HOME
DETAILS
MAL
കാരാപ്പുഴ പദ്ധതിയുടെ പൈപ്പ് പൊട്ടി: കല്‍പ്പറ്റയില്‍ ജലവിതരണം മുടങ്ങി
backup
June 13 2017 | 21:06 PM
കല്‍പ്പറ്റ: കാരാപ്പുഴ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് കല്‍പ്പറ്റ നഗരത്തില്‍ ശുദ്ധജല വിതരണം മുടങ്ങി. കല്‍പ്പറ്റ ഇരുമ്പ് പാലത്തിന് സമീപത്തെ പൈപ്പാണ് പൊട്ടിയത്. തകരാര്‍ പരിഹരിച്ച് ജലവിതരണം സാധാരണ ഗതിയിലാവാന്‍ കുറഞ്ഞത് നാല് ദിവസമെടുത്തേക്കുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. കോഴിക്കോട് നിന്നു വിദഗ്ധ തൊഴിലാളികളെ കൊണ്ട് വന്നാല്‍ മാത്രമേ തകരാര്‍ പരിഹരിക്കാനാകു. ഇന്നലെ വൈകിട്ടാണ് പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടി വെള്ളം കുത്തി ഒഴുകിയത് കാരണം റോഡിനും ഭീഷണി ആയിട്ടുണ്ട്. പുത്തൂര്‍വയല്‍, റാട്ടകൊല്ലി, വെള്ളാരംകുന്ന്, പെരുന്തട്ട തുടങ്ങിയ സ്ഥലത്തെ ജലവിതരണമാണ് തടസപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."