രാത്രിയാത്രാ നിരോധനം: ഇളവിനായി പാട്ടുമായി വീണ്ടും തൃശൂര്‍ നസീര്‍
മാനന്തവാടി: ഇന്ന് വൈകിട്ട് അഞ്ചു മണി മുതല്‍ 10 മണി വരെ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ തൃശൂര്‍ നസീറെന്ന കലാകാരന്‍ വീണ്ടും പാട്ടുപാടുകയാണ്. രാത്രിയാത്രാ നിരോധനത്തില്‍ ഇളവ് അനുവദിക്കുന്ന കാര്യത്തില്‍ അനുകൂല സമീപനമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരിയിലും കല്‍പ്പറ്റയിലും നടത്തിയ മാരത്തോണ്‍ പാട്ട് പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് മാനന്തവാടിയിലും നടക്കുന്നത്.
സര്‍ക്കാരും പരിസ്ഥിതി സംഘടനകളും രാത്രിയാത്രാ നിരോധനത്തില്‍ ജനപക്ഷ നിലപാടുകളാണ് സ്വീകരികേണ്ടതെന്നാണ് നസീറിന്റെ അഭിപ്രായം. ബാവലി-മൈസൂര്‍ റോഡിലെ ആറ് മുതല്‍ ആറ് വരെ എന്നത് 9 മണി മുതല്‍ 6 വരെയും സുല്‍ത്താന്‍ ബത്തേരിയിലെ 9 മണി മുതല്‍ 6 വരെ എന്നത് 12 മുതല്‍ 6 വരെയും ചുരുക്കണമെന്നാണ് നസീറിന്റെ ആവശ്യം.
നിരോധനമുള്ളതിനാല്‍ വിദ്യാര്‍ഥികളും വ്യാപാരികളും അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്താന്‍ രാഷ്ട്രീയ നേതൃത്വങ്ങളും സര്‍ക്കാരും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും നസീര്‍ പറയുന്നു. ഗതാഗതത്തിന് വനത്തിലൂടെയുള്ള റോഡില്‍ 100 മീറ്റര്‍ വീതം ഇരുവശത്തും 10 അടി ഉയരത്തില്‍ റെയില്‍ പോസ്റ്റുകള്‍ ഇട്ട് അഞ്ചടി വീതിയില്‍ ഇരുമ്പ് വെല്‍ഡിങ് നടത്തി മേല്‍ഭാഗം 'റ' രീതിയില്‍ കമ്പിവേലി നിര്‍മിച്ചാല്‍ വന്യമൃഗങ്ങള്‍ക്ക് തടസം സൃഷ്ടിക്കാതെ ഗതാഗതം സുഗമമാക്കാമെന്നും നസീര്‍ പറയുന്നു. നിരോധത്തില്‍ ഇളവ് അനുവദിക്കാത്ത പക്ഷം സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം കിടക്കുമെന്നും തൃശുര്‍ നസീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."