മന്‍മോഹന്‍ സിങിനെക്കുറിച്ച് ശരിക്കറിഞ്ഞു; മോദിയുടെ അടുത്തയാളായ അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവച്ചു
മുംബൈ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അനുപം ഖേര്‍ രാജിവച്ചു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ പുകഴ്ത്തിയതിനു പിന്നാലെയാണ് മോദിയുടെ അടുത്തയാളായിരുന്ന അനുപം ഖേര്‍ രാജിവച്ചത്. അന്താരാഷ്ട്ര അസൈന്‍മെന്റുകള്‍ ഉള്ളതുകൊണ്ട് ചെലവഴിക്കാന്‍ വേണ്ടത്ര സമയമില്ലെന്നാണ് രാജിക്കു കാരണമായി അനുപം ഖേര്‍ ട്വീറ്റില്‍ കുറിച്ചത്.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ വിലയിരുത്തിയതില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് നടന്‍ അനുപം ഖേര്‍ നേരത്തെ പറഞ്ഞിരുന്നു. പിന്നാലെ, മണിക്കൂറുകള്‍ക്കകമാണ് രാജിവാര്‍ത്ത വരുന്നത്. ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷമായിരുന്നു പ്രസ്താവന. അനുപം ഖേര്‍ ആണ് ചിത്രത്തില്‍ മന്‍മോഹന്‍ സിങിനെ അവതരിപ്പിക്കുന്നത്.
'ഞാന്‍ താങ്കളെ കുറിച്ച് തെറ്റായാണ് മനസിലാക്കിയതെന്നും എന്നാല്‍ ചരിത്രം താങ്കളെ കുറിച്ച് തെറ്റായി വിലയിരുത്തില്ല'-അനുപം ഖേര്‍
മന്‍മോഹന്‍ സിങിന്റെ വേഷത്തില്‍ സിനിമയുടെ ക്ലാപ് ബോര്‍ഡുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മന്‍മോഹനെ കുറിച്ച് പഠിക്കാനായത് വലിയ അനുഭവമാണെന്നും ഖേര്‍ കൂട്ടിച്ചേര്‍ത്തു.
ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തില്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെ വേഷത്തിലും വിവിധ താരങ്ങളെത്തുന്നുണ്ട്. യു.പി.എ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വേഷത്തിലെത്തുന്നത് നടി സൂസന്‍ ബെര്‍നെറ്റ് ആണ്. അവരുടെ കൂടെയുള്ള ഒരു ലൊക്കേഷന്‍ ചിത്രവും അനുപം ഖേര്‍ പങ്കുവെച്ചു.
മന്‍മോഹന്‍ സിങിന്റെ ഭാര്യയായി ദിവ്യ സേത് ഷായും മാധ്യമ ഉപദേഷ്ടാവ് സഞ്ചയ് ബാരുവായി അക്ഷയ് ഖന്നയും വേഷമിടുന്നുണ്ട്. മയാങ്ക് തിവാരിയുടെ തിരക്കഥയില്‍ വിജയ് രത്‌നാകര്‍ ഗുട്ടെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസംബര്‍ 21 ചിത്രം തിയറ്ററുകളിലെത്തും.
On the last day shoot of #TheAccidentalPrimeMinister someone shoots a off camera moment between @suzannebernert playing #MrsSoniaGandhi & I having tea & biscuits. Shares it on social media. It is already on tv now. Best option is to share it myself. So here it is. Enjoy.??? pic.twitter.com/HVs0YR0yxQ
— Anupam Kher (@AnupamPKher) October 26, 2018
മന്‍മോഹന്‍ സിംഗിനേയും സോണിയ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വത്തേയും ഇടിച്ചുതാഴ്ത്താനുള്ള ശ്രമമാണ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ സിനിമയ്ക്ക് പിന്നിലുള്ള ലക്ഷ്യമെന്നും ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചിറക്കുന്ന ചിത്രത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നും കോണ്‍ഗ്രസ് അനുകൂലികള്‍ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായി പിന്തുണക്കുന്നയാളും കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിക്കുന്നയാളുമായിരുന്നു അനുപം ഖേര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."