പ്രളയം ബാധിച്ച പോത്തുകല്ല് പ്രദേശത്ത് പോപ്പി ജിദ്ദയുടെ 15 ലക്ഷം രൂപയുടെ പുനരധിവാസ പദ്ധതി
ജിദ്ദ: മലപ്പുറം ജില്ലയിലെ നിലമ്പൂരിലും സമീപപ്രദേശങ്ങളിലും നേരിടേണ്ടി വന്ന പ്രളയ ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസ പ്രക്രിയയില്‍ പ്രവാസ ലോകത്തു നിന്നുള്ള കൈത്താങ്ങായി 15 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ പോപ്പി ജിദ്ദ ഏറ്റെടുത്തു. കവളപ്പാറ-പാതാര്‍ മേഖലയിലെ ഉരുള്‍പൊട്ടലും, ചാലിയാറിലെ മലവെള്ളപാച്ചിലും കാരണം ഏറ്റവുമധികം ദുരിതം അനുഭവിച്ചത് പോത്തുകല്ല് പഞ്ചായത്തിലുള്ളവരാണ്. നാട്ടുകാരുടെ ഒരു പ്രവാസി കൂട്ടായ്മ എന്ന നിലയിലാണ് നാടിന് വേണ്ടിയുള്ള ഈ സഹായ ഹസ്തം.
പഞ്ചായത്തിലെ വീടുകളും സമ്പാദ്യവും എല്ലാം നശിച്ച പ്രവാസികളടക്കമുള്ള നിരവധി കുടുംബങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ടു കൊണ്ട് വിവിധ പദ്ധതികള്‍ വരും ദിവസങ്ങളില്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കാന്‍ പോപ്പി ജിദ്ദ തീരുമാനിച്ചു. പ്രസിഡണ്ട് അബൂട്ടി പള്ളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ.ടി ജുനൈസ് നിലമ്പുര്‍ ഉദ്്ഘാടനം ചെയ്തു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം വഹിച്ച മുന്‍ പ്രസിഡന്റ് കെ.ടി ജുനൈസ്, വൈസ് പ്രസിഡണ്ട് കുഞ്ഞാലി പൂവത്തിക്കുന്നന്‍, സെക്രട്ടറി ബാബു എന്നിവരെ യോഗം അഭിനന്ദിച്ചു. ഇസ്മാഈല്‍, സലാം എം, ജോബി സ്‌കറിയ, ബാബു അന്‍സാര്‍, മുജീബ് തയ്യില്‍, സുനീര്‍ കീയത്ത്,സലിം മുണ്ടേരി പങ്കെടുത്തു. സെക്രട്ടറി അക്ബര്‍ പൂങ്കുഴി സ്വാഗതവും ഖജാന്‍ജി യൂനസലി ടിപി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."