HOME
DETAILS

വിദ്യാര്‍ഥി സമരം അനാവശ്യമെന്ന് എയിംഫില്‍ മാനേജ്‌മെന്റ്

  
backup
June 13, 2017 | 10:24 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%85%e0%b4%a8%e0%b4%be%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af


കോഴിക്കോട്: മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന എയിംഫിലിനെ തകര്‍ക്കാന്‍ രക്ഷിതാക്കളെയും കുട്ടികളെയും തെറ്റിദ്ധരിപ്പിച്ചാണ് സമരം നടത്തുന്നതെന്ന് മാനേജ്‌മെന്റ് അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പത്തോളം വരുന്ന വിദ്യാര്‍ഥികള്‍ എയിംഫിലിനെതിരേ നടത്തിവരുന്ന സമരം അനാവശ്യമാണ്. സമരത്തിന് പിന്നില്‍ വിദ്യാര്‍ഥികളല്ലാത്ത മൂന്നാമത് കക്ഷിയുണ്ട്. വലിയ തുകയാണ് സമരം ഒത്തുതീര്‍പ്പാക്കാന്‍ അവര്‍ ആവശ്യപ്പെടുന്നത്. എയിംഫിലിന്റെ അംഗീകാരത്തെക്കുറിച്ചോ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ സംശയമുണ്ടെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ അടങ്ങിയ ഏഴംഗ സംഘത്തിന് ഇതു പരിശോധിക്കാന്‍ അവസരമൊരുക്കാമെന്നും അധികൃതര്‍ പറഞ്ഞു. സ്ഥാപനത്തില്‍ ഭാരതിയാര്‍ യൂനിവേഴ്‌സിറ്റിയുടെ വിദൂരവിദ്യാഭ്യാസ അംഗീകൃത കേന്ദ്രമെന്ന നിലയില്‍ ബി.ബി.എ, എം.ബി.എ കോഴ്‌സുകള്‍ നല്‍കിവരുന്നുണ്ട്. വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് തിരിച്ചു നല്‍കുമോ എന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ എ.ഡി.എം നിര്‍ദേശിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് അറിയിച്ചത്.
സമരക്കാരുടെ അടുത്ത് ന്യായമുണ്ടെങ്കില്‍ പരിഹരിക്കാന്‍ തങ്ങള്‍ തയാറാണെന്നും നിലവില്‍ കേസ് കോടതിയുടെ പരിഗണനയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ എയിംഫില്‍ നാഷനല്‍ ഹെഡ് പി. ജിഷ, അക്കാദമിക് ആന്‍ഡ് പ്ലേസ്‌മെന്റ് ഡയറക്ടര്‍ വിശ്വരൂപിണി, കോഴിക്കോട് ബ്രാഞ്ച് മാനേജര്‍ റിഫാനാ റഫീഖ് സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ സ്വർണ്ണവില കുതിക്കുന്നു: ആഭരണങ്ങളോടുള്ള പ്രിയം കുറഞ്ഞു; ഗോൾഡ് ബാറുകളിലും നാണയങ്ങളിലും കണ്ണുനട്ട് നിക്ഷേപകർ

uae
  •  3 days ago
No Image

തെലങ്കാന സ്വദേശിനിയെ യുഎസിൽ കൊന്ന് ഇന്ത്യയിലേക്ക് കടന്ന പ്രതി തമിഴ്‌നാട്ടിൽ പിടിയിൽ; ഇൻ്റർപോൾ നീക്കം നിർണായകമായി

crime
  •  3 days ago
No Image

മാനേജ്മെന്റിനെ പരസ്യമായി വിമർശിച്ചു; പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെ പുറത്താക്കി

Football
  •  4 days ago
No Image

ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന സംഗമം നാളെ ( 6-1-26) കോഴിക്കോട്ട്

Kerala
  •  4 days ago
No Image

പാര്‍ട്ടി ലൈനില്‍ നിന്ന് അകന്ന് പോയിട്ടില്ലെന്ന് ശശി തരൂര്‍; പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയാവാന്‍ അര്‍ഹതയുള്ള പലരുമുണ്ട്: ശശി തരൂര്‍

Kerala
  •  4 days ago
No Image

ഒറ്റപ്പാലത്ത് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് 11കാരന് പരുക്കേറ്റ സംഭവം: പൊട്ടിയത് പന്നിപ്പടക്കമെന്ന് സ്ഥിരീകരണം

Kerala
  •  4 days ago
No Image

വെള്ളാപ്പള്ളി മൂന്ന് ലക്ഷം രൂപ തന്നു; പണം വാങ്ങിയെങ്കില്‍ വാങ്ങിയെന്ന് തന്നെ പറയും: ബിനോയ് വിശ്വം

Kerala
  •  4 days ago
No Image

മുംബൈ ഡി-മാര്‍ട്ടില്‍ ഷോപ്പിങ്ങിനെത്തിയ ഹിജാബ് ധരിച്ച മുസ്‌ലിം യുവതിക്ക് നേരെ അതിക്രമം; അധിക്ഷേപം, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിയും

National
  •  4 days ago
No Image

'ആരായിരുന്നു രാജ്യദ്രോഹിയെന്ന് ചരിത്രം പറയും. നമുക്ക് കാണാം' മഡുറോയെ ഒറ്റിയത് സ്വന്തം പാര്‍ട്ടിക്കാരെന്ന സൂചന നല്‍കി മകന്റെ ശബ്ദസന്ദേശം

International
  •  4 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

Kerala
  •  4 days ago