കവര്‍ച്ചാകേസുകളിലെ പ്രതി അറസ്റ്റില്‍
കണ്ണൂര്‍: നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയെ പൊലിസ് അറസ്റ്റുചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ പ്രധാനപ്രതിയായ പുതുച്ചേരി മൂലന്കുളത്തിലെ ഫ്രാന്‍സിസ് ശബരിനാഥിനെ(22)യാണ് എസ്.പിയുടെ കീഴിലുള്ള പ്രത്യേക സ്ക്വാഡും ഷാഡോ പൊലിസും പിടികൂടിയത്. 2010 മുതല്‍ വളപട്ടണം, മയ്യില്‍, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന് പരിധിയിലെ അമ്പലങ്ങളിലും വീടുകളിലും കവര്‍ച്ച നടത്തിയതിനു ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എട്ടുമാസം മുമ്പ് ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം കവര്‍ച്ച തുടരുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍, പയ്യന്നൂര്‍, തലശ്ശേരി പൊലിസ് സ്റ്റേഷന് പരിധിയിലെ ക്ഷേത്രഭണ്ഡാരങ്ങളും വീടുകളിലും കവര്‍ച്ച നടത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ഡി.വൈ.എസ്.പി പി.പി സദാനന്ദന്, സി.ഐ കെ.വി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. എസ്.പിയുടെ പ്രത്യേക സ്ക്വാഡ് അംഗങ്ങളായ രാജീവന്, മഹിജന്‍, യോഗേഷ്, അനീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (ഒന്ന്) റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."