യന്ത്ര തകരാറിനെ തുടര്‍ന്ന് കോഴിക്കോട് ജിദ്ദ സ്‌പൈസ്‌ജെറ്റ് വിമാനം തായിഫില്‍ ഇറക്കി
#നിസാര്‍ കലയത്ത്
ജിദ്ദ: കോഴിക്കോട് ജിദ്ദ സ്‌പൈസ്‌ജെറ്റ് വിമാനം യന്ത്ര തകരാറിനെ തുടര്‍ന്ന് തായിഫ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഞായറാഴ്ച പുലര്‍ച്ചെ 5.25 നാണ് കരിപ്പൂരില്‍ നിന്നും വിമാനം യാത്ര തിരിച്ചത് . അവധി കഴിഞ്ഞു സഊദിയിലേക്ക് മടങ്ങുന്ന കുടുംബങ്ങളും 101 ഉംറ തീര്‍ത്ഥാടകറുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.യന്ത്ര തകരാര്‍ കണ്ടതിനെ തുടര്‍ന്ന് താഇഫ് വിമാനത്താവളത്തില്‍ ഇറക്കാന്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം രാവിലെ 8.40 നു ത്വാഇഫ് വിമാനത്താവളത്തില്‍ ഇറക്കിയത് . വിമാന താവളത്തില്‍ എല്ലവിധ സുരക്ഷയും അധികൃതര്‍ ഒരുക്കിയിരുന്നു. ഉടന്‍ തന്നെ ജിദ്ദയില്‍ നിന്ന് സ്‌പൈസ് ജെറ്റ് വിമാന ത്വാഇഫില്‍ എത്തുകയും, യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു . യാത്രികകരുടെ എമിഗ്രെഷന്‍ നടപടികള്‍ ജിദ്ദ വിമാനത്താവളത്തിലോ ത്വാഇഫ് വിമാന താവളത്തിലോ പൂര്‍ത്തിയാക്കണമെന്ന ആശയകുഴപ്പം ഉയര്‍ന്നതിനെ തുടര്‍ന്ന് ഏറെ നേരം യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.യാത്രക്കാരുടെ എമിഗ്രെഷന്‍ നടപടിക്രമങ്ങള്‍ ത്വായിഫില്‍ തന്നെ പൂര്‍ത്തിയാക്കിയ ശേഷം വൈകീട്ട് അഞ്ചുമണിയോടെയാണ് യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞത്.
തുടര്‍ന്ന് വൈകിട്ട് അഞ്ചുമണിയോടെ പുറത്തിറങ്ങിയ ഇവരില്‍ ഉംറ തീര്‍ഥാടകരെ മക്കയിലേക്കും മറ്റുള്ളവരെ ജിദ്ദയിലേക്കും ബസില്‍ വിമാനകമ്പനി കൊണ്ടുപോയി. യാത്രക്കാരെ സഹായിക്കാന്‍ മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു.
അതേ സമയം എമിഗ്രേഷന്‍ ക്ലിയറന്‍സ് എവിടെ വേണം എന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാതയ് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിനിണ്ടായിക്കിയിരുന്നു. സ്വാഭാവികമായ സാന്‍ഡിങ് ആയിരന്നു ത്്വായിഫില്‍ അനുഭവപ്പെട്ടതെന്നും യാത്രക്കാര്‍ പറഞ്ഞു. അതിനിടെ സാങ്കേതിക തകരാറാണ് അടിയന്തര സാന്‍ഡിങിന് കാരണമെന്നാണ് അധികൃതരുടെ വിശദ്ധീകരണം. ജിദ്ദയില്‍ നിന്നും കോഴിക്കോട്ടെക്കുള്ള യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ യാത്ര സൗകര്യം ഏര്‍പ്പാടാക്കി കൊടുത്തുവെന്നും യന്ത്രത്തകരാര്‍ പരിഹരിച്ച ശേഷം വിമാനം ഇന്ത്യയിലേക്ക് കൊണ്ടുപോവുമെന്നും സ്‌പൈസ് ജെറ്റ് അധികൃതര്‍ പറഞ്ഞു . സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തായിഫില്‍ സന്ദര്‍ശനത്തിന് എത്തിയതിനാല്‍ പരിസരവും കനത്ത സുരക്ഷാ വലയത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."