HOME
DETAILS

ചിന്മയാനന്ദയ്‌ക്കെതിരായ ആരോപണം; 43 വിഡിയോകള്‍ അന്വേഷണ സംഘത്തിന് കൈമാറി

  
backup
September 15, 2019 | 1:34 AM

%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%af%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be

 

ലഖ്‌നൗ: മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് അദ്ദേഹം ഉള്‍പ്പെട്ട 43 വിഡിയോകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കൈമാറി. പരാതിക്കാരിയായ നിയമവിദ്യാര്‍ഥിനിയാണ് ഇത്രയും വിഡിയോകള്‍ ഒരു പെന്‍ഡ്രൈവിലാക്കി എസ്.ഐ.ടിക്ക് ഇന്നലെ കൈമാറിയത്. ചിന്മയാനന്ദ് ഡയറക്ടറായ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ എസ്.എസ് കോളജ് വിദ്യാര്‍ഥിനിയായ പരാതിക്കാരി രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തിനെതിരെ ഫേസ്ബുക്കിലൂടെ പീഡന പരാതി ഉന്നയിച്ചത്. ഇതേതുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ സുപ്രിംകോടതിയാണ് എസ്.ഐ.ടി രൂപീകരിച്ച് ഉത്തരവിട്ടത്. മകള്‍ക്ക് ഹോസ്റ്റലില്‍ പ്രത്യേക സൗകര്യങ്ങള്‍ അനുവദിച്ചാണ് അവളെ സ്വാമി കുടുക്കിയതെന്ന് പിതാവ് പറഞ്ഞു. ഇതുപ്രകാരം പ്രത്യേക കുളിമുറിയിലായിരുന്നു അവരുടെ കുളി. ഇതിനിടെ ഒരിക്കല്‍ അവരെ സ്വാമി വിളിക്കുന്നതായി കോളജ് ജീവനക്കാര്‍ അറിയിച്ചു. സ്വാമിയുടെ അടുത്തെത്തിയപ്പോള്‍ അദ്ദേഹം കുളിമുറിയിലെ ദൃശ്യങ്ങള്‍ കാണിച്ചുതന്ന് ബ്ലാക്‌മെയില്‍ ചെയ്തു. ഇതിന്റെ പേരില്‍ പീഡിപ്പിക്കുന്നത് പതിവാക്കുകയും ചെയ്തു. പരാതി ഉന്നയിച്ചതിന് പിന്നാലെ സ്വാമി തെളിവുകള്‍ നശിപ്പിച്ചുവരികയാണെന്നും അതിനാല്‍ അദ്ദേഹത്തിനെതിരെ തെളിവുനശിപ്പിച്ച കുറ്റത്തിനും ശിക്ഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിൽ ഓസ്‌ട്രേലിയൻ കൊടുങ്കാറ്റ്; ചരിത്രം സൃഷ്ടിച്ച് 18കാരൻ

Cricket
  •  9 hours ago
No Image

ജസ്രയില്‍ ബഹ്‌റൈനിന്റെ ഏറ്റവും വലിയ വൈദ്യുതി ട്രാന്‍സ്ഫര്‍ സ്റ്റേഷന്‍ ഉദ്ഘാടനം

bahrain
  •  9 hours ago
No Image

കോഴിക്കോട് ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തി ഒൻപത് ലക്ഷം രൂപ കവർന്നു; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  9 hours ago
No Image

'ബോർഡ് ഓഫ് പീസിൽ' യുഎഇയും അം​ഗമാകും; ട്രംപിന്റെ ക്ഷണം സ്വീകരിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  9 hours ago
No Image

ദീപകിന്റെ മരണം: സോഷ്യൽ മീഡിയ ദുരുപയോഗത്തിനും വർഗീയ മുതലെടുപ്പിനുമെതിരെ ജാഗ്രത വേണം - എസ്കെഎസ്എസ്എഫ്

latest
  •  10 hours ago
No Image

ഇറങ്ങുന്നതിന്‌ മുമ്പേ കെഎസ്ആർടിസി ബസ് മുന്നോട്ടെടുത്തു; വയോധികക്ക് പരുക്ക്

Kerala
  •  10 hours ago
No Image

ഇസ്ലാമിക് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒമാന്‍ പ്രതിനിധികള്‍ ഈജിപ്തില്‍

oman
  •  10 hours ago
No Image

പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിലേക്ക് വീണു; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 55-കാരന്‍ മരിച്ചു

Kerala
  •  10 hours ago
No Image

ധോണിയല്ല! ഏറ്റവും മികച്ച ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറെയും തെരഞ്ഞെടുത്ത് ഇന്ത്യൻ താരം

Cricket
  •  10 hours ago
No Image

ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; സ്വദേശി പൗരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  10 hours ago