HOME
DETAILS

ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടു മാസം; ഒരു കിലോ തേങ്ങ പോലും സംഭരിച്ചിട്ടില്ല പൊതുമാര്‍ക്കറ്റില്‍ വില കൂടിയതിനാലെന്ന് കേരഫെഡ്; മാര്‍ക്കറ്റ് വിലയില്‍ ഉടന്‍ സംഭരണം ആരംഭിക്കുമെന്നും വിശദീകരണം

  
backup
September 18 2019 | 04:09 AM

cocunut-government-collecton-centre-in-msp-775695-2

 



കാസര്‍കോട്: താങ്ങുവില പ്രഖ്യാപിച്ച് പച്ചത്തേങ്ങയുടെ സംഭരണം പുനരാരംഭിച്ചതിന്റെ ഉദ്ഘാടനം ഏറെ കൊട്ടിഘോഷിച്ച് കൃഷിമന്ത്രി തന്നെ നിര്‍വഹിച്ചിട്ട് രണ്ടു മാസം പിന്നിട്ടിട്ടും ഇതുവരെ കര്‍ഷകരില്‍നിന്ന് ഒരുകിലോ തേങ്ങ പോലും സംഭരിച്ചിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയായ 27 രൂപക്ക് മുകളില്‍ പൊതുമാര്‍ക്കറ്റില്‍ പച്ചത്തേങ്ങയ്ക്ക് വിലയുള്ളതിനാലാണ് സംഭരണം നീളാന്‍ കാരണമെന്നാണ് ഇതിന്റെ ചുമതലയുള്ള നോഡല്‍ ഏജന്‍സിയായ കേരഫെഡിന്റെ വിശദീകരണം. എന്നാല്‍ ഈ രണ്ടു മാസത്തിനിടെ പച്ചത്തേങ്ങയുടെ വില പലതവണ 27 രൂപയുടെ താഴേക്ക് പോയിരുന്നു. ഇനി വരാനുള്ളത് തേങ്ങ വിളവെടുപ്പിന്റെ കാലമായതിനാല്‍ ഇനിയും സംഭരണം ആരംഭിച്ചില്ലെങ്കില്‍ വിലയിടിയാനും കര്‍ഷകര്‍ക്ക് തിരിച്ചടിയാകാനും സാധ്യതയുണ്ട്.
കൃഷിഭവനുകളില്‍നിന്ന് മാറ്റി കേരഫെഡ് സംഘങ്ങള്‍ വഴി പച്ചത്തേങ്ങ സംഭരിക്കാനുള്ള തീരുമാനമായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാര്‍ എടുത്തിരുന്നത്. എന്നാല്‍ കര്‍ഷകരില്‍നിന്ന് പച്ചത്തേങ്ങ സംഭരിക്കാന്‍ തയാറായി സംഘങ്ങള്‍ എത്താത്തതാണ് ഉദ്ഘാടനത്തില്‍ ഒതുങ്ങാന്‍ കാരണമെന്നാണ് അറിയുന്നത്. പല ജില്ലകളിലും ഇത്തരം സംഘങ്ങളെ കണ്ടെത്തി ധാരണാപത്രം ഒപ്പിടുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിടത്തു തന്നെയാണ്. അതേസമയം, താങ്ങുവിലയാണ് പ്രശ്‌നമായതെന്നും നിലവിലുള്ള പൊതുമാര്‍ക്കറ്റിലെ വിലയില്‍ പച്ചത്തേങ്ങ സംഭരിക്കാന്‍ കേരഫെഡ് തീരുമാനിച്ചിട്ടുണ്ടെന്നും ഇത് ഉടന്‍ തന്നെ ആരംഭിക്കുമെന്നും കേരഫെഡ് അധികൃതര്‍ പറഞ്ഞു.
ഇപ്പോള്‍ പ്രഖ്യാപിച്ച താങ്ങുവിലയേക്കാള്‍ കൂടിയ വിലക്ക് പച്ചത്തേങ്ങ പൊതുമാര്‍ക്കറ്റില്‍ എടുക്കുന്ന കാര്യം പറഞ്ഞ് കേരഫെഡ് മലക്കംമറിയുമ്പോള്‍ 27 രൂപ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും തേങ്ങ വിലകൂടിയാല്‍ കോഴിക്കോട് മാര്‍ക്കറ്റിലെ വിലയെ അടിസ്ഥാനമാക്കി കൂടിയ വിലക്ക് പച്ചത്തേങ്ങ സംഭരണം തുടരുമെന്ന കേരഫെഡിന്റെയും സര്‍ക്കാരിന്റെയും നേരത്തെയുള്ള പ്രഖ്യാപനമാണ് സൗകര്യപൂര്‍വം മറക്കുന്നത്. പ്രത്യേകമായ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചായിരിക്കും സംഭരണത്തിന്റെ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്യുകയെന്നുമായിരുന്നു കേരഫെഡിന്റെ അവകാശവാദം.
കഴിഞ്ഞ ജൂലൈ അഞ്ചിനാണ് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പച്ചത്തേങ്ങ സംഭരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിച്ചത്. അംഗസംഘങ്ങളും നാളികേര വികസന ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഫെഡറേഷനും സംഭരിക്കുന്ന പച്ചത്തേങ്ങ കൊപ്രയാക്കിയ ശേഷമായിരിക്കും കേരഫെഡ് എടുക്കുക. ഇതിനുള്ള പ്രൊസസിങ് ചാര്‍ജ് കേരഫെഡ് കൊടുക്കുമെങ്കിലും തേങ്ങ സംഭരിക്കുമ്പോള്‍ കര്‍ഷകന് കൊടുക്കുന്ന തുക സംഘങ്ങള്‍ക്ക് കിട്ടണമെങ്കില്‍ കൊപ്ര കേരഫെഡിന്റെ ഗോഡൗണില്‍ എത്തണം. മുന്‍കൂര്‍ വന്‍ തുക മുടക്കി പച്ചത്തേങ്ങ എടുക്കേണ്ട ബാധ്യത സംഘങ്ങളുടെ തലയിലായതിനാല്‍ പല സംഘങ്ങളും സംഭരണത്തില്‍ വേണ്ടത്ര താല്‍പര്യവും കാട്ടുന്നില്ല.
മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കൃഷിഭവന്‍ മുഖേന പച്ചത്തേങ്ങ സംഭരിച്ചതില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് സംഭരണം ഇടതുസര്‍ക്കാര്‍ നിര്‍ത്തിവച്ചത്. കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കേണ്ട തുക നല്‍കിയശേഷം സംഭരണം പുനരാരംഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സംഭരണം നീണ്ടുപോയത് നാളികേര കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ ഭരണത്തിന്റെ മൂന്നാം വര്‍ഷം പ്രഖ്യാപിച്ച പച്ചത്തേങ്ങ സംഭരണമാണ് വീണ്ടും തുടങ്ങുന്നതിനു മുന്‍പ് തന്നെ അനിശ്ചിതത്വത്തിലായിരിക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago