേ, ട്രംപിന്റെ പ്രഖ്യാപനം അദ്ദേഹത്തിന്റെ വിശ്വാസ്യത തകര്‍ത്തു. സുഹൈല്‍ ഷഹീന് ട്വീറ്റില്‍ പറഞ്ഞു. ഞായറാഴ്ച മേരിലന്‍ഡിലെ ക്യാംപ് ഡേവിഡില്‍ പ്രസിഡന്റിന്റെ വസതിയില്‍വച്ച് താലിബാന്റെ ഉന്നത നേതാക്കളുമായി നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ചയും ട്രംപ് ഉപേക്ഷിച്ചു. അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനിയുമായും ട്രംപ് കൂടിക്കാഴ്ചക്ക് തീരുമാനിച്ചിരുന്നു.
താലിബാനുമായുള്ള സമാധാന ചര്‍ച്ച അവസാന ഘട്ടത്തിലേക്ക് കടന്ന അവസരത്തിലായിരുരുന്നു ട്രംപിന്റെ പിന്മാറ്റം. 20 ആഴ്ചക്കകം 5400 സൈനികരെ അഫ്ഗാനിസ്ഥാനില്‍നിന്ന് പന്വലിക്കുമെന്നായിരുന്നു ഇരു വിഭാഗങ്ങള്‍തമ്മിലുള്ള കരാര്‍. നിലവില്‍ അഫ്ഗാനില്‍ 14000 സൈനിരാണുള്ളത്. ഇതിനിടെ അമേരിക്കയ്ക്ക് കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തുമെന്ന ഭീഷണിയുമായി താലിബാന് രംഗത്തെത്തി. സംഘടനയുടെ വക്താവ് സബീഹുല്ല മുജാഹിദ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ആക്രമണം നടത്തുമെന്ന ഭീഷണിയുള്ളത്. അഫ്ഗാനിലെ അമേരിക്കന്‍ സൈനികരുടെ ജീവനും സ്വത്തിനും ഏല്ക്കുന്ന നഷ്ടം വര്‍ധിപ്പിക്കുമെന്ന് പ്രസ്താവനയില്‍ താലിബാന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."